ലോട്ടറി മാഫിയക്കു വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വിക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ടി ‘ഹൈക്കമാന്‍ഡ്‘ ഉദ്ദേശിക്കുന്നില്ല. സിങ്വിക്കെതിരെ നടപടിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. തിങ്കളാഴ്ച തെരഞ്ഞെടുപ്പു കമീഷന്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ടികളുടെ യോഗത്തില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി ‘ഹൈക്കമാന്‍ഡ്‘ അയച്ചതും സിങ്വിയെ. സിങ്വിക്കെതിരെ അച്ചടക്കനടപടി വേണമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുമ്പോഴാണ് സുപ്രധാനയോഗത്തില്‍ പങ്കെടുക്കാന്‍ സിങ്വിയെ തന്നെ ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയത്. മറ്റൊരു പാര്‍ടി വക്താവ് ജയന്തി നടരാജനുമൊത്താണ് സിങ്വി തെരഞ്ഞെടുപ്പു കമീഷന്‍ ആസ്ഥാനത്തു നടന്ന യോഗത്തില്‍ പങ്കെടുത്തത്. യോഗശേഷം മാധ്യമങ്ങളോടു സംസാരിച്ചതും സിങ്വി തന്നെ. സിങ്വിക്കെതിരെ നടപടിയൊന്നുമുണ്ടാകില്ലെന്ന സൂചനയാണ് തിങ്കളാഴ്ച വൈകിട്ട് കോണ്‍ഗ്രസ് ആസ്ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ടി വക്താവ് ജയന്തി നടരാജന്‍ നല്‍കിയത്. കെപിസിസിയുടെ പരാതി ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചുവരികയാണെന്നും മാത്രമാണ് ജയന്തി നടരാജന്‍ പറഞ്ഞത്. സിങ്വി കേസില്‍നിന്നു പിന്‍വാങ്ങിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. ഇതോടെ പ്രശ്നം തീര്‍ന്നെന്ന ധ്വനിയാണ് ജയന്തി നടരാജന്‍ നല്‍കിയത്. കേരളത്തിലെ കോഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സിങ്വിക്കെതിരെ നടപടി ആവശ്യപ്പെട്ടത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു ജയന്തി നടരാജന്റെ പ്രതികരണം
സിങ്വിക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ ക്ഷുഭിതയായ ജയന്തി നടരാജന്‍ ഇതെല്ലാം വെറും ആരോപണങ്ങളാണെന്നും ഉത്തരം പറയാന്‍ കഴിയില്ലെന്നും പറഞ്ഞ് മറ്റു ചോദ്യങ്ങളിലേക്ക് കടന്നു. സിങ്വി കേസില്‍ ഹാജരായതുകൊണ്ട് ഇടതുപക്ഷത്തിനെതിരെ ലോട്ടറി കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നയം ദുര്‍ബലമായെന്നു കരുതുന്നില്ലെന്നും ജയന്തി പറഞ്ഞു. ‘ഹൈക്കമാന്‍ഡ്‘ ഇതേക്കുറിച്ച് പരിശോധിച്ചു വരികയാണെന്നും തീരുമാനം അറിയിക്കേണ്ട ഘട്ടം വന്നാല്‍ അതു ചെയ്യുമെന്നും അവര്‍ പറഞ്ഞു. സിങ്വിക്കെതിരായ പരാതി അച്ചടക്കസമിതിക്ക് വിട്ടുവോ എന്ന കാര്യം സ്ഥിരീകരിക്കാനും കോണ്‍ഗ്രസ് വക്താവ് തയ്യാറായില്ല. പാര്‍ടി വക്താവ് എന്ന നിലയില്‍ സംസ്ഥാനഘടകത്തിന്റെ വികാരം മാനിക്കാന്‍ സിങ്വി തയ്യാറാകണമായിരുന്നെന്ന് ബിജെപി അഭിപ്രായപ്പെട്ടു. ബിജെപി വക്താവും അഭിഭാഷകനുമായ രവിശങ്കര്‍ പ്രസാദാണ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും പിന്തുണയുമായി എത്തിയത്.
പി ടി തോമസിന് സിംഗ്‌വിയെ പരിചയമുണ്ടായിരുന്നതായി തെളിവ്
കൊച്ചി: കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വിക്ക് പി ടി തോമസ് എം പിയെ പരിചയമുണ്ടായിരുന്നുവെന്നതിന് വീക്ഷണം ദിനപത്രം തെളിവ്. 2010 മെയ് എട്ടിന് കൊച്ചിയില്‍ നടന്ന ലോയേഴ്‌സ് കോണ്‍ഗ്രസ് ഉദ്ഘാടന ചടങ്ങില്‍ സിങ്‌വിയും പി ടി തോമസ് എം പിയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം മെയ് 9ലെ വീക്ഷണത്തിന്റെ ഒന്നാം പേജില്‍ നല്‍കിയിട്ടുണ്ട്. തന്നെയുമല്ല; ഉദ്ഘാടന ചടങ്ങിലേക്ക് സിങ്‌വിയെ കാറില്‍ ക്ഷണിച്ചുകൊണ്ടുവന്നത് പി ടി തോമസാണെന്നും അഭിഭാഷക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു
കോണ്‍ഗ്രസ് നേതൃത്വം അറിയാതെയാണ് സിംഗ്‌വി ലോട്ടറി കേസ് വാദിക്കാന്‍ കേരളത്തിലെത്തിയതെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സിംഗ്‌വി തന്നോട് ബിസിനസ് കാര്‍ഡ് ചോദിച്ചതായുള്ള പി ടി തോമസിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്. സിംഗ്‌വിക്ക് തന്നെ നേരത്തെ പരിചയമില്ലായിരുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് പി ടി തോമസ് ബിസിനസ് കാര്‍ഡിന്റെ കഥ മാധ്യമങ്ങളോട് പറഞ്ഞത്. കേസ് വാദിക്കാന്‍ സിംഗ്‌വി കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പി ടി തോമസും ഒപ്പമുണ്ടായിരുന്നുവെന്ന് തെളിഞ്ഞപ്പോഴായിരുന്നു ഈ പുതിയ കഥ. ലോട്ടറി മാഫിയായ്ക്ക് വേണ്ടി കോണ്‍ഗ്രസ് വക്താവ് ഹാജരായതിന്റെ ജാള്യത മറയ്ക്കാന്‍ ഒരു നുണയില്‍ നിന്ന് കോണ്‍ഗ്രസ് മറു നുണകളിലേക്ക് വഴുതി വീഴുകയാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ആരോപിച്ച് പുകമറ സൃഷ്ടിക്കാനാണ് യു ഡി എഫ് ശ്രമിക്കുന്നതെന്നും എണാകുളം പ്രസ് ക്ലബ്ബിന്റെ ത്രിതലം 2010ലെ ആദ്യ മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സിംഗ്‌വി ലോട്ടറി മാഫിയയ്ക്ക് വേണ്ടി ഹാജരായത് കേസിലെ വഴിത്തിരിവാണ്. അന്യസംസ്ഥാന ലോട്ടറി നിയന്ത്രിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. എന്നാല്‍ അധികാരമില്ലെന്ന് കോണ്‍ഗ്രസിന്റെ വക്താവ് തന്നെ വ്യക്തമാക്കി. കേന്ദ്ര നിയമത്തിന് വേണ്ടി വാദിക്കാനാണ് വന്നതെന്ന് സിങ്‌വി കോടതിക്കുപുറത്തും വ്യക്തമാക്കിയിരുന്നു.
സിംഗ്‌വിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ഗൗനിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് സംബന്ധിച്ച കൂടിയാലോചനയില്‍ തിങ്കളാഴ്ച കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചത് സിംഗ്‌വിയാണ്. ഈ സാഹചര്യത്തില്‍ ലോട്ടറി സംബന്ധിച്ച നയം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വ്യക്തമാക്കണം. അതേസമയം അന്യസംസ്ഥാന ലോട്ടറിക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അധികാരം നല്‍കണമെന്നാണ് എല്‍ ഡി എഫ് ആവശ്യപ്പെടുന്നത്. നിയമം ലംഘിക്കുന്ന ലോട്ടറിക്കെതിരെ സ്വമേധയാ നടപടിയെടുക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്. എന്നാല്‍ ആറ് തവണ സി എ ജി റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിട്ടും കഴിഞ്ഞ 12 വര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍ പോലും കേന്ദ്രം നടപടിയെടുത്തിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു.
ലോട്ടറി വിവാദം: ഭരണനേട്ടങ്ങള്‍ മറയ്ക്കാനുള്ള യു ഡി എഫ് ശ്രമമെന്ന് തോമസ് ഐസക്
കൊച്ചി: കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ മറയ്ക്കാനാണ് യു ഡി എഫ് ലോട്ടറി പ്രശ്‌നം വിവാദമാക്കിയതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. എന്നാല്‍ അത് അവര്‍ക്ക് തന്നെ വിനയായി. തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ആശങ്കയാണ് യു ഡി എഫിന്റെ നീക്കത്തിന് പിന്നിലെന്നും തോമസ് ഐസക് പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ്ബിന്റെ ത്രിതലം 2010ന്റെ ആദ്യ മുഖാമുഖത്തില്‍ സംസാരിക്കുകയയിരുന്നു അദ്ദേഹം.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പയറ്റിയ തന്ത്രമാണ് വീണ്ടും പയറ്റാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇന്ന് യു ഡി എഫിലാണ് ആഭ്യന്തരകുഴപ്പം. സമാനതകളും താരതമ്യങ്ങളും ഇല്ലാത്ത ക്ഷേമ വികസന പദ്ധതികളാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പെന്‍ഷന്‍ 100ല്‍നിന്ന് 300 ആക്കി. യു ഡി എഫ് 22 മാസം കുടിശികയാക്കിയ പെന്‍ഷന്‍ ഇപ്പോള്‍ അഡ്വാന്‍സായി നല്‍കുന്നു. കൂലിവേലയെടുക്കുന്ന എല്ലാ വിഭാഗത്തിനും രണ്ട് രൂപയ്ക്ക് അരി നല്‍കുന്നു. സാമൂഹിക സുരക്ഷ പദ്ധതിയില്‍ 30 ലക്ഷം കുടുംബങ്ങളെ ഉള്‍പെടുത്തി. തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ 800 കോടി രൂപയുടെ വായ്പാകുടിശിക എഴുതിത്തള്ളി. ഭവനശ്രീ പദ്ധതിയില്‍ 181 കോടിയുടെ കുടിശികയും തള്ളി.
വ്യവസായരംഗത്ത് മാത്രമല്ല, ഉല്‍പാദന മേഖലയിലും വന്‍നേട്ടം കൈവരിച്ചു. കേളത്തിലെ എല്ലാ വ്യവസായ സ്ഥാപനങ്ങളും ലാഭത്തിലായി. 14 പുതിയ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ മാര്‍ച്ചിന് മുമ്പ് ആരംഭിക്കും. നെല്ലിന്റെ ഉല്‍പാദനം വര്‍ധിച്ചു. കൃഷിയിടത്തിന്റെ വ്യാപ്തിയും കൂടി. 8000 കോടി രൂപയുടെ വികസന പദ്ധതികളാണ് കേരളത്തില്‍ നടന്നു വരുന്നത്.
അതേസമയം പഞ്ചായത്തുകളുടെ അധികാരം വെട്ടിക്കുറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളിലൂടെ നടപ്പാക്കിയിരുന്ന എസ് ജെ എസ് വൈ പദ്ധതി സന്നദ്ധ സംഘടനകളെ ഏല്‍പ്പിക്കാനാണ് നീക്കം. ജനശ്രീ രൂപീകരിച്ചത് ഇതിനാണ്. അടുത്ത സാമ്പത്തികവര്‍ഷം പഞ്ചായത്തുകള്‍ക്കായി നല്‍കുന്നത് 8000 കോടി രൂപ മാത്രമാണ്. ഇത് മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 0.12 ശതമാനം മാത്രമാണ്.
നല്‍കുന്ന പണംതന്നെ തിരിച്ചുപിടിച്ച് എസ് എസ് എ പോലുള്ള ഏജന്‍സികള്‍ക്ക് കൈമാറുകയാണ്. ഇവയടക്കം ജനങ്ങളിലെത്തിച്ചാകും എല്‍ ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിടുക. കുടുംബശ്രീയെ എങ്ങനെ കോണ്‍ഗ്രസില്‍നിന്ന് രക്ഷിക്കാം എന്നതാകും ഈ തിരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയമെന്നും അദ്ദേഹം പറഞ്ഞു.
ഷാജഹാന്‍ ലോട്ടറി കേസില്‍ ജയിലിലും കിടന്നു
കൊച്ചി: മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനുവേണ്ടി കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വിയെയും തമിഴ്നാട് അഡ്വക്കറ്റ് ജനറല്‍ പി എസ് രാമനെയും കൂട്ടിക്കൊണ്ടുവന്ന ഡബ്ള്യു ഷാജഹാന്‍ അനധികൃത ലോട്ടറി കച്ചവടത്തിന് ജയില്‍വാസമനുഭവിച്ചയാള്‍. 2007ല്‍ തമിഴ്നാട്ടിലെ എഗ്മോര്‍ മെട്രോപ്പൊലീറ്റന്‍ കോടതി റിമാന്‍ഡ് ചെയ്തതിനെത്തുടര്‍ന്നാണ് 14 ദിവസം പുഴല്‍ ജയിലില്‍ കഴിഞ്ഞത്.
2003 മുതല്‍ സമ്പൂര്‍ണ ലോട്ടറി നിരോധനമുള്ള തമിഴ്നാട്ടില്‍ നിയമവിരുദ്ധമായി ലോട്ടറിവില്‍പ്പന നടത്തിയെന്നായിരുന്നു കേസ്. സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി വിറ്റതിനാണ് സ്റ്റോക്കിസ്റ്റ് എന്ന നിലയില്‍ ഷാജഹാന്‍ അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് സിഐഡി നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റ്. തമിഴ്നാട്ടിലുടനീളം നടത്തിയ അറുപതോളം റെയ്ഡില്‍ കോടികളുടെ അനധികൃത ലോട്ടറി പിടിച്ചു. പിടിച്ചെടുത്തതില്‍ മുക്കാല്‍ പങ്കും മാര്‍ട്ടിന്റെ ലോട്ടറിയായിരുന്നു. റെയ്ഡിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് മാര്‍ട്ടിനെ വിളിച്ചുവരുത്തിയും ചോദ്യംചെയ്തു.
ലോട്ടറി നിരോധനം വരുംമുമ്പ് തമിഴ്നാട്ടില്‍ സിക്കിം, ഭൂട്ടാന്‍ എന്നിവയുടെയും മറ്റു സംസ്ഥാനങ്ങളുടെയും ലോട്ടറി വിറ്റിരുന്നത് മാര്‍ട്ടിനായിരുന്നു. മാര്‍ട്ടിന്റെ വിശ്വസ്തനായതിനാലാണ് ഷാജഹാന്‍ കേസാവശ്യത്തിന് അഭിഷേക് സിങ്വിയെയും പി എസ് രാമനെയും അനുഗമിച്ചത്. സിങ്വിയെ ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന ഷാജഹാന്‍ കോടതിയിലേക്ക് അദ്ദേഹത്തോടൊപ്പം പോയില്ല. എന്നാല്‍ പി എസ് രാമന്‍ കോടതിയില്‍ ചെലവഴിച്ച സമയമത്രയും ഷാജഹാന്‍ കോടതിക്ക് പുറത്തുണ്ടായിരുന്നു. മാര്‍ട്ടിന്‍ ലോട്ടറിയുടെ ജനറല്‍ മാനേജരും മാര്‍ട്ടിന്റെ പിഎയുമായ ഷാജഹാന്റെ ഓഫീസ് ചെന്നൈ ട്രിപ്ളിക്കേനിലെ എസ്എസ് മ്യൂസിക്കിന്റെ ആസ്ഥാനത്താണ്. അതുകൊണ്ടാണ് സിങ്വിയുടെ ഹോട്ടല്‍ ബില്‍ ഈ വിലാസത്തില്‍ അടച്ചത്. താന്‍ സാന്റിയാഗോ മാര്‍ട്ടിന്റെ ജീവനക്കാരനല്ലെന്നും എസ്എസ് മ്യൂസിക്കിന്റെയും മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ കണ്‍സള്‍ട്ടന്റ് മാത്രമാണെന്നും ഷാജഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദേശാഭിമാനി/ജനയുഗം 05102010
ലോട്ടറി മാഫിയക്കു വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വിക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ടി ‘ഹൈക്കമാന്‍ഡ്‘ ഉദ്ദേശിക്കുന്നില്ല. സിങ്വിക്കെതിരെ നടപടിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. തിങ്കളാഴ്ച തെരഞ്ഞെടുപ്പു കമീഷന്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ടികളുടെ യോഗത്തില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി ‘ഹൈക്കമാന്‍ഡ്‘ അയച്ചതും സിങ്വിയെ. സിങ്വിക്കെതിരെ അച്ചടക്കനടപടി വേണമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുമ്പോഴാണ് സുപ്രധാനയോഗത്തില്‍ പങ്കെടുക്കാന്‍ സിങ്വിയെ തന്നെ ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയത്. മറ്റൊരു പാര്‍ടി വക്താവ് ജയന്തി നടരാജനുമൊത്താണ് സിങ്വി തെരഞ്ഞെടുപ്പു കമീഷന്‍ ആസ്ഥാനത്തു നടന്ന യോഗത്തില്‍ പങ്കെടുത്തത്. യോഗശേഷം മാധ്യമങ്ങളോടു സംസാരിച്ചതും സിങ്വി തന്നെ. സിങ്വിക്കെതിരെ നടപടിയൊന്നുമുണ്ടാകില്ലെന്ന സൂചനയാണ് തിങ്കളാഴ്ച വൈകിട്ട് കോണ്‍ഗ്രസ് ആസ്ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ടി വക്താവ് ജയന്തി നടരാജന്‍ നല്‍കിയത്.
ReplyDelete