Tuesday, October 5, 2010

യൂത്തിനെ കോണ്‍ഗ്രസുകാര്‍ കൂട്ടക്കുരുതി നടത്തി

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടക്കുരുതി നടത്തിയെന്ന് എന്‍ എസ് യു അഖിലേന്ത്യാ പ്രസിഡന്റ് ഹൈബി ഈഡന്‍. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് സീറ്റ് നിഷേധിച്ചതിനെതുടര്‍ന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഹൈബിഈഡന്റെ രൂക്ഷ വിമര്‍ശനം. കോണ്‍ഗ്രസ് നേതൃത്വം അധികാരത്തിന്റെ താക്കോല്‍കൂട്ടവുമായി കടന്നുകളഞ്ഞുവെന്നും ഇതാണ്‌സീറ്റ് ലഭിക്കാത്തതിന് കാരണമെന്നും ഹൈബി ഈഡന്‍  പറഞ്ഞു. കെ എസ് യു വിജയികള്‍ക്ക് എറണാകുളം മാസ് ഹോട്ടലില്‍ നല്‍കിയ സ്വീകരണപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കാലത്ത് യൂത്ത് കോണ്‍ഗ്രസിലൂടെ അധികാരത്തിന്റെ വാതില്‍  തള്ളിത്തുറന്ന് മുന്‍പന്തിയില്‍ വന്നവരാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതാക്കള്‍.  എന്നാല്‍ ഇന്ന് അമ്പത് ശതമാനം സീറ്റുനല്‍കാമെന്നേറ്റ കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പടുത്തപ്പോള്‍ തങ്ങളെ പൂര്‍ണമായും അവഗണിക്കുകയായിരുന്നു എന്ന് ഹൈബിഈഡന്‍ കൂട്ടിച്ചേര്‍ത്തു. എം ജി സര്‍വകലാശാലയ്ക്ക് കീഴില്‍ കെ എസ് യു നേടിയ വിജയത്തിന്റെ തിളക്കത്തിന്  ഒരു കോണ്‍ഗ്രസുകാര്‍ക്കും പങ്കില്ല. അത് പൂര്‍ണമായും കെ എസ് യുവിന്റെ മാത്രം വിജയമാണ്. കോണ്‍ഗ്രസുകാര്‍ ഒരു പിന്തുണയും യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നല്‍കുന്നില്ലെന്നും ഹൈബി ആരോപിച്ചു. അടുക്കളമുതല്‍ ഐ ടിയുഗം വരെ ഇന്ന് മാറ്റത്തിന്റെ പുതിയ പാതയിലായിരിക്കുമ്പോള്‍ മാറാത്തത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം മാത്രമാണ്. വിവിധ ഗ്രൂപ്പുകള്‍ക്കും ഗോത്രങ്ങള്‍ക്കും  വര്‍ഗങ്ങള്‍ക്കും അടിമപ്പെടാതെ കെ എസ് യുവിന്റയും യുത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ ഒന്നിച്ചുനിന്നാലെ കോണ്‍ഗ്രസുകാരെ നന്നാക്കാന്‍ കഴിയൂവെന്നും ഹൈബി ആരോപിച്ചു

1 comment:

  1. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടക്കുരുതി നടത്തിയെന്ന് എന്‍ എസ് യു അഖിലേന്ത്യാ പ്രസിഡന്റ് ഹൈബി ഈഡന്‍. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് സീറ്റ് നിഷേധിച്ചതിനെതുടര്‍ന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഹൈബിഈഡന്റെ രൂക്ഷ വിമര്‍ശനം. കോണ്‍ഗ്രസ് നേതൃത്വം അധികാരത്തിന്റെ താക്കോല്‍കൂട്ടവുമായി കടന്നുകളഞ്ഞുവെന്നും ഇതാണ്‌സീറ്റ് ലഭിക്കാത്തതിന് കാരണമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. കെ എസ് യു വിജയികള്‍ക്ക് എറണാകുളം മാസ് ഹോട്ടലില്‍ നല്‍കിയ സ്വീകരണപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete