Tuesday, October 5, 2010

ബിജെപി പ്രസ്താവന ദുരുദ്ദേശ്യപരം

തൃശൂര്‍: കോര്‍പറേഷനിലെ ചില ഡിവിഷനുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്ന ബിജെപി ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവന ദുരുദ്ദേശ്യപരമാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറി ബേബിജോണ്‍ പ്രസ്താവനയില്‍ അറിയിച്ചു. കോണ്‍ഗ്രസ്-യുഡിഎഫ് വിഭാഗങ്ങളുമായി ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന അവിഹിതബന്ധങ്ങള്‍ക്ക് മറയിടാനും ഈ ഇടപാടുകളില്‍ സ്വന്തം വിലപേശല്‍ശേഷി വര്‍ധിപ്പിക്കാനുമാണ് ബിജെപി ജില്ലാ പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്റെ ശ്രമം. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഇരു മുന്നണികളുമായും ചര്‍ച്ചകള്‍ നടത്തുന്നതായി ഇദ്ദേഹം പ്രസ്താവിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ പ്രസ്താവന.

ബിജെപിയും ഇടതുപക്ഷരാഷ്ട്രീയവും തമ്മിലുള്ള ബന്ധമെന്താണെന്ന് കേരളത്തിലെയും ഇന്ത്യയിലെയും ജനാധിപത്യവിശ്വാസികളെ ബോധ്യപ്പെടുത്തേണ്ടതില്ല. ബിജെപിനേതാവിന്റെ പ്രസ്താവനയില്‍ ആശയപരമായി സിപിഐ എം ആണ് മുഖ്യശത്രുവെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുമുണ്ട്. മുഖ്യശത്രു എന്ന് മുദ്രകുത്തുന്നവരെ പിന്തുണയ്ക്കുമെന്നു പറയുന്നത് ജനാധിപത്യവിശ്വാസികളെയും സ്വന്തം അണികളെയും വഞ്ചിക്കലാണ്. സ്വന്തം വോട്ടുകള്‍ മോഷ്ടിക്കപ്പെട്ടതല്ലെന്നും വിറ്റ് വിലവാങ്ങിയതാണെന്നും ബിജെപി ഉന്നതനേതാക്കള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ കമീഷനെ നിയമിച്ചത് ബിജെപി സംസ്ഥാനനേതൃത്വമാണ്. എന്നാല്‍, സിപിഐ എം, സിപിഐ വോട്ടുകള്‍ മോഷ്ടിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത ഈ പാര്‍ടികള്‍ കൈക്കൊള്ളുന്നതായി ജനങ്ങള്‍ക്കാകെ അറിയാം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ബിജെപി നേതാവിന്റെ വിലകുറഞ്ഞ പ്രസ്താവന ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാന്‍ ജില്ലയിലെ പൌരസമൂഹം തയ്യാറാവണമെന്ന് സിപിഐ എം ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു.

deshabhimani 05102010

1 comment:

  1. ബിജെപിയും ഇടതുപക്ഷരാഷ്ട്രീയവും തമ്മിലുള്ള ബന്ധമെന്താണെന്ന് കേരളത്തിലെയും ഇന്ത്യയിലെയും ജനാധിപത്യവിശ്വാസികളെ ബോധ്യപ്പെടുത്തേണ്ടതില്ല. ബിജെപിനേതാവിന്റെ പ്രസ്താവനയില്‍ ആശയപരമായി സിപിഐ എം ആണ് മുഖ്യശത്രുവെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുമുണ്ട്. മുഖ്യശത്രു എന്ന് മുദ്രകുത്തുന്നവരെ പിന്തുണയ്ക്കുമെന്നു പറയുന്നത് ജനാധിപത്യവിശ്വാസികളെയും സ്വന്തം അണികളെയും വഞ്ചിക്കലാണ്. സ്വന്തം വോട്ടുകള്‍ മോഷ്ടിക്കപ്പെട്ടതല്ലെന്നും വിറ്റ് വിലവാങ്ങിയതാണെന്നും ബിജെപി ഉന്നതനേതാക്കള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ കമീഷനെ നിയമിച്ചത് ബിജെപി സംസ്ഥാനനേതൃത്വമാണ്. എന്നാല്‍, സിപിഐ എം, സിപിഐ വോട്ടുകള്‍ മോഷ്ടിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത ഈ പാര്‍ടികള്‍ കൈക്കൊള്ളുന്നതായി ജനങ്ങള്‍ക്കാകെ അറിയാം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ബിജെപി നേതാവിന്റെ വിലകുറഞ്ഞ പ്രസ്താവന ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാന്‍ ജില്ലയിലെ പൌരസമൂഹം തയ്യാറാവണമെന്ന് സിപിഐ എം ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു.

    ReplyDelete