ഭൂട്ടാന്‍ ലോട്ടറികളുടെ കേരളത്തിലെ യഥാര്‍ഥ പ്രമോട്ടര്‍മാരെന്ന് വ്യക്തമാക്കുന്ന രേഖകള്‍ സര്‍ക്കാരിനും കോടതിക്കും കൈമാറാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനു നിര്‍ദേശം നല്‍കി. പ്രമോട്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് മോണിക്ക എന്റര്‍പ്രൈസസും ഭൂട്ടാന്‍ സര്‍ക്കാരുമായി ഏര്‍പ്പെട്ട കരാറും കേരളത്തിലെ മൊത്തവിതരണത്തിനായി മോണിക്കയും മേഘയും ഒപ്പുവച്ച കരാറും മറ്റു രേഖകളും ഹാജരാക്കാനാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, പി ഭവദാസന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. പ്രമോട്ടര്‍ നിയമനത്തെക്കുറിച്ച് അന്വേഷിക്കുന്ന വാണിജ്യനികുതി അസിസ്റ്റന്റ് കമീഷണര്‍ക്കും കോടതിക്കുമാണ് രേഖകള്‍ കൈമാറേണ്ടത്. ചൊവ്വാഴ്ച രേഖകള്‍ കൈമാറണം. ഇക്കാര്യത്തില്‍ എട്ടിന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതുവരെ തല്‍സ്ഥിതി തുടരാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കോടതി നിര്‍ദേശപ്രകാരമല്ല നികുതി വകുപ്പിന്റെ അന്വേഷണമെന്നും ഇക്കാര്യത്തില്‍ അന്വേഷണത്തിനു സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കുകയാണ് നേരത്തെ ചെയ്തതെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. വാണിജ്യനികുതി വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചതിനുശേഷമാണ് കോടതി നിര്‍ദേശം. രേഖകള്‍ ആവശ്യപ്പെട്ടിട്ടും മേഘ നല്‍കിയില്ലെന്ന് പാലക്കാട് വാണിജ്യനികുതി സ്പെഷ്യല്‍ സര്‍ക്കിള്‍ അസിസ്റ്റന്റ് കമീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി നിര്‍ദേശം.
മേഘയുടെ നിയമനം സംബന്ധിച്ച് സംശയം നിലനില്‍ക്കുന്നതിനാല്‍ ഇതേപ്പറ്റി കൂടുതല്‍ അന്വേഷണത്തിനു അനുവദിക്കണമെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ എല്‍ നാഗേശ്വരറാവു ആവശ്യപ്പെട്ടു. യഥാര്‍ഥ പ്രമോട്ടറെ കണ്ടെത്തിയതിനുശേഷമേ നറുക്കെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ ഭൂട്ടാന്‍ സര്‍ക്കാരും മേഘയും ഉന്നയിച്ചിട്ടുള്ള തര്‍ക്കങ്ങള്‍ പരിശോധിക്കേണ്ടതുള്ളുവെന്നും അദ്ദേഹം വാദിച്ചു. രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കാത്ത മേഘയുടെ നടപടി സംശയകരമാണ്. വാണിജ്യ സ്വഭാവമുള്ളതിനാല്‍ കരാര്‍ സര്‍ക്കാരിനു കൈമാറാനാവില്ലെന്നും ആവശ്യമെങ്കില്‍ കോടതിക്കു കൈമാറാമെന്നും മേഘയ്ക്കുവേണ്ടി ഹാജരായ തമിഴ്നാട് അഡ്വക്കറ്റ് ജനറല്‍ പി എസ് രാമന്‍ പറഞ്ഞു. പ്രമോട്ടര്‍ നിയമനം സംബന്ധിച്ച രേഖകള്‍ പരിശോധിച്ചാല്‍ മാത്രമെ രജിസ്ട്രേഷനും നികുതി സ്വീകരിക്കുന്ന കാര്യത്തിലും തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂവെന്നും അതിനാല്‍ രേഖകള്‍ സര്‍ക്കാരിനു കൈമാറണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഈ നിര്‍ദേശത്തെ തുടര്‍ന്ന് രേഖകള്‍ നല്‍കാനാവില്ലെന്ന മുന്‍ നിലപാട് ഭൂട്ടാനും മേഘയും മാറ്റുകയായിരുന്നു. കേസ് എട്ടിന് പരിഗണിക്കും. മേഘ, ഭൂട്ടാന്‍ സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ സമര്‍പ്പിച്ച അപ്പീലുകളാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
ദേശാഭിമാനി 05102010
ഭൂട്ടാന്‍ ലോട്ടറികളുടെ കേരളത്തിലെ യഥാര്‍ഥ പ്രമോട്ടര്‍മാരെന്ന് വ്യക്തമാക്കുന്ന രേഖകള്‍ സര്‍ക്കാരിനും കോടതിക്കും കൈമാറാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനു നിര്‍ദേശം നല്‍കി. പ്രമോട്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് മോണിക്ക എന്റര്‍പ്രൈസസും ഭൂട്ടാന്‍ സര്‍ക്കാരുമായി ഏര്‍പ്പെട്ട കരാറും കേരളത്തിലെ മൊത്തവിതരണത്തിനായി മോണിക്കയും മേഘയും ഒപ്പുവച്ച കരാറും മറ്റു രേഖകളും ഹാജരാക്കാനാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, പി ഭവദാസന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
ReplyDelete