പൊതുപ്രവര്‍ത്തകരും സാംസ്കാരിക നായകരും എന്തിനേറെ വിദ്യാര്‍ഥികള്‍പോലും പൊതുവഴി കൈയേറാന്‍ പാടില്ലെന്നു ശഠിക്കുന്ന യുഡിഎഫ് സര്‍ക്കാരിന് സര്‍ക്കാര്‍വക ഓണാഘോഷം വന്നപ്പോള്‍ ഫുട്പാത്ത് കൈയേറി പന്തല്‍കെട്ടാന്‍ നിയമം തടസ്സമായില്ല. ടൂറിസംവകുപ്പിന്റെ ഓണം ഘോഷയാത്ര കടന്നുപോയ വെള്ളയമ്പലം-കിഴക്കേകോട്ട റോഡിന്റെ ഇരുവശത്തുമുള്ള ഫുട്പാത്തുകളാണ് പലയിടങ്ങളിലും ഔദ്യോഗികമായി കൈയേറി പന്തല്‍ കെട്ടിയത്. കുട്ടികളുടെ കലാപരിപാടികള്‍ അവതരിപ്പിക്കാനും ജനങ്ങള്‍ക്ക് അത് കാണാനും എന്ന പേരില്‍ യൂണിവേഴ്സിറ്റി കോളേജുമുതല്‍ ആയുര്വേദകോളേജുവരെ കെട്ടിയുയര്‍ത്തിയ പന്തലുകള്‍ പൊതുവഴി കൈയേറ്റം പാടില്ലെന്ന ഹൈക്കോടതിവിധിയുടെ നഗ്നമായ ലംഘനമാണ്. പക്ഷേ, പന്തല്‍ സര്‍ക്കാര്‍ വകയായപ്പോള്‍ പൊലീസ് കൈയേറ്റക്കാരെ ചോദ്യംചെയ്തില്ല; ആരെയും പിടികൂടിയുമില്ല.
മാസങ്ങള്‍മുമ്പാണ് ഇത് സംബന്ധിച്ച കോടതിവിധി വന്നത്. എല്‍ഡിഎഫ് ജനപ്രതിനിധികള്‍ പ്രാദേശിക അവഗണനയ്ക്കെതിരെ പ്രതിഷേധസമരത്തിന് ഒരുങ്ങിയപ്പോള്‍ യാത്രാതടസ്സം പാടില്ലെന്ന് പൊലീസ് നിര്‍ദേശിച്ചു. പുരോഗമന കലാസാഹിത്യസംഘം പ്രവര്‍ത്തകര്‍ ധര്‍ണ നടത്തിയപ്പോഴും എസ്എഫ്ഐ പ്രവര്‍ത്തകര്‍ സമരം നടത്തിയപ്പോഴും പൊതുവഴി കൈയേറിയെന്നു പറഞ്ഞ് നിയമനടപടി സ്വീകരിച്ച പൊലീസ് സമരക്കാരെ ഒഴിപ്പിച്ചു. മഴ നനയാതിരിക്കാന്‍ സെക്രട്ടറിയറ്റ് പടിക്കല്‍ പന്തല്‍ കെട്ടിയ പ്രീപ്രൈമറി അധ്യാപികമാരുടെ പന്തല്‍ പൊളിപ്പിച്ച പൊലീസാണ് ഇപ്പോള്‍ സര്‍ക്കാര്‍വക കൈയേറ്റം കണ്ടില്ലെന്നു നടിച്ചത്.
deshabhimani 140911

പൊതുപ്രവര്‍ത്തകരും സാംസ്കാരിക നായകരും എന്തിനേറെ വിദ്യാര്‍ഥികള്‍പോലും പൊതുവഴി കൈയേറാന്‍ പാടില്ലെന്നു ശഠിക്കുന്ന യുഡിഎഫ് സര്‍ക്കാരിന് സര്‍ക്കാര്‍വക ഓണാഘോഷം വന്നപ്പോള്‍ ഫുട്പാത്ത് കൈയേറി പന്തല്‍കെട്ടാന്‍ നിയമം തടസ്സമായില്ല.
ReplyDelete