Friday, September 30, 2011

ചിദംബരം രാജിവെക്കണം സിപിഐഎം

കേന്ദ്രആഭ്യന്തരമന്ത്രി പി ചിദംബരം രാജിവയ്ക്കണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. സ്പെക്ട്രം കേസില്‍ ചിദംബരത്തിന്റെ പങ്ക് ധനമന്ത്രാലയത്തിന്റെ മാത്രമായ നിഗമനമല്ലെന്ന് വ്യക്തമായതിനാല്‍ പി ചിദംബരം ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കണം. പ്രണബ് മുഖര്‍ജി നല്‍കിയ വിശദീകരണമനുസരിച്ച് വിവിധ മന്ത്രാലയങ്ങള്‍ നല്‍കിയ വിവരങ്ങള്‍ ഏകീകരിച്ച ക്യാബിനറ്റ് കുറിപ്പാണ് പുറത്ത് വന്നത്.

പെട്രോള്‍ വില 3.14 വര്‍ധിപ്പിച്ചതിനെയും പൊളിറ്റ് ബ്യൂറോ ശക്തമായി എതിര്‍ത്തു. ഇന്ധനവില പണപ്പെരുപ്പവും വിലക്കയറ്റവുംവര്‍ധിപ്പിക്കും. രാജ്യത്തെ ദാരിദ്രരേഖക്കു താഴെയുള്ളവരുടെ എണ്ണം കൃത്രിമമായി കുറച്ചു കാണിക്കാനാണ് ഒരു ദിവസത്തെ ചെലവ് ഗ്രാമങ്ങളില്‍ 26 രൂപയും, നഗരങ്ങളില്‍ 32 രൂപയുമാക്കി പുനര്‍നിര്‍ണ്ണയിച്ചത്. ഏവര്‍ക്കും ജീവിക്കാനാവശ്യമായ ഭക്ഷണം നിയമം മൂലം ഉറപ്പുനല്‍കണം. രാസവളങ്ങളുടെ വിലക്കയറ്റം കൃഷിക്കാരെ പ്രതികൂലമായി ബാധിക്കുന്നു. കുത്തകകളുടെ ചില്ലറവില്‍പനകേന്ദ്രങ്ങള്‍ തുടങ്ങുന്നതിരെയും ഈ രംഗത്തെ വിദേശനിക്ഷേപത്തിനെതിരെയും രാജ്യത്ത് പ്രക്ഷോഭം ശക്തമാക്കും. എന്‍ഡിഎ ഭരണകാലത്ത് ഗ്യാസ് എജന്‍സിയും പെട്രോള്‍ പമ്പും അനുവദിക്കുന്നതില്‍ വന്‍അഴിമതി നടത്തിയ ബിജെപി ഇപ്പോള്‍ അഴിമതിക്കെതിരെ രഥയാത്ര സംഘടിപ്പിക്കുന്നത് അപഹാസ്യമാണെന്നും പൊളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി

deshabhimani news

1 comment:

  1. കേന്ദ്രആഭ്യന്തരമന്ത്രി പി ചിദംബരം രാജിവയ്ക്കണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. സ്പെക്ട്രം കേസില്‍ ചിദംബരത്തിന്റെ പങ്ക് ധനമന്ത്രാലയത്തിന്റെ മാത്രമായ നിഗമനമല്ലെന്ന് വ്യക്തമായതിനാല്‍ പി ചിദംബരം ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കണം. പ്രണബ് മുഖര്‍ജി നല്‍കിയ വിശദീകരണമനുസരിച്ച് വിവിധ മന്ത്രാലയങ്ങള്‍ നല്‍കിയ വിവരങ്ങള്‍ ഏകീകരിച്ച ക്യാബിനറ്റ് കുറിപ്പാണ് പുറത്ത് വന്നത്.

    ReplyDelete