പാമൊലിന്‍ കേസില്‍ കൃത്യസമയത്ത് തന്നെ രക്ഷിച്ച ഉമ്മന്‍ചാണ്ടിക്കുള്ള പ്രത്യുപകാരമായാണ് പുനരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ജിജി തോംസണ്‍ ഹര്‍ജി നല്‍കിയതെന്ന് തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പി ജെ തോമസ്, ജിജി തോംസണ്‍ എന്നിവര്‍ക്കെതിരെ കേന്ദ്ര വിജിലന്‍സ് കമീഷന്‍ നിര്‍ദേശിച്ച വകുപ്പുതല അന്വേഷണവും പിഴയീടാക്കല്‍ നടപടിയും അസ്ഥിരപ്പെടുത്താനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. ഇവരെ സംരക്ഷിക്കാനാണ് 2005ല്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനം പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ച് 11 മാസത്തിന് ശേഷമാണ് കോടതിയെ അറിയിച്ചത്. തിരുവനന്തപുരത്ത് വിജിലന്‍സ് കോടതിവിധി വന്നുടന്‍ ഇവര്‍ രണ്ടു പേരുമായും മുഖ്യമന്ത്രി രഹസ്യചര്‍ച്ച നടത്തിയെന്നും ഐസക് പറഞ്ഞു.
ജിജി തോംസണെക്കൊണ്ട് അപ്പീല്‍കൊടുപ്പിച്ചും ചീഫ്വിപ്പിനെക്കൊണ്ട് തെറിവിളിപ്പിച്ചും കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്ന് വി എസ് സുനില്‍കുമാര്‍ പറഞ്ഞു. തന്റെ പ്രൊമോഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിച്ചതിനാലാണ് ഹര്‍ജി നല്‍കിയതെന്നാണ് ജിജി തോംസണ്‍ പറയുന്നത്. എന്നാല്‍ , ചീഫ്സെക്രട്ടറിയുടെ തത്തുല്യ റാങ്കിലാണ് ജിജി തോംസണ്‍ ജോലിചെയ്യുന്നത്. ഇനി അദ്ദേഹത്തിന് കിട്ടാനുള്ള ഏക റാങ്ക് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി എന്നത് മാത്രമാണ്. എന്നിട്ടും എന്തിന് കേസിന് പോയി? ജോര്‍ജിനെക്കൊണ്ട് എന്തിന് തെറിവിളിപ്പിച്ചു? ഇതെല്ലാം പരിശോധിക്കേണ്ടിയിരിക്കുന്നു. ജിജി തോംസണ്‍ മഹാരാജാസ് കോളേജില്‍ പഠിക്കുന്ന കാലത്ത് കെഎസ്യു സംസ്ഥാന ഭാരവാഹിയാണ്. മുഖ്യമന്ത്രി വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി ജിജി തോംസന്റെ ഹര്‍ജിക്കെതിരെ വാദിക്കാന്‍ എജിയെ ചുമതലപ്പെടുത്തണമായിരുന്നുവെന്നും സുനില്‍കുമാര്‍ പറഞ്ഞു.
deshabhimani 300911

ReplyDelete