പാമൊലിന്‍ കേസില്‍ ജുഡീഷ്യറിയെ അധിക്ഷേപിക്കുകയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. ജഡ്ജിയെ അധിക്ഷേപിച്ച ചീഫ് വിപ്പ് പി സി ജോര്‍ജിനെ പുറത്താക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളം മൂലം രണ്ടു തവണ നിര്‍ത്തിവച്ച സഭ പിന്നീട് ഒരു മിനിറ്റുകൊണ്ട് നടപടി പൂര്‍ത്തിയാക്കി പിരിഞ്ഞു. സഭ വിട്ടിറങ്ങിയ പ്രതിപക്ഷം സഭാ കവാടത്തിലെത്തി. കോടിയേരി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയമായി വിഷയം സഭയില്‍ കൊണ്ടുവന്നത്. പാമെലിന്‍ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഗൂഡാലോചന നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തുടര്‍ന്ന് സി ദിവാകരന്‍ സംസാരിക്കാനെഴുന്നേറ്റപ്പോള്‍ സ്പീക്കര്‍ അനുവദിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ബഹളം ശക്തമായപ്പോള്‍ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു.
രണ്ടാം വട്ടം ചേര്‍ന്നപ്പോഴും പ്രതിപക്ഷം ഈ അവശ്യമുന്നയിച്ച് ബഹളം തുടര്‍ന്നു. പി സി ജോര്‍ജിനെ പുറത്താക്കുക, ഉമ്മന്‍ ചാണ്ടി രാജിവയ്ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് അംഗങ്ങള്‍ സഭയിലെത്തിയത്. നേരത്തെ, ഐസ്ക്രീം കേസ്സംബന്ധിച്ച വി ശിവന്‍കുട്ടിയുടെ ചോദ്യം സ്പീക്കര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയിരുന്നു. സ്പീക്കര്‍ ചട്ടലംഘനം നടത്തിയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. നക്ഷത്രചോദ്യങ്ങള്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് നിഷേധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പീക്കറുടെ ഓഫീസില്‍ മറിമായം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. തെറ്റായരീതിയില്‍ ഒന്നും ചെയ്തിട്ടില്ലെന്ന് സ്പീക്കര്‍ മറുപടി പറഞ്ഞു. ചോദ്യം അനുവദിക്കാനും അനുവദിക്കാതിരിക്കാനും സ്പീക്കര്‍ക്ക്അധികാരമുണ്ട്. തുടര്‍ന്ന് സഭാനടപടികള്‍ തുടര്‍ന്നു
deshabhimani news

ReplyDelete