Tuesday, September 27, 2011

ഫ്രഞ്ച് സെനറ്റില്‍ ഇടതുപക്ഷത്തിന് ചരിത്ര ഭൂരിപക്ഷം

പാരീസ്: ഫ്രഞ്ച് സെനറ്റിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ചരിത്രവിജയം. 53 വര്‍ഷത്തിനിടെ ആദ്യമായാണ് ഇടതുപക്ഷം ഉപരിസഭയായ സെനറ്റില്‍ ഭൂരിപക്ഷം നേടുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഏഴുമാസംമാത്രം അവശേഷിക്കെ ഈ ഫലം യാഥാസ്ഥിതിക പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് കനത്ത തിരിച്ചടിയായി. എന്നാല്‍ , നിയമനിര്‍മാണത്തില്‍ അവസാനവാക്കായ ദേശീയ അസംബ്ലിയില്‍ വലതുപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാല്‍ ഭരണനിര്‍വഹണത്തിന് സര്‍ക്കാരിന് വലിയ തടസ്സമുണ്ടാകില്ല. വലതുപക്ഷ ഭരണകക്ഷിയില്‍നിന്ന് ഇടതുപക്ഷം 23 സീറ്റെങ്കിലും പിടിച്ചെടുത്തതായാണ് ആദ്യഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അടുത്തയിടെ മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ ഇടതുപക്ഷം പതിനായിരക്കണക്കിന് സ്ഥാനങ്ങളില്‍ വിജയിച്ച് മാറ്റത്തിന്റെ വരവറിയിച്ചതിന്റെ തുടര്‍ച്ചയിലാണ് സെനറ്റിലെ വിജയം.

ദേശാഭിമാനി 270911

1 comment:

  1. ഫ്രഞ്ച് സെനറ്റിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ചരിത്രവിജയം. 53 വര്‍ഷത്തിനിടെ ആദ്യമായാണ് ഇടതുപക്ഷം ഉപരിസഭയായ സെനറ്റില്‍ ഭൂരിപക്ഷം നേടുന്നത്.

    ReplyDelete