Saturday, September 24, 2011

ഇ ബാലാനന്ദന്‍ ഫൗണ്ടേഷന്‍ വെബ്സൈറ്റ് തുറന്നു

ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ സമുന്നത നേതാവായിരുന്ന ഇ ബാലാനന്ദന്റെ സ്മരണയ്ക്കായി സ്ഥാപിച്ച ഇ ബാലാനന്ദന്‍ ഗവേഷണ ഫൗണ്ടേഷന്റെ വെബ്സൈറ്റ് നിലവില്‍വന്നു. സര്‍ക്കാര്‍ അതിഥി മന്ദിരഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്അംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വതന്ത്ര സോഫ്റ്റ്വെയറിലുള്ള ഈ സൈറ്റിന്റെ വിലാസം http://www.ebalanandanrf.in/ ആണ്. ബാലാനന്ദന്റെ ജീവിതം, കര്‍മരംഗം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ സൈറ്റിലുണ്ട്. സുപ്രധാന ജീവിതമുഹൂര്‍ത്തങ്ങള്‍ ചിത്രഗ്യാലറി എടുത്തുകാട്ടുന്നു. ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ബാലാനന്ദന്‍ സ്മരണികയുമുണ്ട്. ഫൗണ്ടേഷന്റെ ഭാവിപരിപാടികള്‍ , ലക്ഷ്യം എന്നിവയുടെ വിശദാംശങ്ങളും വെബ്സൈറ്റ് വിവരിക്കുന്നു. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി നടത്തുക എന്നതും സൈറ്റിന്റെ ദൗത്യമാണ്.

സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഫൗണ്ടേഷന്‍ ചെയര്‍മാനുമായ എം എം ലോറന്‍സ് അധ്യക്ഷനായി. സെക്രട്ടറി കെ ചന്ദ്രന്‍പിള്ള സ്വാഗതം പറഞ്ഞു. ബാലാനന്ദന്റെ ഭാര്യ സരോജിനി ബാലാനന്ദനും ചടങ്ങിനെത്തി. ഫൗണ്ടേഷന്റെ ആദ്യപരിപാടിയായ സെമിനാര്‍ 28ന് നടക്കും. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ സഹകരണത്തോടെ നടക്കുന്ന സെമിനാറില്‍ ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ, ഡോ. കെ എന്‍ പണിക്കര്‍ , കെ എം ചന്ദ്രശേഖര്‍ , പ്രൊഫ. പ്രഭാത് പട്നായിക്, ഡോ. തോമസ് ഐസക് എംഎല്‍എ, അനുപമ ഝാ, ജെ ഗോപീകൃഷ്ണന്‍ , ജി വിജയരാഘവന്‍ എന്നിവര്‍ പങ്കെടുക്കും.

deshabhimani 230911

1 comment:

  1. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ സമുന്നത നേതാവായിരുന്ന ഇ ബാലാനന്ദന്റെ സ്മരണയ്ക്കായി സ്ഥാപിച്ച ഇ ബാലാനന്ദന്‍ ഗവേഷണ ഫൗണ്ടേഷന്റെ വെബ്സൈറ്റ് നിലവില്‍വന്നു. സര്‍ക്കാര്‍ അതിഥി മന്ദിരഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്അംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വതന്ത്ര സോഫ്റ്റ്വെയറിലുള്ള ഈ സൈറ്റിന്റെ വിലാസം http://www.ebalanandanrf.in/ ആണ്. ബാലാനന്ദന്റെ ജീവിതം, കര്‍മരംഗം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ സൈറ്റിലുണ്ട്. സുപ്രധാന ജീവിതമുഹൂര്‍ത്തങ്ങള്‍ ചിത്രഗ്യാലറി എടുത്തുകാട്ടുന്നു. ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ബാലാനന്ദന്‍ സ്മരണികയുമുണ്ട്. ഫൗണ്ടേഷന്റെ ഭാവിപരിപാടികള്‍ , ലക്ഷ്യം എന്നിവയുടെ വിശദാംശങ്ങളും വെബ്സൈറ്റ് വിവരിക്കുന്നു. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി നടത്തുക എന്നതും സൈറ്റിന്റെ ദൗത്യമാണ്.

    ReplyDelete