Sunday, September 25, 2011

സര്‍വകലാശാലകളില്‍ മാര്‍ക്സിയന്‍ പഠനത്തിന് ഊന്നല്‍ വേണം: കെ എന്‍ പണിക്കര്‍

സാമ്രാജ്യത്വത്തിനും വര്‍ഗീയതയ്ക്കുമെതിരെ ധീരമായി പോരാടിയ ചരിത്രപണ്ഡിതനായിരുന്നു ഡോ. ആര്‍ എസ് ശര്‍മ എന്ന് ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. ജോസഫ് മുണ്ടശേരി ഫൗണ്ടേഷന്‍ കര്‍ഷകസംഘം ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ചരിത്ര കൗണ്‍സിലിന് ഇടതുപക്ഷസ്വഭാവം ലഭിച്ചതില്‍ ശര്‍മ വലിയ പങ്കുവഹിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രമേയം അവതരിപ്പിച്ചത് ആര്‍ എസ് ശര്‍മ ചരിത്ര കൗണ്‍സില്‍ അധ്യക്ഷന്‍ ആയിരിക്കുമ്പോഴായിരുന്നു. ചരിത്രത്തിന്റെ അടിസ്ഥാനസ്വഭാവം മനസ്സിലാക്കാത്തവര്‍ മാര്‍ക്സിസ്റ്റുകാരല്ല. മുദ്രാവാക്യം വിളിച്ചോ യോഗങ്ങള്‍ നടത്തിയോ ആയിരുന്നില്ല ആര്‍ എസ് ശര്‍മയുടെ ചരിത്രപഠന പ്രവര്‍ത്തനം. മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍ ഉറച്ചുനിന്ന് വര്‍ഗീയതയ്ക്കെതിരെ ശബ്ദമുയര്‍ത്തി അദ്ദേഹം. കേരളത്തിലെ സര്‍വകലാശാലകളില്‍ മാര്‍ക്സിയന്‍പഠനത്തിന് ഊന്നല്‍ നല്‍കണം. മാര്‍ക്സിസത്തിന്റെ സൂക്ഷ്മാംശത്തിലേക്ക് പോകാതെ ചരിത്രഗവേഷണം സാധ്യമല്ലെന്നും കെ എന്‍ പണിക്കര്‍ പറഞ്ഞു.

"പ്രൊഫ. ആര്‍ എസ് ശര്‍മയുടെ ചരിത്ര വീക്ഷണം: പ്രസക്തിയും പ്രാധാന്യവും" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ നീലമ്പേരൂര്‍ മധുസൂദനന്‍നായര്‍ അധ്യക്ഷനായി. വി കാര്‍ത്തികേയന്‍നായര്‍ , പി ജെ ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 250911

1 comment:

  1. ഇന്ത്യന്‍ ചരിത്ര കൗണ്‍സിലിന് ഇടതുപക്ഷസ്വഭാവം ലഭിച്ചതില്‍ ശര്‍മ വലിയ പങ്കുവഹിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രമേയം അവതരിപ്പിച്ചത് ആര്‍ എസ് ശര്‍മ ചരിത്ര കൗണ്‍സില്‍ അധ്യക്ഷന്‍ ആയിരിക്കുമ്പോഴായിരുന്നു. ചരിത്രത്തിന്റെ അടിസ്ഥാനസ്വഭാവം മനസ്സിലാക്കാത്തവര്‍ മാര്‍ക്സിസ്റ്റുകാരല്ല. മുദ്രാവാക്യം വിളിച്ചോ യോഗങ്ങള്‍ നടത്തിയോ ആയിരുന്നില്ല ആര്‍ എസ് ശര്‍മയുടെ ചരിത്രപഠന പ്രവര്‍ത്തനം. മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍ ഉറച്ചുനിന്ന് വര്‍ഗീയതയ്ക്കെതിരെ ശബ്ദമുയര്‍ത്തി അദ്ദേഹം. കേരളത്തിലെ സര്‍വകലാശാലകളില്‍ മാര്‍ക്സിയന്‍പഠനത്തിന് ഊന്നല്‍ നല്‍കണം. മാര്‍ക്സിസത്തിന്റെ സൂക്ഷ്മാംശത്തിലേക്ക് പോകാതെ ചരിത്രഗവേഷണം സാധ്യമല്ലെന്നും കെ എന്‍ പണിക്കര്‍ പറഞ്ഞു.

    ReplyDelete