തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോവളപ്പ് സ്വകാര്യസംരംഭകര്‍ക്ക് കൈമാറാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ചലച്ചിത്ര വികസന കോര്‍പറേഷന്റെ പ്രഥമ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍തന്നെ ആദ്യ ചുവട്. സ്റ്റുഡിയോവളപ്പ് ഹൈദരാബാദ് ഫിലിം സിറ്റി മാതൃകയില്‍ വികസിപ്പിക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനാണ് വ്യാഴാഴ്ച ചേര്‍ന്ന ആദ്യ ബോര്‍ഡ് യോഗത്തിന്റെ തീരുമാനം. ആകെയുള്ള 68 ഏക്കര്‍ വികസിപ്പിക്കാനുള്ള മാസ്റ്റര്‍പ്ലാന്‍ ആദ്യം തയ്യാറാക്കും. 40 ഏക്കറില്‍ ഫിലിം സിറ്റിയും ബാക്കി സ്ഥലത്ത് അമ്യൂസ്മെന്റ് പാര്‍ക്കും സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഹൈദരാബാദിലെ ഫിലിം സിറ്റി മാതൃകയാക്കി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് പുതുതായി ചുമതലയേറ്റ ചെയര്‍മാന്‍ സാബു ചെറിയാന്‍ പറഞ്ഞു.
ഇതേ ആശയം നേരത്തെ മന്ത്രി ഗണേഷ്കുമാര്‍ പ്രകടിപ്പിച്ചിരുന്നു. ഭൂമി സ്വകാര്യസംരംഭകര്‍ക്ക് കൈമാറി പദ്ധതി നടപ്പാക്കുമെന്നും ലാഭവിവിഹം ചിത്രാഞ്ജലിക്ക് കിട്ടുമെന്നുമാണ് മന്ത്രി പറഞ്ഞത്. കലാഭവന്‍ തിയറ്റര്‍ റിലീസിങ് തിയറ്ററായി നവീകരിക്കാനും ആലപ്പുഴ മുല്ലയ്ക്കലില്‍ മൂന്നു തിയറ്റര്‍ ഉള്‍പ്പെടുന്ന കോംപ്ലക്സ് സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. 70 സെന്റ് സ്ഥലത്താണ് തിയറ്റര്‍ കോംപ്ലക്സ് പണിയുക. കലാഭവന്‍ റിലീസിങ് തിയറ്ററാക്കുന്നതിന്റെ ഭാഗമായി 11 ലക്ഷത്തോളം രൂപ ചെലവില്‍ ഡിടിഎസും സാറ്റലൈറ്റ് റിലീസിങ് സംവിധാനവും ഏര്‍പ്പെടുത്തും.
deshabhimani 230911

ReplyDelete