Friday, September 30, 2011

ഷിപ്പിംഗ് കോര്‍പ്പറേഷന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക്

കെടുകാര്യസ്ഥതയും ഭരണതലത്തിലെ ധൂര്‍ത്തും അരങ്ങുതകര്‍ക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ് സി ഐ) സാമ്പത്തിക തകര്‍ച്ചയിലേക്ക്. കഴിഞ്ഞ 19 വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷനില്‍ നിലവില്‍ എയര്‍ ഇന്ത്യയിലേതിനു സമാനമായ സാഹചര്യമാണുള്ളതെന്ന് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ രേഖകള്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 33 കപ്പലുകള്‍ വാങ്ങാനുള്ള കോര്‍പ്പറേഷന്‍ നീക്കത്തിന് മന്ത്രാലയം തടയിട്ടിരിക്കുകയാണ്.

പുതിയ കപ്പലുകള്‍ വാങ്ങാനുള്ള നീക്കവുമായി മുന്നോട്ടുപോയാല്‍ കോര്‍പ്പറേഷന് 200 ദശലക്ഷം ഡോളറിന്റെയെങ്കിലും നഷ്ടമുണ്ടാവുമെന്നാണ് മന്ത്രാലയത്തിന്റെ രേഖ പറയുന്നത്. ഇത് കോര്‍പ്പറേഷനെ എയര്‍ ഇന്ത്യയെപ്പോലെ കടക്കെണിയില്‍ കുടുക്കാനിടയാക്കും. കോര്‍പ്പറേഷന്റെ കരാര്‍ അനുസരിച്ച് ഓരോ കപ്പലിനും വിപണിവിലയേക്കാള്‍ പലമടങ്ങ് അധികം വരുമെന്നാണ് രേഖ ചൂണ്ടിക്കാട്ടുന്നത്.

ഷിപ്പിംഗ് കോര്‍പ്പറേഷന്‍ വാങ്ങാന്‍ കരാര്‍ നല്‍കിയിട്ടുള്ള 33 കപ്പലുകളില്‍ 21 എണ്ണം ചൈനീസ് കപ്പല്‍ശാലകളിലാണ് നിര്‍മിക്കുന്നത്. ഇതില്‍ പത്തെണ്ണത്തിനുള്ള ഫണ്ട് കണ്ടെത്തുന്നതിനേ ഇതുവരെ കോര്‍പ്പറേഷനു കഴിഞ്ഞിട്ടുള്ളൂ.

മന്ത്രാലയത്തിന്റെ രേഖയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ഹാജറ പറഞ്ഞത്. ഇന്ത്യന്‍ കപ്പല്‍ ഗതാഗതത്തിന്റെ മൂന്നിലൊന്നും നിലവില്‍ ഷിപ്പിംഗ് കോര്‍പ്പറേഷനാണ് കൈകാര്യം ചെയ്യുന്നത്. പതിനൊന്നാം പദ്ധതിയില്‍ (2007012) 62 പുതിയ കപ്പലുകള്‍ വാങ്ങാനാണ് കോര്‍പ്പറേഷന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ 25 എണ്ണം വാങ്ങാനാണ് ഇതുവരെ കഴിഞ്ഞത്.

janayugom 011011

1 comment:

  1. കെടുകാര്യസ്ഥതയും ഭരണതലത്തിലെ ധൂര്‍ത്തും അരങ്ങുതകര്‍ക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ് സി ഐ) സാമ്പത്തിക തകര്‍ച്ചയിലേക്ക്. കഴിഞ്ഞ 19 വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷനില്‍ നിലവില്‍ എയര്‍ ഇന്ത്യയിലേതിനു സമാനമായ സാഹചര്യമാണുള്ളതെന്ന് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ രേഖകള്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 33 കപ്പലുകള്‍ വാങ്ങാനുള്ള കോര്‍പ്പറേഷന്‍ നീക്കത്തിന് മന്ത്രാലയം തടയിട്ടിരിക്കുകയാണ്.

    ReplyDelete