Sunday, September 25, 2011

ജഡ്ജിമാര്‍ക്ക് പൊതുസമൂഹം ധൈര്യംപകരണം: കൃഷ്ണയ്യര്‍

കൊച്ചി: ജഡ്ജിമാര്‍ക്ക് ധൈര്യംപകരാന്‍ പൊതുസമൂഹം കൂടെ യുണ്ടാകണമെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. പാമൊലിന്‍ കേസില്‍ വാദംകേള്‍ക്കുന്നതില്‍നിന്ന് വിജിലന്‍സ് കോടതി ജഡ്ജി പിന്മാറിയത് ഉചിതമായില്ല. ജഡ്ജി പിന്മാറിയാലും നീതി പിന്മാറില്ല. പിന്മാറാന്‍ കാരണമെന്തെന്ന് അറിയില്ല. അനീതി ഭയന്നാകാമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.

ഭീഷണിയുടെ വഴി അപകടം: സച്ചാര്‍

ന്യൂഡല്‍ഹി: ജഡ്ജിക്കെതിരെ ഭീഷണിയുടെ വഴി സ്വീകരിക്കുന്നത് ജുഡീഷ്യറിയുടെ അന്തസ്സിനെ കളങ്കപ്പെടുത്തുമെന്ന് മുന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ്ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ പറഞ്ഞു. ജനാധിപത്യസമൂഹത്തില്‍ ഇത് സംഭവിക്കാന്‍ പാടില്ല. മുഖ്യമന്ത്രിയ്ക്കെതിരെ അന്വേഷണത്തിന് നിര്‍ദേശിച്ചതിന്റെ പേരില്‍ ജഡ്ജിയെ ആക്ഷേപിക്കുന്നതും പരാതി അയക്കുന്നതും ദൗര്‍ഭാഗ്യകരമാണ്. ജഡ്ജിയുടെ തീര്‍പ്പുകള്‍ എല്ലാവരെയും തൃപ്തിപ്പെടുത്തണമെന്നില്ല. നിയമവശങ്ങള്‍ പരിശോധിച്ചാണ് ഉത്തരവുകള്‍ പുറപ്പെടുവിക്കുക. പരാതിയുള്ളവര്‍ക്ക് മേല്‍കോടതികളെ സമീപിക്കാന്‍ അവകാശവും അധികാരവുമുണ്ട്. പരാതിക്കാര്‍ നിയമപരമായ വഴി തേടുകയാണ് വേണ്ടത്.

ജഡ്ജി പിന്‍വാങ്ങേണ്ടിവന്നത് ദൗര്‍ഭാഗ്യകരം: ശാന്തി ഭൂഷണ്‍

ന്യൂഡല്‍ഹി: വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന വിധം ആക്ഷേപങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് ഒരു ജഡ്ജിക്ക് കേസില്‍ നിന്ന് സ്വയം പിന്‍വാങ്ങേണ്ടി വന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തിഭൂഷണ്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്.

deshabhimani 250911

1 comment:

  1. ജഡ്ജിമാര്‍ക്ക് ധൈര്യംപകരാന്‍ പൊതുസമൂഹം കൂടെ യുണ്ടാകണമെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. പാമൊലിന്‍ കേസില്‍ വാദംകേള്‍ക്കുന്നതില്‍നിന്ന് വിജിലന്‍സ് കോടതി ജഡ്ജി പിന്മാറിയത് ഉചിതമായില്ല. ജഡ്ജി പിന്മാറിയാലും നീതി പിന്മാറില്ല. പിന്മാറാന്‍ കാരണമെന്തെന്ന് അറിയില്ല. അനീതി ഭയന്നാകാമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.

    ReplyDelete