Tuesday, September 27, 2011

സിപിഐ എം സംസ്ഥാന സമ്മേളനം: സംഘാടകസമിതിയായി

തലസ്ഥാനത്ത് നടക്കുന്ന സിപിഐ എം സംസ്ഥാന സമ്മേളനം ചരിത്രസംഭവമാക്കാന്‍ വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. 2012 ഫെബ്രുവരി ഏഴ്, എട്ട്, ഒമ്പത്, പത്ത് തീയതികളിലാണ് സമ്മേളനം. പത്തിന് ബഹുജനറാലിയോടെ സമ്മേളനം സമാപിക്കും.എ കെ ജി ഹാളില്‍ ആയിരങ്ങള്‍ പങ്കെടുത്ത ആവേശകരമായ ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനംചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ , ഇ പി ജയരാജന്‍ , എം എ ബേബി, പി കെ ശ്രീമതി, പി കെ ഗുരുദാസന്‍ , വൈക്കം വിശ്വന്‍ , തോമസ് ഐസക്, എ കെ ബാലന്‍ , എം വിജയകുമാര്‍ , പി ഗോവിന്ദപ്പിള്ള എന്നിവര്‍ വേദിയില്‍ സന്നിഹിതരായി. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട നിരവധി പ്രമുഖര്‍ പങ്കെടുത്തു. വി എസ് അച്യുതാനന്ദന്‍ , പിണറായി വിജയന്‍ , കോടിയേരി ബാലകൃഷ്ണന്‍ , ആനത്തലവട്ടം ആനന്ദന്‍ , ഒ എന്‍ വി കുറുപ്പ്, പി ഗോവിന്ദപ്പിള്ള, ഡോ. എന്‍ എ കരീം, ഡോ. ബാലമോഹന്‍തമ്പി, പ്രൊഫ. നൈനാന്‍കോശി, പത്മശ്രീ ശങ്കര്‍ , പത്മശ്രീ ഷാജി എന്‍ കരുണ്‍ , മേയര്‍ കെ ചന്ദ്രിക എന്നിവര്‍ രക്ഷാധികാരികളായ സ്വാഗതസംഘത്തിന്റെ ചെയര്‍മാന്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എം വിജയകുമാറാണ്. കണ്‍വീനര്‍ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ .

1 comment:

  1. തലസ്ഥാനത്ത് നടക്കുന്ന സിപിഐ എം സംസ്ഥാന സമ്മേളനം ചരിത്രസംഭവമാക്കാന്‍ വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. 2012 ഫെബ്രുവരി ഏഴ്, എട്ട്, ഒമ്പത്, പത്ത് തീയതികളിലാണ് സമ്മേളനം.

    ReplyDelete