ഭൂപരിഷ്കരണനിയമം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ ഒരേ ദിവസം സര്‍ക്കാര്‍ വ്യത്യസ്തമായ ഉത്തരം നല്‍കി. റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഒരേ ചോദ്യത്തിന് രണ്ട് ഉത്തരം നല്‍കിയത്. വ്യാഴാഴ്ച നക്ഷത്രമിട്ടതും അല്ലാത്തതുമായ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ഈ മറിമായം. ഭൂപരിഷ്കരണനിയമത്തില്‍ മാറ്റം വരുത്താനുള്ള ബജറ്റ് നിര്‍ദേശങ്ങളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന ഇ പി ജയരാജന്‍ , ഡോ. ടി എം തോമസ് ഐസക്ക്, എസ് രാജേന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിന് നിയമം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് മന്ത്രി മറുപടി നല്‍കിയത്. ഭൂപരിഷ്കരണനിയമത്തില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ബജറ്റില്‍ ചില പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതിനെതിരെയുള്ള എതിര്‍പ്പുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മന്ത്രി മറുപടി നല്‍കി.
എന്നാല്‍ , നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് വി ശിവന്‍കുട്ടിക്ക് ലഭിച്ച ഉത്തരത്തില്‍ നിയമം മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നായിരുന്നു മറുപടി. സംസ്ഥാനത്തെ ഭൂപരിഷ്കരണനിയമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നായിരുന്നു ശിവന്‍കുട്ടിയുടെ ചോദ്യം. മാറ്റം പരിഗണനയിലാണെന്നും ഇടത്തരം ചെറുകിട നാമമാത്ര ഭൂവുടമകളെ ഏതുതരത്തില്‍ ഇത് ബാധിക്കുമെന്ന കാര്യം സര്‍ക്കാര്‍ വിശദമായി പരിശോധിച്ചു വരികെയാണെന്നും മന്ത്രി പറഞ്ഞു.
deshabhimani 300911
ഭൂപരിഷ്കരണനിയമം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ ഒരേ ദിവസം സര്‍ക്കാര്‍ വ്യത്യസ്തമായ ഉത്തരം നല്‍കി. റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഒരേ ചോദ്യത്തിന് രണ്ട് ഉത്തരം നല്‍കിയത്. വ്യാഴാഴ്ച നക്ഷത്രമിട്ടതും അല്ലാത്തതുമായ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ഈ മറിമായം.
ReplyDelete