Monday, October 31, 2011

മന്ത്രി തിരുവഞ്ചൂരിന് വ്യവഹാരി നന്ദകുമാറുമായി അടുത്ത ബന്ധം

വിജിലന്‍സ് അന്വേഷണം നേരിടുന്ന വിവാദ വ്യവഹാരിയും ദല്ലാളുമായ ടി ജി നന്ദകുമാറിന് വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി അടുത്ത ബന്ധം. നന്ദകുമാറിന്റെ കുടുംബക്ഷേത്രമായ എറണാകുളത്തെ വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രത്തിലെ ചടങ്ങില്‍ നന്ദകുമാറിനൊപ്പം മന്ത്രിയും പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നന്ദകുമാറിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മന്ത്രി ചടങ്ങിനെത്തിയത്. നന്ദകുമാറുമായി മന്ത്രി രഹസ്യചര്‍ച്ച നടത്തുകയും ചെയ്തു. രണ്ടുവര്‍ഷം മുമ്പാണ് ഈ കൂടിക്കാഴ്ചയെന്നും ക്ഷേത്രപരിപാടിക്കാണ് പോയതെന്നും മന്ത്രി അവകാശപ്പെട്ടു.

നന്ദകുമാര്‍ 40 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2010 ഡിസംബര്‍ 22ന് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം പുരോഗമിക്കവെയാണ് തിരുവഞ്ചൂര്‍ വിജിലന്‍സ് മന്ത്രിയായത്. തുടര്‍ന്ന്, സെപ്തംബര്‍ അഞ്ചിന് അന്വേഷണം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ദുരൂഹസാഹചര്യത്തില്‍ തീരുമാനിക്കുകയായിരുന്നു. ജോമോന്‍ വീണ്ടും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ 28ന് കേസ് സതേണ്‍ റേഞ്ച് ഐജിക്ക് കൈമാറിയെങ്കിലും അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ രണ്ട് കേന്ദ്രനേതാക്കളുമായി നന്ദകുമാറിനുള്ള അടുത്ത ബന്ധവും പുറത്തുവന്നു. രണ്ട് തവണ ഇവരോടൊന്നിച്ച് നന്ദകുമാര്‍ യാത്രചെയ്തതിന്റെ രേഖകളുമുണ്ട്. റിലയന്‍സിന്റെ ഏജന്റായി അറിയപ്പെടുന്ന നന്ദകുമാറിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായും അടുത്ത ബന്ധമാണുള്ളത്.

deshabhimani 311011

റിപ്പോര്‍ട്ടര്‍ ചാ‍നലില്‍ ഈ സന്ദര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു തരം പതറിയ മട്ടിലുള്ള ഉത്തരമാണ് തിരുവഞ്ചൂര്‍ നല്‍കിയത്. “നമ്മള്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നു, ആരെങ്കിലും ഫോട്ടോ എടുക്കുന്നു, അതിലെ ഓരോരുത്തരെയും ചൂണ്ടി ഇതാര് എന്ന് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയാനാ“ മട്ടിലുള്ള മറുപടി. തിരുവഞ്ചൂര്‍ സമര്‍ത്ഥമായി(എന്നദ്ദേഹം കരുതുന്നു) നിശബ്ദത പാലിച്ചത് അദ്ദേഹവും നന്ദകുമാറും മറ്റൊരാളും മാത്രമുള്ള ഫോട്ടോ കൂടി അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നതും അത് ഒരു പൊതുപരിപാടിയില്‍ നിറയെ ആളുകളുള്ള ആരോ എടുത്ത ഫോട്ടോ അല്ലെന്നുമുള്ളതാണ്. ഇതിനേക്കാള്‍ അപകടകരവും ക്ഷുദ്രവുമായ ഒരു വാ‍ദവും അദ്ദേഹം മുന്നോട്ട് വെച്ചു. ക്ഷേത്രാചാരങ്ങളെയാണ് നിങ്ങള്‍(റിപ്പോര്‍ട്ടര്‍ ചാനല്‍) അപമാനിക്കുന്നത്, നിങ്ങള്‍ക്ക് ക്ഷേത്രാചാരങ്ങളെക്കുറിച്ച് എന്തറിയാം” എന്നതായിരുന്നു അത്. ഈ സന്ദര്‍ശനം, ഫോട്ടോ, ആ ഫോട്ടോയിലുള്ള നന്ദകുമാറിനെ ചൂഴ്ക്ന്ന് നില്‍ക്കുന്ന ദുരൂഹതകള്‍ ഇവയൊക്കെയാണ് ചോദ്യം ചെയ്യപ്പെടുന്നത് എന്നതും ക്ഷേത്രാചാരവുമായി ഇതിനൊക്കെ ഒരു ബന്ധവും ഇല്ല എന്നറിയാഞ്ഞിട്ടല്ല മന്ത്രി തിരുവഞ്ചൂര്‍ ഈ വാദം മുന്നോട്ട് വെച്ചത്. വിശ്വാസത്തെ തൊടുന്നത് തീക്കളിയാകുമെന്ന “മറ്റേ ലൈന്‍” അദ്ദേഹവും ആത്മരക്ഷാര്‍ത്ഥം എടുത്തുപയോഗിച്ചതാണ്. ഇതുവഴി ആ ലൈനിനു തന്റേതായ മട്ടില്‍ ഒരു സ്വീകാര്യതയും അദ്ദേഹം നല്‍കി. തികച്ചും എതിര്‍ക്കപ്പെടേണ്ട ഒന്ന്. ഒളിക്കാന്‍ ഒന്നും ഇല്ലായിരുന്നുവെങ്കില്‍ ഈ തീക്കളിക്ക് അദ്ദേഹം പരസ്യമായി മുതിരില്ലായിരുന്നു.  - ജാഗ്രത

1 comment:

  1. റിപ്പോര്‍ട്ടര്‍ ചാ‍നലില്‍ ഈ സന്ദര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു തരം പതറിയ മട്ടിലുള്ള ഉത്തരമാണ് തിരുവഞ്ചൂര്‍ നല്‍കിയത്. “നമ്മള്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നു, ആരെങ്കിലും ഫോട്ടോ എടുക്കുന്നു, അതിലെ ഓരോരുത്തരെയും ചൂണ്ടി ഇതാര് എന്ന് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയാനാ“ മട്ടിലുള്ള മറുപടി. തിരുവഞ്ചൂര്‍ സമര്‍ത്ഥമായി(എന്നദ്ദേഹം കരുതുന്നു) നിശബ്ദത പാലിച്ചത് അദ്ദേഹവും നന്ദകുമാറും മറ്റൊരാളും മാത്രമുള്ള ഫോട്ടോ കൂടി അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നതും അത് ഒരു പൊതുപരിപാടിയില്‍ നിറയെ ആളുകളുള്ള ആരോ എടുത്ത ഫോട്ടോ അല്ലെന്നുമുള്ളതാണ്. ഇതിനേക്കാള്‍ അപകടകരവും ക്ഷുദ്രവുമായ ഒരു വാ‍ദവും അദ്ദേഹം മുന്നോട്ട് വെച്ചു. ക്ഷേത്രാചാരങ്ങളെയാണ് നിങ്ങള്‍(റിപ്പോര്‍ട്ടര്‍ ചാനല്‍) അപമാനിക്കുന്നത്, നിങ്ങള്‍ക്ക് ക്ഷേത്രാചാരങ്ങളെക്കുറിച്ച് എന്തറിയാം” എന്നതായിരുന്നു അത്. ഈ സന്ദര്‍ശനം, ഫോട്ടോ, ആ ഫോട്ടോയിലുള്ള നന്ദകുമാറിനെ ചൂഴ്ക്ന്ന് നില്‍ക്കുന്ന ദുരൂഹതകള്‍ ഇവയൊക്കെയാണ് ചോദ്യം ചെയ്യപ്പെടുന്നത് എന്നതും ക്ഷേത്രാചാരവുമായി ഇതിനൊക്കെ ഒരു ബന്ധവും ഇല്ല എന്നറിയാഞ്ഞിട്ടല്ല മന്ത്രി തിരുവഞ്ചൂര്‍ ഈ വാദം മുന്നോട്ട് വെച്ചത്. വിശ്വാസത്തെ തൊടുന്നത് തീക്കളിയാകുമെന്ന “മറ്റേ ലൈന്‍” അദ്ദേഹവും ആത്മരക്ഷാര്‍ത്ഥം എടുത്തുപയോഗിച്ചതാണ്. ഇതുവഴി ആ ലൈനിനു തന്റേതായ മട്ടില്‍ ഒരു സ്വീകാര്യതയും അദ്ദേഹം നല്‍കി. തികച്ചും എതിര്‍ക്കപ്പെടേണ്ട ഒന്ന്. ഒളിക്കാന്‍ ഒന്നും ഇല്ലായിരുന്നുവെങ്കില്‍ ഈ തീക്കളിക്ക് അദ്ദേഹം പരസ്യമായി മുതിരില്ലായിരുന്നു.

    ReplyDelete