Saturday, October 29, 2011

പുതിയ പെട്രോള്‍പമ്പുകള്‍ തുടങ്ങാനുള്ള നീക്കം തടയണം: ഇ പി ജയരാജന്‍

സംസ്ഥാനത്ത് പുതിയ പെട്രോള്‍ പമ്പുകള്‍ ആരംഭിക്കാനുള്ള ശ്രമം തടയണമെന്ന് കേരള സംസ്ഥാന പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ജയരാജന്‍ എംഎല്‍എ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മൂവായിരം പെട്രോള്‍ പമ്പുകള്‍ തുടങ്ങാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞിരിക്കയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പെട്രോളിയം വ്യാപാര മേഖലയെ തകര്‍ക്കുന്ന സമീപനമാണ് കമ്പനികള്‍ സ്വീകരിക്കുന്നത്. ശാസ്ത്രീയ പഠനം നടത്താതെയും ദൂരപരിധി പരിഗണിക്കാതെയുമാണ് പുതിയ പമ്പുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. ഈ നീക്കം നിലവിലുള്ള പമ്പുകളെയും കമ്പനിയെയും തകര്‍ക്കും. അഴിമതിക്കും ഇടയാക്കും. ഇതിനെതിരെ അസോസിയേഷന്‍ സെക്രട്ടറി ആര്‍ ശബരീനാഥ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പമ്പുകള്‍ അനുവദിക്കരുതെന്ന് കോടതി നിര്‍ദേശിച്ചത്. കേരളത്തില്‍ 3000 പമ്പുകള്‍ അനുവദിക്കാനായിരുന്നു നീക്കം. മാസം 200 കെയിന്‍ (ഒരു കെയിന്‍ ആയിരം ലിറ്റര്‍) കച്ചവടം നടക്കുന്നിടത്ത് മാത്രമേ പുതിയ പമ്പ് അനുവദിക്കാവൂ എന്ന മാനദണ്ഡം അട്ടിമറിച്ചാണ് പമ്പുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. വാഹനപ്പെരുപ്പം ഉണ്ടായിട്ടുണ്ടെങ്കിലും നിലവില്‍ 1900 പമ്പുകള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ പുതിയ പമ്പിന്റെ ആവശ്യമില്ല-ഇ പി പറഞ്ഞു.

ഹൈക്കോടതി വിധി കണക്കിലെടുത്ത് പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടുകൊണ്ടുള്ള സമരത്തില്‍നിന്ന് പിന്മാറുകയാണെന്ന് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. വര്‍ക്കിങ് പ്രസിഡന്റ് ബാബു എം പാലിശേരി എംഎല്‍എ, ജനറല്‍ സെക്രട്ടറി കെ കമലാക്ഷന്‍ , സെക്രട്ടറി ആര്‍ ശബരീനാഥ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 291011

1 comment:

  1. സംസ്ഥാനത്ത് പുതിയ പെട്രോള്‍ പമ്പുകള്‍ ആരംഭിക്കാനുള്ള ശ്രമം തടയണമെന്ന് കേരള സംസ്ഥാന പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ജയരാജന്‍ എംഎല്‍എ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മൂവായിരം പെട്രോള്‍ പമ്പുകള്‍ തുടങ്ങാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞിരിക്കയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
    പെട്രോളിയം വ്യാപാര മേഖലയെ തകര്‍ക്കുന്ന സമീപനമാണ് കമ്പനികള്‍ സ്വീകരിക്കുന്നത്. ശാസ്ത്രീയ പഠനം നടത്താതെയും ദൂരപരിധി പരിഗണിക്കാതെയുമാണ് പുതിയ പമ്പുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്.

    ReplyDelete