പാലക്കാട് നഗരസഭയുടെ ധനവിനിയോഗത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷങ്ങളില്‍ ഉണ്ടായ ക്രമക്കേടുകളെ ന്യായീകരിച്ച്ഭരണസമിതി. അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവച്ച് കുറ്റംമുഴുവന്‍ ഓഡിറ്റ് വകുപ്പിന്റെ തലയില്‍ വയ്ക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ്ചുമതല ലോക്കല്‍ ഫണ്ട ഓഡിറ്റിങ്ങില്‍നിന്ന് മാറ്റി അക്കൗണ്ടന്റ് ജനറലിനെ ഏല്‍പ്പിക്കാന്‍ സര്‍ക്കാരില്‍ ശുപാര്‍ശ ചെയ്യാനായിരുന്നു യോഗ തീരുമാനം. സംസ്ഥാനത്ത് ആദ്യമായാണ് ലോക്കല്‍ ഓഡിറ്റിങ് വിഭാഗത്തിനെതിരെ ഒരു നഗരസഭ പ്രമേയം പാസാക്കുന്നത്. പ്രമേയത്തെ സിപിഐ എം എതിര്‍ത്തു. സര്‍ക്കാര്‍സംവിധാനത്തെ നോക്കുകുത്തിയാക്കി അഴിമതിക്ക് വീണ്ടും കളമൊരുക്കുകയാണ് ഭരണസമിതിയുടെ ലക്ഷ്യം. ലക്ഷങ്ങളുടെ ക്രമക്കേട് എങ്ങനെയുണ്ടായി, ആരാണ് ഇതിന് ഉത്തരവാദി എന്നതിനെക്കുറിച്ച് ഒരു പരാമര്‍ശവുമില്ലാതെ 90 ശതമാനം പദ്ധതിയിലും ഓഡിറ്റര്‍മാര്‍ ക്രമക്കേട് കണ്ടെത്തിയെന്നായിരുന്നു ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ ഭരണപക്ഷത്തിന്റെ വിമര്‍ശം. ക്രമക്കേടുമായി ബന്ധപ്പെട്ട ഉദ്യേഗസ്ഥര്‍ക്കെതിരെ ഒരു പരാമര്‍ശവും നടത്താതെ ഓഡിറ്റിങ് വിഭാഗത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കാനായിരുന്നു യുഡിഎഫിലെയും ബിജെപിയിലെയും അംഗങ്ങള്‍ മത്സരിച്ചത്. അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം യുഡിഎഫ് തുടരുന്നതിന്റെ സൂചനയാണ് ഇതില്‍നിന്ന് മനസ്സിലാവുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
2008മുതല്‍ 2011വരെയുള്ള മൂന്നുവര്‍ഷങ്ങളിലെ നഗരസഭയുടെ ധനവിനിയോഗത്തിലാണ് ലക്ഷങ്ങളുടെ ക്രമക്കേട് ഓഡിറ്റ്വിഭാഗം കണ്ടെത്തിയത്. അന്ന് കോണ്‍ഗ്രസ്അംഗമായിരുന്ന ദേവയാനിയായിരുന്നു ചെയര്‍മാന്‍ . ഇവര്‍ ഇപ്പോള്‍ ബിജെപി അംഗമാണ്. ഇതോടെയാണ് ബിജെപിയും ഓഡിറ്റിങ്ങിനെതിരെ യുഡിഎഫിന് പിന്തുണ നല്‍കാന്‍ കാരണം. ഇത്തരം പരിശോധന നഗരസഭയുടെ ശാപമാണെന്നും ഭരണസ്തംഭനം ഉണ്ടാക്കുന്നുവെന്നുമായിരുന്നു ബിജെപിയുടെ വാക്കുകള്‍ .
കണക്കിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയ ഓഡിറ്റിങ്വിഭാഗത്തെ മാറ്റുകയല്ല വേണ്ടതെന്നും ക്രമക്കേടില്ലാതെ പദ്ധതി ആവിഷ്ക്കരിച്ച് പൂര്‍ത്തീകരിക്കുകയാണ് വേണ്ടതെന്നും സിപിഐ എം അംഗങ്ങള്‍ യോഗത്തില്‍ പറഞ്ഞു. സ്കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം മുടങ്ങിയത് ചൂണ്ടിക്കാണിച്ചായിരുന്നു യുഡിഎഫും ബിജെപിയും ഓഡിറ്റിങ്ങിനെതിരെ തിരിഞ്ഞത്. എന്നാല്‍ ഗുരുതരമായ മറ്റ്ക്രമക്കേടുകള്‍ ഒന്നും ചര്‍ച്ച ചെയ്തില്ല. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ 11.76 ലക്ഷം രൂപ ഓഡിറ്റിങ്ങില്‍ അംഗീകാരിക്കാന്‍ സാധിക്കാത്തവിധം ചെലവഴിച്ചതായും 1.95 ലക്ഷം രൂപ നഗരസഭയ്ക്ക് നഷ്ടമുണ്ടായതായും ഓഡിറ്റിങില്‍ കണ്ടെത്തിയിരുന്നു.
deshabhimani 291011
പാലക്കാട് നഗരസഭയുടെ ധനവിനിയോഗത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷങ്ങളില്‍ ഉണ്ടായ ക്രമക്കേടുകളെ ന്യായീകരിച്ച്ഭരണസമിതി. അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവച്ച് കുറ്റംമുഴുവന്‍ ഓഡിറ്റ് വകുപ്പിന്റെ തലയില്‍ വയ്ക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്.
ReplyDelete