യു ജി സിയുടെ പ്രാദേശിക പഠന പദ്ധതികളുടെ ‘ഭാഗമായി ചൈന പഠനങ്ങള്‍ക്കായുള്ള കേന്ദ്രം മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്ക് അനുവദിച്ചു. സര്‍വ്വകലാശാലകളുടെ അധ്യാപന, ഗവേഷണ സൗകര്യങ്ങളും ഈ മേഖലയില്‍ സര്‍വ്വകലാശാലയിലെ കലാലയങ്ങള്‍ നടത്തിയിട്ടുള്ള സംഭാവനകളും പരിഗണിച്ചാണ് യു ജി സി ഇത്തരം പ്രധാനപ്പെട്ട പഠനകേന്ദ്രങ്ങള്‍ അനുവദിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടെമ്പററി ചൈനീസ് സ്റ്റഡീസ് (ഐ സി സി എസ്) സ്ഥാപിക്കപ്പെടുന്നത് സര്‍വ്വകലാശാലയുടെ വൈഞ്ജാനിക മുന്നേറ്റങ്ങള്‍ക്കുള്ള അംഗീകാരമായാണ് കണക്കാക്കപ്പെടുന്നത്.
സര്‍വ്വകലാശാലയുടെ കീഴില്‍ സ്വയം‘ഭരണാവകാശമുള്ള സ്വതന്ത്ര അധ്യാപന അക്കാദമിക് വിഭാഗമായി ഐ സി സി എസ് പ്രവര്‍ത്തിക്കൂമെന്ന് വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കള്‍ പറഞ്ഞു. ചൈന പഠനങ്ങളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ്, റിസര്‍ച്ച് പ്രോഗ്രാമുകള്‍ ലഭ്യമാക്കാനാണ് സെന്റര്‍ ആലോചിക്കുന്നത്. സെന്ററില്‍ ഒരു അസോസിയേറ്റ് പ്രഫസര്‍, രണ്ട് അസിസ്റ്റന്റ് പ്രഫസര്‍മാര്‍, രണ്ട് റിസര്‍ച്ച് അസോസിയേറ്റുമാര്‍ എന്നീ തസ്തികകളും യു ജി സി അനുവദിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷത്തെ ഒന്നാം ഘട്ട ഗ്രാന്റായി 32 ലക്ഷം രൂപയും യു ജി സി ഈ സെന്ററിന് നല്‍കും.രാഷ്ട്രീയ മാറ്റങ്ങള്‍, സമ്പദ്ഘടനയുടെ വളര്‍ച്ച, സാമൂഹ്യവികസനം, നൂതന സ്ഥാപനങ്ങളുടെ വികസനം, ബൗദ്ധികാവകാശം, പ്രത്യേക സാമ്പത്തിക മേഖലകള്‍, നഗര പഠനങ്ങള്‍, ഉന്നത വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവത്കരണം, വംശീയ പഠനങ്ങള്‍ തുടങ്ങിയവകളിലായിരിക്കും ഈ പഠനകേന്ദ്രം ശ്രദ്ധേകന്ദ്രീകരിക്കുകയെന്ന് സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സിന്റേയും ഐ സി സി എസിന്റേയും ഡയറക്ടറായ ഡോ. രാജു കെ താടിക്കാരന്‍ പറഞ്ഞു.അയല്‍രാജ്യവും സാമ്പത്തികശക്തിയുമാണെങ്കിലും ചൈനയെപ്പറ്റി ഇന്ത്യയിലെ നയരൂപീകരണക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കും ഏറെയൊന്നും അറിയില്ലെന്നതാണ് വാസ്തവം.
ഈ പശ്ചാത്തലത്തില്‍ ഇത്തരമൊരു പഠനകേന്ദ്രത്തിന് ഏറെ പ്രസക്തിയുണ്ട്. ഡോ. രാജന്‍ ഗുരുക്കള്‍, ഡോ. രാജു കെ. താടിക്കാരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല പഠന സംഘം അടുത്തുതന്നെ ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും പരിപാടിയുണ്ട്. ഐ സി സി എസിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബറില്‍ കോട്ടയത്ത് നടക്കും. ചൈനയിലെ ജിനാന്‍ യൂണിവേഴ്‌സിറ്റി ഡീന്‍ പ്രഫ. ജിയഹായ്‌ടോവിന്റെ നേതൃത്വത്തിലുള്ള പണ്ഡിതസംഘം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
janayugom 311011

ReplyDelete