Sunday, October 30, 2011

പരിഷത്തിന്റെ ജനകീയ പ്രചാരണം നാളെ തുടങ്ങും

"വേണം മറ്റൊരു കേരളം" എന്ന സന്ദേശവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രചാരണം തിങ്കളാഴ്ച തൃശൂരില്‍നിന്ന് ആരംഭിക്കും. ഒന്നരവര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് സാമൂഹിക വികസനത്തിനുള്ള ജനകീയ പ്രചാരണത്തില്‍ പരിഷത്ത് ആസൂത്രണം ചെയ്തിട്ടുള്ളത്. സാമ്പത്തിക വളര്‍ച്ചയില്‍ മുന്നില്‍ നില്‍ക്കുമ്പോഴും സാമൂഹിക മുന്നേറ്റത്തില്‍ കേരളം പിന്നോട്ടടിപ്പിക്കപ്പെടുന്നു. ഈ സത്യം ഉള്‍ക്കൊണ്ടാണ് ജനകീയ ക്യാമ്പയിന്‍ ആരംഭിക്കുന്നതെന്ന് പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി പി ശ്രീശങ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് നാലിന് സാഹിത്യ അക്കാദമി ഹാളില്‍ ഡോ. കെ എന്‍ പണിക്കര്‍ നിര്‍വഹിക്കും. നവംബര്‍ ഒന്നു മുതല്‍ 2012 ജനുവരി 30വരെ നടക്കുന്ന ഒന്നാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 136 കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടത്തും. ഡിസംബര്‍ എട്ടു മുതല്‍ 18വരെ മൂന്നു കലാജാഥകള്‍ 180 കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിക്കും. 2012 ജനുവരി 15 മുതല്‍ 30 വരെ രണ്ട് പദയാത്രകള്‍ കേരളത്തില്‍ പര്യടനം നടത്തും. കാഞ്ഞങ്ങാട്ടുനിന്നും തിരുവനന്തപുരത്തുനിന്നുമാണ് പദയാത്രകളാരംഭിക്കുക. വാര്‍ത്താസമ്മേളനത്തില്‍ പരിഷത്ത് ഭാരവാഹികളായ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ , ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ , പി രാധാകൃഷ്ണന്‍ , ടി മുരളീധരന്‍ എന്നിവരും പങ്കെടുത്തു.

deshabhimani 301011

2 comments:

  1. "വേണം മറ്റൊരു കേരളം" എന്ന സന്ദേശവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രചാരണം തിങ്കളാഴ്ച തൃശൂരില്‍നിന്ന് ആരംഭിക്കും. ഒന്നരവര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് സാമൂഹിക വികസനത്തിനുള്ള ജനകീയ പ്രചാരണത്തില്‍ പരിഷത്ത് ആസൂത്രണം ചെയ്തിട്ടുള്ളത്.

    ReplyDelete
  2. എല്ലാ വിധ ആശംസകളും നേരുന്നു...

    ReplyDelete