ടൈറ്റാനിയം അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ കൈകള്‍ ശുദ്ധമാണെങ്കില്‍ അദ്ദേഹം സിബിഐ അന്വേഷണം ഭയക്കുന്നത് എന്തിനാണെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ കെ രാമചന്ദ്രന്‍ ചോദിച്ചു. ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. അന്വേഷണം പ്രഖ്യാപിച്ചാല്‍ തന്റെ പക്കലുള്ള തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും രാമചന്ദ്രന്‍ കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം നടത്തിയാല്‍ സത്യം പുറത്തുവരും. അഴിമതിക്ക് കളമൊരുക്കുന്നതിനാണ് അന്ന് ആരോഗ്യമന്ത്രിയായിരുന്ന തന്നില്‍നിന്ന് ആ വകുപ്പ് എടുത്തുമാറ്റിയത്. താന്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്താകുന്നതുവരെയുള്ള സംഭവങ്ങള്‍ക്കു കാരണം ടൈറ്റാനിയം അഴിമതിയാണ്. മന്ത്രിയായപ്പോള്‍ത്തന്നെ ടൈറ്റാനിയത്തില്‍ നടപ്പാക്കുന്ന മലിനീകരണ നിയന്ത്രണസംവിധാനങ്ങളുടെ മറവില്‍ വന്‍ അഴിമതിക്ക് നീക്കംനടക്കുന്നത് അറിഞ്ഞിരുന്നു. അതനുസരിച്ച് പദ്ധതിക്ക് ക്ലിയറന്‍സ് നല്‍കരുതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനോട് ആവശ്യപ്പെടുകയും ചെയ്തു. തൊട്ടുപിന്നാലെ 2006 ജനുവരി നാലിന് ആ വകുപ്പ് എന്നില്‍നിന്ന് എടുത്തുമാറ്റി. സുജനപാല്‍ മന്ത്രിയായി 24 മണിക്കൂറിനകം പദ്ധതിക്ക് ക്ലിയറന്‍സ് നല്‍കുകയും ചെയ്തു.
deshabhimani 291011

ReplyDelete