കഴിഞ്ഞ 16 വര്‍ഷത്തിനിടെ രാജ്യത്ത് ആത്മഹത്യചെയ്തത് രണ്ടര ലക്ഷത്തിലേറെ കര്‍ഷകര്‍ . 1995 മുതല്‍ 2010 വരെ 2,56,913 കര്‍ഷകര്‍ സ്വയം ജീവനൊടുക്കിയെന്ന് വെളിപ്പെടുത്തിയത് നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ്. 2010ല്‍ മാത്രം 15,964 കര്‍ഷക ആത്മഹത്യയുണ്ടായെന്ന് "ഇന്ത്യയിലെ അപകട മരണങ്ങളും ആത്മഹത്യകളു"മെന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമെന്ന് അവകാശപ്പെടുന്ന മഹാരാഷ്ട്രയാണ് കര്‍ഷക ആത്മഹത്യയില്‍ ഏറെക്കാലമായി മുന്നില്‍നില്‍ക്കുന്നത്. ക്രൈം റെക്കോഡ്സ് ബ്യൂറോ കര്‍ഷക ആത്മഹത്യ രേഖപ്പെടുത്താന്‍ തുടങ്ങിയ 1995നുശേഷം അരലക്ഷത്തിലേറെ പേരാണ് ഇവിടെ ജീവനൊടുക്കിയത്. രാജ്യത്താകെയുള്ള കര്‍ഷക ആത്മഹത്യകളുടെ മൂന്നില്‍രണ്ടും അഞ്ച് സംസ്ഥാനത്തായാണ്- മഹാരാഷ്ട്ര, കര്‍ണാടകം, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്. മൊത്തം 16 വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ അവസാന എട്ടുവര്‍ഷമാണ് കര്‍ഷകരുടെ സ്ഥിതി കൂടുതല്‍ മോശമായതെന്നും മനസിലാക്കാം. 2003 മുതല്‍ 2010 വരെ 1,35,756 കര്‍ഷകരാണ് സ്വയം ജീവനൊടുക്കിയത്. 1995-2002 കാലഘട്ടത്തില്‍ ഇത് 1,21,157 ആയിരുന്നു. കര്‍ഷകരുടെ എണ്ണം കുറഞ്ഞുവരുമ്പോഴാണ് കര്‍ഷക ആത്മഹത്യകളുടെ എണ്ണം പെരുകുന്നതെന്ന വസ്തുത ഏറെ ആശങ്കയുണര്‍ത്തുന്നതാണ്. 1991ലെ സെന്‍സസില്‍നിന്ന് 2001ലേക്ക് എത്തുമ്പോള്‍ രാജ്യത്തെ കര്‍ഷകരുടെ എണ്ണം 70 ലക്ഷമാണ് കുറഞ്ഞത്. 2011ലെ സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ഇത് ഇനിയും കുറയുമെന്ന് വ്യക്തമാണ്. 17,368 കര്‍ഷകരാണ് 2009ല്‍ ആത്മഹത്യചെയ്തത്. 2010ല്‍ ഇതില്‍ 1,404ന്റെ കുറവുണ്ടായെങ്കിലും ആശ്വസിക്കാന്‍ അല്‍പ്പവും വകയില്ലെന്ന് മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍ പറയുന്നു. 2008ലും ആത്മഹത്യകളുടെ എണ്ണം കുറഞ്ഞെങ്കിലും തൊട്ടടുത്ത വര്‍ഷം ഇത് ഭീമമായി വര്‍ധിച്ചു.
deshabhimani 301011

ReplyDelete