Sunday, October 30, 2011

എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ പുതുതായി 1766 തസ്തികകള്‍

2010-11 അധ്യയനവര്‍ഷംമുതല്‍ പുതുതായി ആരംഭിച്ച എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ 1766 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായി. ഇതനുസരിച്ച് എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ എച്ച്എസ്എസ്ടി (ജൂനിയര്‍)യുടെ 1510 തസ്തികകളും എച്ച്എസ്എസ്ടിയുടെ (110) തസ്തികകളും പ്രിന്‍സിപ്പലിന്റെ 146 തസ്തികകളുമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതിന് 2011 ആഗസ്റ്റ് എട്ടുമുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും. തസ്തികകളുടെ എണ്ണം ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസഡയറക്ടര്‍ സ്വയം പരിശോധിച്ച് ബോധ്യപ്പെടണം.

2011ലെ ഹയര്‍സെക്കന്‍ഡറി സ്പെഷ്യല്‍ റൂള്‍സ് പ്രകാരം തസ്തികകളുടെ എണ്ണം കണക്കാക്കി നിയമനം നടത്താന്‍ വേണ്ട നടപടി സ്വീകരിക്കണം. എംജിയില്‍ എല്ലാകോഴ്സുകളിലും ഏകജാലകം നടപ്പാക്കും കോട്ടയം: എംജി സര്‍വകലാശാല നേരിട്ട് നടത്തുന്ന എല്ലാകോഴ്സുകളിലും ഏകജാലകസംവിധാനം നടപ്പാക്കാന്‍ സിന്‍ഡിക്കറ്റ് തീരുമാനിച്ചു. ബിരുദ കോഴ്സുകള്‍ക്ക് ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍എയ്ഡഡ് കോളേജുകളില്‍ ഏകജാലകം നേരത്തേ നിലവില്‍ വന്നിരുന്നു. ഡിഗ്രിക്ക് സര്‍വകലാശാല നേരിട്ടും പിജി തലത്തില്‍ എല്‍ബിഎസുമാണ് പ്രവേശനം നടത്തുന്നത്. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബിഎഡ് കോളേജുകള്‍ , എസ്എംഇ, എസ്ടിഎസ്, വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നിവ നടത്തുന്ന കോഴ്സുകളിലേക്കുള്ള പ്രവേശനവും ഏകജാലകം വഴിയാകും നടപ്പാക്കുക. സര്‍വകലാശാലയില്‍ അസിസ്റ്റന്റ് നിയമനത്തിനായി തയ്യാറാക്കിയ റാങ്ക്ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷത്തേയ്ക്ക് നീട്ടാനും സിന്‍ഡിക്കറ്റ് തീരുമാനിച്ചു. നവംബര്‍ 10 ന് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും. ഇനിയുള്ള നിയമനം പിഎസ്എസി വഴിയാകും നടത്തുക.

സര്‍വകലാശാല രജിസ്ട്രാറുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് ഉയര്‍ന്ന വിവാദം അന്വേഷിക്കാന്‍ ഉപസമതിയെ ചുമതലപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ പ്രതിനിധിയായി സര്‍ക്കാര്‍ വെള്ളിയാഴ്ച നോമിനേറ്റുചെയ്ത പ്രൊഫ. പി എ അബ്ദുള്‍ റഹ്മാന്‍ സിന്‍ഡിക്കറ്റില്‍ പങ്കെടുക്കുന്നത് വിവാദമായി. നവംബര്‍ രണ്ടിന് ഉന്നതവിദ്യാഭ്യാസമിതി എക്സിക്യൂട്ടീവ് ചേര്‍ന്ന് തീരുമാനമെടുക്കുന്നതിന് മുമ്പാണ് അബ്ദുള്‍ റഹ്മാന്‍ ശനിയാഴ്ച യോഗത്തിനെത്തിയത്. അബ്ദുള്‍ റഹ്മാന്‍ സിന്‍ഡിക്കറ്റില്‍ പങ്കെടുത്തത് നിയമവിരുദ്ധമാണ്. ഇത് സര്‍ക്കാരിനെ അറിയിക്കാന്‍ സിന്‍ഡിക്കറ്റ് വൈസ്ചാന്‍സലര്‍ രാജന്‍ഗുരുക്കളെ ചുമതലപ്പെടുത്തി. കൗണ്‍സലിങ്, ഓര്‍ഗാനിക് ഫാമിങ്, യോഗിക് സയന്‍സസ് എന്നീ വിഷയങ്ങളില്‍ ലൈഫ്ലോങ് ലേണിങ് വിഭാഗത്തിന്റെ കീഴില്‍ ഡിപ്ലോമ കോഴ്സുകള്‍ ആരംഭിക്കും. സ്റ്റാസില്‍ കെ മാത്യുവിനെ ഡയറക്ടറായി നിയമിച്ചത് സിന്‍ഡിക്കറ്റ് ശരിവച്ചു. പത്തുപേര്‍ക്ക് പിഎച്ച്ഡി നല്‍കാനും തീരുമാനിച്ചു. യോഗത്തില്‍ വൈസ് ചാന്‍സലര്‍ അധ്യക്ഷനായി.

deshabhimani 301011

1 comment:

  1. 2010-11 അധ്യയനവര്‍ഷംമുതല്‍ പുതുതായി ആരംഭിച്ച എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ 1766 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായി. ഇതനുസരിച്ച് എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ എച്ച്എസ്എസ്ടി (ജൂനിയര്‍)യുടെ 1510 തസ്തികകളും എച്ച്എസ്എസ്ടിയുടെ (110) തസ്തികകളും പ്രിന്‍സിപ്പലിന്റെ 146 തസ്തികകളുമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതിന് 2011 ആഗസ്റ്റ് എട്ടുമുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും. തസ്തികകളുടെ എണ്ണം ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസഡയറക്ടര്‍ സ്വയം പരിശോധിച്ച് ബോധ്യപ്പെടണം.

    ReplyDelete