Friday, October 28, 2011

ചീഫ് വിപ്പിന് ഭരണഘടനാ ചുമതലകളില്ല ധൂര്‍ത്തടിക്കുന്നത് ലക്ഷങ്ങള്‍

സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജിന് നിയമസഭയില്‍ ഭരണഘടനാപരമായി കാര്യമായ ചുമതലകള്‍ നിര്‍വഹിക്കാനില്ലെന്ന് വ്യക്തമായി. പാര്‍ടികളുടെ വിപ്പിനാണ് സഭയില്‍ പ്രസക്തിയുള്ളത്. നിലവിലെ യുഡിഎഫ് സംവിധനത്തില്‍ എംഎല്‍എമാര്‍ക്കുമേല്‍ ജോര്‍ജ്ജിന് കാര്യമായ വിപ്പ് അധികാരമില്ലെന്നും പൊതുപ്രവര്‍ത്തകനായ ഇ പി മാത്യുവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖ വ്യക്തമാക്കുന്നു. കാര്യമായ ഓഫീസ് ചുമതല നിര്‍വഹിക്കാനില്ലാതിരിക്കെയാണ് ലക്ഷക്കണക്കിന് രൂപ ജോര്‍ജ്ജിന്റെ ഓഫീസ് ധൂര്‍ത്തടിക്കുന്നത്. എസ് എല്‍ ശക്ദറും എം എന്‍ കൗളും പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെക്കുറിച്ച് എഴുതിയ കീഴ്വഴക്കങ്ങളും നടപടിക്രമങ്ങളും ആധാരമാക്കിയാണ് ജോര്‍ജ്ജിന്റെ പ്രവര്‍ത്തനം. എന്നാല്‍ പാര്‍ടി വിപ്പിനുള്ള അധികാരങ്ങളെക്കുറിച്ചാണ് ശക്ദറും കൗളും പ്രതിപാദിക്കുന്നത്. മുന്നണി വിപ്പിനെക്കുറിച്ച് കാര്യമായ പരാമര്‍ശങ്ങളില്ല. പാര്‍ലമെന്ററികാര്യ മന്ത്രിക്കുള്ള അധികാരവും ഇതില്‍ സര്‍ക്കാര്‍ വിപ്പിന്റെ അധികാരത്തില്‍ പെടുത്തിയിട്ടുണ്ട്.

എന്നാല്‍ സംസ്ഥാനത്ത് പാര്‍ലമെന്ററികാര്യത്തിന് പ്രത്യേക മന്ത്രിയുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. എല്ലാ പാര്‍ടികള്‍ക്കും വിപ്പുള്ളതിനാലും പാര്‍ലമെന്ററികാര്യ വകുപ്പ് ഉള്ളതിനാലും സര്‍ക്കാര്‍വിപ്പിന് പ്രസക്തിയില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു. പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ തര്‍ക്കമുണ്ടാകുമ്പോള്‍സമവായമുണ്ടാക്കലും സര്‍ക്കാര്‍ ചീഫ്വിപ്പിന്റെ ചുമതലയാണ്. എന്നാല്‍ അഞ്ചുമാസമായി സഭയിലെ ഇരുവിഭാഗവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ആളിക്കത്തിക്കാനാണ് ജോര്‍ജ്ജ് ശ്രമിച്ചത്. ഭരണഘടനാപരമായി കാര്യമായ ചുമതലകള്‍ നിര്‍വഹിക്കാനില്ലാത്ത ചീഫ് വിപ്പ് ഓഫീസ് നടത്തിപ്പിനായി കുറഞ്ഞത് പ്രതിമാസം പത്തു ലക്ഷം രൂപയിലധികം ശമ്പളത്തിനും മറ്റുമായിചെലവഴിക്കുന്നു. നാല് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും രണ്ട് സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയും അഞ്ച് അഡീഷണല്‍ പെഴ്ണല്‍ അസിസ്റ്റന്റും മൂന്ന് പെഴ്സണല്‍ അസിസ്റ്റന്റും അടക്കം 29 പേരെയാണ് ജോര്‍ജ്ജിന്റെ ഓഫീസില്‍ നിയമിച്ചിരിക്കുന്നത്. കൂടുതല്‍ നിയമനം നടത്താനും ആലോചനയുണ്ട്.

deshabhimani 281011

1 comment:

  1. സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജിന് നിയമസഭയില്‍ ഭരണഘടനാപരമായി കാര്യമായ ചുമതലകള്‍ നിര്‍വഹിക്കാനില്ലെന്ന് വ്യക്തമായി. പാര്‍ടികളുടെ വിപ്പിനാണ് സഭയില്‍ പ്രസക്തിയുള്ളത്. നിലവിലെ യുഡിഎഫ് സംവിധനത്തില്‍ എംഎല്‍എമാര്‍ക്കുമേല്‍ ജോര്‍ജ്ജിന് കാര്യമായ വിപ്പ് അധികാരമില്ലെന്നും പൊതുപ്രവര്‍ത്തകനായ ഇ പി മാത്യുവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖ വ്യക്തമാക്കുന്നു. കാര്യമായ ഓഫീസ് ചുമതല നിര്‍വഹിക്കാനില്ലാതിരിക്കെയാണ് ലക്ഷക്കണക്കിന് രൂപ ജോര്‍ജ്ജിന്റെ ഓഫീസ് ധൂര്‍ത്തടിക്കുന്നത്. എസ് എല്‍ ശക്ദറും എം എന്‍ കൗളും പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെക്കുറിച്ച് എഴുതിയ കീഴ്വഴക്കങ്ങളും നടപടിക്രമങ്ങളും ആധാരമാക്കിയാണ് ജോര്‍ജ്ജിന്റെ പ്രവര്‍ത്തനം. എന്നാല്‍ പാര്‍ടി വിപ്പിനുള്ള അധികാരങ്ങളെക്കുറിച്ചാണ് ശക്ദറും കൗളും പ്രതിപാദിക്കുന്നത്. മുന്നണി വിപ്പിനെക്കുറിച്ച് കാര്യമായ പരാമര്‍ശങ്ങളില്ല. പാര്‍ലമെന്ററികാര്യ മന്ത്രിക്കുള്ള അധികാരവും ഇതില്‍ സര്‍ക്കാര്‍ വിപ്പിന്റെ അധികാരത്തില്‍ പെടുത്തിയിട്ടുണ്ട്.

    ReplyDelete