Monday, October 31, 2011

പിള്ളയെ സര്‍ക്കാര്‍ മോചിപ്പിക്കുന്നു

കേരളപ്പിറവിയുടെ പേരില്‍ ആര്‍ ബാലകൃഷ്ണ പിള്ളയെ സര്‍ക്കാര്‍ ജയിലില്‍നിന്ന് മോചിപ്പിക്കുന്നു. ഖജനാവ് കട്ടുമുടിച്ചതിന് സുപ്രിം കോടതി ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച പിള്ളയെയാണ് അസാധാരണ നടപടിയിലൂടെ സര്‍ക്കാര്‍ മോചിപ്പിക്കുന്നത്. കേരളപ്പിറവി പ്രമാണിച്ച് 2484 തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കുന്നു എന്ന മറവിലാണ് പിള്ളയെ സര്‍ക്കാര്‍ വിട്ടയക്കുന്നത്. എട്ടുവര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയവര്‍ക്ക് ആറു മാസം, ആറു മാസത്തില്‍ കൂടുതല്‍ തടവനുഭവിച്ചവര്‍ക്ക് രണ്ടു മാസം, ആറു മാസം കഴിഞ്ഞവര്‍ക്ക് ഒരു മാസം, മൂന്നു മാസം കഴിഞ്ഞവര്‍ക്ക് 15 ദിവസം എന്നിങ്ങനെയാണ് ശിക്ഷായിളവ് നല്‍കുന്നത്. ഇതുപ്രകാരം 138 പേര്‍ നവംബര്‍ ഒന്നിന് ജയില്‍ മോചിതരാകും. ഇക്കൂട്ടത്തില്‍ ആര്‍ ബാലകൃഷ്ണ പിള്ളയും പെടും. ഫെബ്രുവരി 18നാണ് പിള്ളയെ ജയിലിലടച്ചത്. 75 ദിവസം പരോള്‍ ലഭിച്ചു. 69 ദിവസമാണ് ആകെ ജയിലില്‍ കഴിഞ്ഞത്.

deshabhimani news

2 comments:

  1. കേരളപ്പിറവിയുടെ പേരില്‍ ആര്‍ ബാലകൃഷ്ണ പിള്ളയെ സര്‍ക്കാര്‍ ജയിലില്‍നിന്ന് മോചിപ്പിക്കുന്നു. ഖജനാവ് കട്ടുമുടിച്ചതിന് സുപ്രിം കോടതി ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച പിള്ളയെയാണ് അസാധാരണ നടപടിയിലൂടെ സര്‍ക്കാര്‍ മോചിപ്പിക്കുന്നത്.

    ReplyDelete
  2. Niyamam chilark vazhimarum adhikaram varumbol.Nanam ketta kazhchakal eniyum ethra kananirikkunnu.

    ReplyDelete