Thursday, October 27, 2011

വയലാറില്‍ ഇന്ന് രണസ്മരണ

നാടിന്റെ മോചനത്തിനും പിറന്നമണ്ണില്‍ മനുഷ്യനായി ജീവിക്കാനുളള അവകാശത്തിനും വേണ്ടി രണാങ്കണങ്ങളില്‍ അഗ്നിയായി പടര്‍ന്ന വയലാര്‍ രക്തസാക്ഷികള്‍ക്ക് വ്യാഴാഴ്ച ആയിരങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കും. രക്തസാക്ഷികള്‍ വെടിയേറ്റുവീണ വയലാര്‍ വെടിക്കുന്നില്‍ ഒരു നാടാകെ സംഗമിക്കും. വയലാര്‍ രക്തസാക്ഷിദിനത്തോടെ 65-ാമത് പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണത്തിന് വ്യാഴാഴ്ച കൊടിയിറങ്ങും. വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ സ്ഥാപിക്കാനുള്ള ദീപശിഖ വ്യാഴാഴ്ച രാവിലെ 7.30നു പുന്നപ്ര-വയലാര്‍ സമരനായകന്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ കൊളുത്തി നല്‍കും. മേനാശേരി രക്തസാക്ഷി മണ്ഡപത്തില്‍ സമരസേനാനി കെ വി തങ്കപ്പന്‍ രാവിലെ 9.30നു ദീപശിഖ കൊളുത്തി കൈമാറും. വയലാര്‍ മണ്ഡപത്തില്‍ ഇരു റിലേകളും സംഗമിക്കും. തുടര്‍ന്ന് പുഷ്പാര്‍ച്ചന. പകല്‍ രണ്ടിന് വയലാര്‍ രാമവര്‍മ അനുസ്മരണ സമ്മേളനം ചേരും. ഡോ. സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് രക്തസാക്ഷി അനുസ്മരണസമ്മേളനം ചേരും. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ , സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ തുടങ്ങിയവര്‍ സംസാരിക്കും.

1 comment:

  1. നാടിന്റെ മോചനത്തിനും പിറന്നമണ്ണില്‍ മനുഷ്യനായി ജീവിക്കാനുളള അവകാശത്തിനും വേണ്ടി രണാങ്കണങ്ങളില്‍ അഗ്നിയായി പടര്‍ന്ന വയലാര്‍ രക്തസാക്ഷികള്‍ക്ക് വ്യാഴാഴ്ച ആയിരങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കും. രക്തസാക്ഷികള്‍ വെടിയേറ്റുവീണ വയലാര്‍ വെടിക്കുന്നില്‍ ഒരു നാടാകെ സംഗമിക്കും.

    ReplyDelete