Sunday, October 30, 2011

ലോക ജനസംഖ്യ നാളെ 700 കോടി

ലോക ജനസംഖ്യ 31നു 700 കോടി കടക്കും. എന്നാല്‍ , 700 കോടി എന്ന മാന്ത്രികസംഖ്യ തികയ്ക്കുന്ന കുട്ടി ആരായിരിക്കുമെന്ന് നിര്‍ണയിക്കാന്‍ കൃത്യമായ സംവിധാനമില്ലെന്നാണ് വാര്‍ത്തകള്‍ . ഇന്റര്‍നെറ്റില്‍ കഴിഞ്ഞ ഒരാഴ്ചയായി ലോക ജനസംഖ്യയുടെ വിവരങ്ങള്‍ തിരക്കുന്നവരുടെ എണ്ണം ഇരട്ടിയായി. 2100ല്‍ ജനസംഖ്യ 1500 കോടിയാകുമെന്നാണ് കണക്ക്. 1800ല്‍ ജനസംഖ്യ 100 കോടി മാത്രമായിരുന്നു. 31ന് ലോക ജനസംഖ്യ 700 കോടിയാകുമെന്ന് കണക്കാക്കപ്പെടുന്നു.

അതേസമയം, ഇന്ത്യയില്‍ ഉത്തര്‍പ്രദേശില്‍ പിറക്കുന്ന പെണ്‍കുട്ടിയുടെ ജനനം ആഘോഷിക്കുമെന്ന് ശിശു അവകാശ സംരക്ഷണ സംഘടനയായ പ്ലാന്‍ ഇന്റര്‍നാഷണല്‍ അറിയിച്ചു. ഇന്ത്യയില്‍ പെണ്‍ ഭ്രൂണഹത്യ വര്‍ധിക്കുന്നതും സ്ത്രീ-പുരുഷ അനുപാതം കുറയുന്നതും ഓര്‍മപ്പെടുത്തുന്നതിനാണ് രാജ്യത്ത് ഏറ്റവും ജനസംഖ്യയുള്ള യുപിയില്‍ പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘടന അറിയിച്ചു. 1000 ആണ്‍കുട്ടികള്‍ക്ക് 914 പെണ്‍കുട്ടികള്‍ എന്നതാണ് ഇന്ത്യയിലെ ദേശീയാനുപാതം.

deshabhimani 301011

1 comment:

  1. ലോക ജനസംഖ്യ 31നു 700 കോടി കടക്കും. എന്നാല്‍ , 700 കോടി എന്ന മാന്ത്രികസംഖ്യ തികയ്ക്കുന്ന കുട്ടി ആരായിരിക്കുമെന്ന് നിര്‍ണയിക്കാന്‍ കൃത്യമായ സംവിധാനമില്ലെന്നാണ് വാര്‍ത്തകള്‍ . ഇന്റര്‍നെറ്റില്‍ കഴിഞ്ഞ ഒരാഴ്ചയായി ലോക ജനസംഖ്യയുടെ വിവരങ്ങള്‍ തിരക്കുന്നവരുടെ എണ്ണം ഇരട്ടിയായി. 2100ല്‍ ജനസംഖ്യ 1500 കോടിയാകുമെന്നാണ് കണക്ക്. 1800ല്‍ ജനസംഖ്യ 100 കോടി മാത്രമായിരുന്നു. 31ന് ലോക ജനസംഖ്യ 700 കോടിയാകുമെന്ന് കണക്കാക്കപ്പെടുന്നു.

    ReplyDelete