Friday, October 28, 2011

പൊലീസിനെ ആക്രമിച്ച് "ഒളിവി"ലുള്ള പ്രതി ഉമ്മന്‍ചാണ്ടിക്കൊപ്പം വേദിയില്‍

ഒളിവിലാണെന്ന് കോടതിയില്‍ കുറ്റപത്രം നല്‍കിയ കേസിലെ പ്രതി കുഞ്ഞ് ഇല്ലമ്പള്ളി മുഖ്യമന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത പൊതുയോഗത്തില്‍ . മുഖ്യമന്ത്രിയുടെ ബന്ധുവായ പ്രതി അദ്ദേഹം വേദിയില്‍ വന്നപ്പോള്‍ മുതല്‍ ഒരു മണിക്കൂറോളമാണ് സമ്മേളന സ്ഥലത്തും പരിസരത്തുമായി ചെലവഴിച്ചത്. എസ്പിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വേദിയിലുണ്ടായിരുന്നു. സഹകരണ പരീക്ഷാ ബോര്‍ഡിന്റെ ചെയര്‍മാനായി നിയമിതനായ ഐഎന്‍ടിയുസി നേതാവ് കുഞ്ഞ് ഇല്ലമ്പള്ളി ഉമ്മന്‍ചാണ്ടിയുടെ അമ്മാവന്റെ മകളുടെ ഭര്‍ത്താവാണ്. ഇദ്ദേഹത്തെ ചട്ടങ്ങള്‍ ദേഭദഗതി ചെയ്ത് ഈ സ്ഥാനത്ത് നിയമിച്ചതും വിവാദമായിരുന്നു. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒന്നാം പ്രതിയാണ് ഇയാള്‍ . ഡിസിസി കോട്ടയത്ത് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് പൊലീസിനെയും കെഎസ്ആര്‍ടിസി ഡ്രൈവറെയും ആക്രമിച്ച കേസിലെ പ്രതിയായ കുഞ്ഞ് ഇല്ലംമ്പള്ളി വിലസി നടന്നത്.

തിരുനക്കര മൈതാനിയില്‍ നടന്ന യോഗത്തില്‍ മുഖ്യമന്ത്രിയായിരുന്നു മുഖ്യ പ്രസംഗകന്‍ . കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , കെ സി ജോസഫ്, എംഎല്‍എമാര്‍ , എം പിമാര്‍ എന്നിവരെല്ലാം പങ്കെടുത്തു. മന്ത്രി തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ കുഞ്ഞ് ഇല്ലമ്പള്ളിയുടെ പേര് പരാമര്‍ശിച്ച് പ്രസംഗിക്കുകയും ചെയ്തു. ജൂലൈ ഏഴിന് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചുവെന്നാണ് കേസ്. ഈ സമയത്ത് തടസംപിടിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ സി പ്രേംകുമാറിനും മര്‍ദനമേറ്റു. കേസില്‍ ഏഴു പ്രതികളാണുള്ളത്. സഹകരണ ബോര്‍ഡിന്റെ കാറില്‍ പരസ്യമായി കറങ്ങുന്ന കുഞ്ഞിനെ മാത്രം അറസ്റ്റ് ചെയ്തിട്ടില്ല. കേസ് വീണ്ടും നവംബര്‍ രണ്ടിന് കോടതിയുടെ പരിഗണനയ്ക്കെത്തും.

deshabhimani 291011

1 comment:

  1. ഒളിവിലാണെന്ന് കോടതിയില്‍ കുറ്റപത്രം നല്‍കിയ കേസിലെ പ്രതി കുഞ്ഞ് ഇല്ലമ്പള്ളി മുഖ്യമന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത പൊതുയോഗത്തില്‍ . മുഖ്യമന്ത്രിയുടെ ബന്ധുവായ പ്രതി അദ്ദേഹം വേദിയില്‍ വന്നപ്പോള്‍ മുതല്‍ ഒരു മണിക്കൂറോളമാണ് സമ്മേളന സ്ഥലത്തും പരിസരത്തുമായി ചെലവഴിച്ചത്. എസ്പിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വേദിയിലുണ്ടായിരുന്നു. സഹകരണ പരീക്ഷാ ബോര്‍ഡിന്റെ ചെയര്‍മാനായി നിയമിതനായ ഐഎന്‍ടിയുസി നേതാവ് കുഞ്ഞ് ഇല്ലമ്പള്ളി ഉമ്മന്‍ചാണ്ടിയുടെ അമ്മാവന്റെ മകളുടെ ഭര്‍ത്താവാണ്. ഇദ്ദേഹത്തെ ചട്ടങ്ങള്‍ ദേഭദഗതി ചെയ്ത് ഈ സ്ഥാനത്ത് നിയമിച്ചതും വിവാദമായിരുന്നു. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒന്നാം പ്രതിയാണ് ഇയാള്‍ .

    ReplyDelete