Wednesday, October 26, 2011
കുസാറ്റ് എസ്എഫ്ഐയ്ക്ക് സമ്പൂര്‍ണ വിജയം
കൊച്ചി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. എസ്എഫ്ഐ പാനലില്‍ മത്സരിച്ച മുഴുവന്‍ സ്ഥാനാര്‍ഥികളും വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. സര്‍വകലാശാല യൂണിയന് ചെയര്മാന് പ്രസാദ് ആദിഷ്, അബ്ദുള്‍ ഹാദി (വൈസ് ചെയര്മാന്), കെ സനല്‍ (ജനറല്‍ സെക്രട്ടറി), എം പി അശ്വവന്ത് (സെക്രട്ടറി), അതുല്‍ അമൃതസിങ്, ആര് കെ അര്‍ച്ചന, എം എം റിഷാല്‍ എന്നിവര്‍ വിജയിച്ചു. ടി വി സുബൈര്‍ , എം ജിബിന്‍ എന്നിവരെ യൂണിയന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
വര്‍ഗീയ ശക്തികളെയും പ്രാദേശിക ഗുണ്ടാസംഘങ്ങളെയും കൂട്ടുപിടിച്ച് സര്‍വകലാശാല തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള കെഎസ്യുവിന്റെയും എംഎസ്എഫിന്റെയും മറ്റു വര്‍ഗീയ സംഘടനകളുടെയും ശ്രമങ്ങളെ തകര്‍ത്താണ് എസ്എഫ്ഐ യൂണിയന് തൂത്തുവാരിയത്. കളമശേരി മുനിസിപ്പല്‍ ചെയര്‍മാനായ ജമാല്‍ മണക്കാടന്റെ നേതൃത്വത്തില്‍ യൂത്ത്കോണ്‍ഗ്രസ്, ലീഗ്, കെഎസ്യു സംഘം കുസാറ്റ് കേന്ദ്രീകരിച്ച് എസ്എഫ്ഐയെ അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നെന്നും ഇവര്‍ക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും എസ്എഫ്ഐ ജില്ലാസെക്രട്ടറി എം എം ഗിരീഷ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. എസ്എഫ്ഐ സാരഥികളെ വിജയപ്പിച്ച വിദ്യാര്‍ഥികളെ അഭിവാദ്യംചെയ്തുള്ള പ്രകടനവും യോഗവും കുസാറ്റ് ക്യാമ്പസില്‍ നടന്നു. എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ലിജോ ജോസ്, ജില്ലാസെക്രട്ടറി എം എം ഗിരീഷ്, ജില്ലാപ്രസിഡന്റ് ആന്റണി ജോണ്‍ , ജോയിന്റ് സെക്രട്ടറിമാരായ പി ടി മനോജ്, ശ്യാംശങ്കര്‍ , ജില്ലാകമ്മിറ്റിയംഗങ്ങളായ ഷിബിന്നഹാസ്, ടി നരേന്ദ്രന് , സി പി പ്രവീണ്‍ എന്നിവര്‍ പ്രകടനത്തിനും യോഗത്തിനും നേതൃത്വംനല്കി.
deshabhimani 261011
Labels:
രാഷ്ട്രീയം,
വാർത്ത,
വിദ്യാര്‍ഥി സംഘടന
Subscribe to:
Post Comments (Atom)
കൊച്ചി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. എസ്എഫ്ഐ പാനലില്‍ മത്സരിച്ച മുഴുവന്‍ സ്ഥാനാര്‍ഥികളും വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.
ReplyDelete