Wednesday, October 26, 2011

ആര്‍എസ്എസ് ആക്രമണത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

കടയ്ക്കല്‍ : മടത്തറയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ് ആക്രമണം. നിരവധി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ്ഐ കടയ്ക്കല്‍ ഏരിയ ട്രഷറര്‍ എം ജി ജയസിംഗ്, മടത്തറ വില്ലേജ് പ്രസിഡന്റ് രാജു, വില്ലേജ് കമ്മിറ്റി അംഗങ്ങളായ രാജേഷ്, ജിഷാദ്, ഹസന്‍ , സഹില്‍ മുഹമ്മദ് എന്നിര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മടത്തറ മല്ലിമുക്കിലായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ ആസൂത്രിതമായ ആക്രമണം നടന്നത്. പെരിങ്ങമ്മല ഇഖ്ബാല്‍ കോളേജില്‍ വിദ്യാര്‍ഥിയായ റാസി കോളേജില്‍നിന്ന് മടങ്ങിവരുമ്പോള്‍ മല്ലിമുക്കില്‍ കാത്തുനില്‍ക്കുകയായിരുന്ന ആര്‍എസ്എസ്പ്രവര്‍ത്തകര്‍ ബസ്സില്‍നിന്ന് പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഡിവൈഎഫ്ഐ ഏരിയ ട്രഷറര്‍ എം ജി ജയസിംഗ് അടക്കമുള്ളവര്‍ക്കുനേരെ കരുതിക്കൂട്ടി ആക്രമണം നടത്തുകയായിരുന്നു. മല്ലിമുക്കുകാരായ സജീവ്, അജോ, രഞ്ജു, അഭിരാം, ഇന്ദുചുഢന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലായില്‍ ജങ്ഷനില്‍ പ്രതിഷേധപ്രകടനം നടത്തി.

ഷംസു വധശ്രമം: എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മഞ്ചേരി: സിപിഐ എം പ്രവര്‍ത്തകനായ ഷംസു പുന്നയ്ക്കലിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു എന്‍ഡിഎഫ് പ്രവര്‍ത്തകന്‍കൂടി പിടിയില്‍ . എസ്ഡിപിഐ തിരൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വൈരങ്കോട് കല്ലന്‍ ജുബൈര്‍ (40) ആണ് മഞ്ചേരി പൊലീസിന്റെ പിടിയിലായത്. കേസിലെ രണ്ടാംപ്രതിയാണ് ഇയാള്‍ . ഒന്നും മൂന്നും നാലും പ്രതികളെ നേരത്തെ മഞ്ചേരി സെഷന്‍സ് കോടതി ആറുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു. അഞ്ചാം പ്രതി ഒ എം എ അബ്ദുള്‍ ജബ്ബാറിനെ വെറുതെവിട്ടു. 2001 ജനുവരി 16നാണ് കേസിനാസ്പദമായ സംഭവം. രാഷ്ട്രീയ വൈരത്തെ തുടര്‍ന്നാണ് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഷംസുവിനെ വധിക്കാന്‍ ശ്രമിച്ചത്. മഞ്ചേരി പാണ്ടിക്കാട് റോഡിലെ മാര്‍ജിന്‍ ഫ്രീ സൂപ്പര്‍ മാര്‍ക്കറ്റ് മാനേജരായിരുന്ന ഷംസുവിനെ കടയുടെ മുന്നില്‍വച്ച് വൈകിട്ട് അഞ്ചോടെ അഞ്ചുപേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പിലാക്കല്‍ സലീം, അബ്ദുള്‍ മുനീര്‍ , ജാഫര്‍ എന്നിവര്‍ക്കാണ് തടവുശിക്ഷ. മഞ്ചേരി എസ്ഐ വി ബാബുരാജന്‍ , എഎസ്ഐ അബ്ദുള്‍മജീദ്, സിപിഒമാരായ പ്രജിത്, മുജീബ്, ജബ്ബാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

വിദ്യാര്‍ഥിയെ യൂണിയന്‍ ചെയര്‍മാനും സംഘവും ക്രൂരമായി റാഗ് ചെയ്തു

തളിപ്പറമ്പ്: കോളേജ് യൂണിയന്‍ ചെയര്‍മാനും സീനിയര്‍ വിദ്യാര്‍ഥികളും ചേര്‍ന്ന് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയെ ക്രൂരമായി റാഗ് ചെയ്തു. മര്‍ദനത്തില്‍ പരിക്കേറ്റ തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് ഒന്നാംവര്‍ഷ ചരിത്ര വിദ്യാര്‍ഥി പി സുജീഷി (18)നെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പകല്‍ 12.40ന് ക്ലാസിലെത്തിയ എംഎസ്എഫുകാരനായ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സുഹൈല്‍ സുജീഷിനെ പുറത്തേക്ക് വിളിച്ച് ക്യാമ്പസിലൂടെ ഓടാന്‍ ആവശ്യപ്പെടുകയായിരുന്നു. അനുസരിക്കാത്തതിനെ തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ഥികളായ പരിയാരത്തെ ജുനൈദ്, സാദിഖ്, മുസ്തഫ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം റാഗ് ചെയ്ത് പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. യൂണിയന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥിയെ റാഗിങ്ങിനിരയാക്കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ട.

deshabhimani 261011

1 comment:

  1. മടത്തറയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ് ആക്രമണം. നിരവധി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ്ഐ കടയ്ക്കല്‍ ഏരിയ ട്രഷറര്‍ എം ജി ജയസിംഗ്, മടത്തറ വില്ലേജ് പ്രസിഡന്റ് രാജു, വില്ലേജ് കമ്മിറ്റി അംഗങ്ങളായ രാജേഷ്, ജിഷാദ്, ഹസന്‍ , സഹില്‍ മുഹമ്മദ് എന്നിര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മടത്തറ മല്ലിമുക്കിലായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ ആസൂത്രിതമായ ആക്രമണം നടന്നത്.

    ReplyDelete