പൊലീസിന് കഴിവില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വീടിന് സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്ന് ഡിവൈഎഫ്ഐ. മുഖ്യമന്ത്രിയുടെ വീട് ആക്രമിച്ച കേസില്‍ ഡിവൈഎഫ്ഐക്കാരെ കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ച് പുതുപ്പള്ളിയില്‍ നടന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. സ്വന്തം വീടാക്രമിച്ചവരെ ഒരാഴ്ചയായിട്ടും പിടികൂടാന്‍ കഴിയാത്ത മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും എങ്ങനെ സംരക്ഷണം നല്‍കുമെന്ന് വി എന്‍ വാസവന്‍ ചോദിച്ചു.
കല്ലേറുണ്ടായ സംഭവത്തില്‍ പ്രതികള്‍ ഓടിപ്പോകുന്നത് കണ്ടതായാണ് മുഖ്യമന്ത്രിയുടെ അനുജന്‍ പൊലീസിനോടും ചില മാധ്യമങ്ങളോടും പറഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.30 നായിരുന്നു കല്ലേറ്. സമീപവാസികള്‍ ഉണര്‍ന്നിരിക്കുമ്പോഴും നാലോളം പ്രതികള്‍ ഓടി രക്ഷപ്പെട്ടൂവെന്നു പറയുന്നത് വിശ്വസനീയമല്ല. സമീപവാസികളെ ചോദ്യം ചെയ്യുവാനും പൊലീസ് തയ്യാറായിട്ടില്ല. ഇതിന് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന് തന്നെ എതിര്‍പ്പുണ്ടായി. ഇതെല്ലാം സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. സംഭവത്തില്‍ ദുരൂഹത പടര്‍ത്തി ഡിവൈഎഫ്ഐയുടെ പേരില്‍ കുറ്റമാരോപിക്കാനുള്ള ചില മാധ്യമങ്ങളുടെ ശ്രമം അപലപനീയമാണ്. കഴിവുള്ള കേരളപൊലീസിനെ കഴിവുകെട്ടവരാക്കി തീര്‍ക്കുകയാണ് ഈ സംഭവത്തിലൂടെ മുഖ്യമന്ത്രിയെന്നും യോഗം അഭിപ്രായപ്പെട്ടു.
ഡിവൈഎഫ്ഐ പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് പി എം ഏബ്രഹാം അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി കെ രാജേഷ്, സിപിഐ എം പുതുപ്പള്ളി ഏരിയസെക്രട്ടറി കെ എം രാധാകൃഷ്ണന്‍ , പുതുപ്പള്ളി ലോക്കല്‍ സെക്രട്ടറി സി പാവനന്‍ , സിഐടിയു ഏരിയസെക്രട്ടറി സുഭാഷ് പി വര്‍ഗീസ്, ഡിവൈഎഫ്ഐ പുതുപ്പള്ളി ബ്ലോക്ക് സെക്രട്ടറി കെ എസ് ഗിരീഷ്, ജോയിന്റ് സെക്രട്ടറി സജേഷ് തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചിന് പാമ്പാടി, മീനടം, പനച്ചിക്കാട്, കൂരോപ്പട, പള്ളിക്കത്തോട്, വാകത്താനം പഞ്ചായത്തും കേന്ദ്രങ്ങളിലും സായാഹ്ന ധര്‍ണ നടത്തും.
deshabhimani 261011

ReplyDelete