Sunday, October 30, 2011

കൊയിലാണ്ടിയില്‍ ഗണേശിനൊപ്പം ഉണ്ടായിരുന്നത് "ശരണ്യ" മനോജ്

കൊയിലാണ്ടി ഗുരുകുലം ബീച്ചില്‍ വനിതാ കൗണ്‍സിലറോടും പെണ്‍കുട്ടികളോടും അപമര്യാദയായി പെരുമാറിയതിന് ഗണേശ്കുമാറിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ബന്ധു ശരണ്യ മനോജ് എന്ന മനോജ്കുമാര്‍ . കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മന്ത്രി ഗണേശിനൊപ്പം ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് ബി നേതാവായ മനോജും പ്രതിയായിരുന്നു. 15 വര്‍ഷംമുമ്പ് കൊയിലാണ്ടി നഗരസഭയിലെ കൗണ്‍സിലറും പെണ്‍കുട്ടികളും സഞ്ചരിച്ച ജീപ്പിനെ കാറില്‍ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു ഗണേശ്കുമാര്‍ ഉള്‍പ്പെടെ മൂവര്‍ സംഘം. ഇത് തടയാന്‍ ശ്രമിച്ച കൗണ്‍സിലറെ മര്‍ദ്ദിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ സംഘത്തെ കൈാര്യം ചെയ്ത് കൊയിലാണ്ടി പൊലീസില്‍ ഏല്‍പ്പിച്ചു. സ്ത്രീകളെ അപമാനിച്ചതിന് മൂവര്‍ക്കുമെതിരെ കേസ്സെടുത്ത് കോടതിയില്‍ ഹാജരാക്കി. മൂന്നാമന്‍ ഗണേഷ്കുമാറിന്റെ അടുത്ത സുഹൃത്തായ പ്രദീപ് ഇപ്പോള്‍ തിരുവനന്തപുരത്ത് ട്രാവല്‍ ഏജന്‍സി ഉടമയാണ്.

കേരളാ കോണ്‍ഗ്രസ്(ബി) കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറിയായ മനോജ് ആര്‍ ബാലകൃഷ്ണപിള്ളയുടെ സഹോദരിയുടെ മകനാണ്. ഇയാളുടെയും അച്ഛന്റെയും അമ്മയുടെയും അനുജന്റെയും പേരില്‍ 60ലേറെ ബസ് സര്‍വീസുകളുണ്ട്. ഈ ബസ് സര്‍വീസുകളുടെ പേരാണ് ശരണ്യ. ഇത് ബിനാമി ഏര്‍പ്പാടാണെന്നും ആപേക്ഷപമുണ്ട്. വാളകം സംഭവുമായി ബന്ധപ്പെട്ട് മനോജിനെ പൊലീസ് രണ്ട് തവണ ചോദ്യം ചെയ്തിരുന്നു.

deshabhimani 301011

1 comment:

  1. കൊയിലാണ്ടി ഗുരുകുലം ബീച്ചില്‍ വനിതാ കൗണ്‍സിലറോടും പെണ്‍കുട്ടികളോടും അപമര്യാദയായി പെരുമാറിയതിന് ഗണേശ്കുമാറിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ബന്ധു ശരണ്യ മനോജ് എന്ന മനോജ്കുമാര്‍ . കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മന്ത്രി ഗണേശിനൊപ്പം ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് ബി നേതാവായ മനോജും പ്രതിയായിരുന്നു.

    ReplyDelete