ഇറോമിനെ കാണാന്‍ അവരെ നിര്‍ബന്ധിത ചികിത്സയ്ക്ക് വിധേയയാക്കിയിരിക്കുന്ന ജവഹര്‍ലാല്‍ നെഹ്രു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തിയപ്പോഴാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഏതാനും മണിക്കൂര്‍ നേരത്തേക്ക് ഇവരെ പൊറമ്പാറ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിനുള്ള പ്രത്യേക അധികാരം (ആഫ്പ്‌സാ) പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ പത്ത് വര്‍ഷമായി നിരാഹാരം സമരം തുടരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയായ ഇറോം ശര്‍മ്മിളയെ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്രു ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നിര്‍ബന്ധിതമായി മൂക്കിലൂടെ ഭക്ഷണം കഴിപ്പിക്കുകയാണ് ചെയ്യുന്നത്.
ജമ്മു കാശ്മീരില്‍ ഈ നിയമം പിന്‍വലിക്കുന്നതായി കഴിഞ്ഞ ദിവസം ജമ്മു മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രഖ്യാപിച്ചിരുന്നു. ഏതൊരു കുറ്റവാളികള്‍ക്കും സന്ദര്‍ശകരെ അനുവദിക്കുന്ന സര്‍ക്കാര്‍ മനുഷ്യാവകാശത്തിനായി പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഇറോമിനെ കാണാന്‍ ആരെയും അനുവദിക്കാത്തത് പക്ഷാഭേദമാണെന്ന് ഇറോമിന്റെ അടുത്ത അനുയായി ബബ്ലു ലോയിട്ടോംഗ്ബാം അറിയിച്ചു.
ഇറോമിനെ കാണാന്‍ സംസ്ഥാന സര്‍ക്കാരിനോട് അനുമതി തേടിയെങ്കിലും അനുവദിക്കപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. പതിനൊന്ന് വര്‍ഷമായി നിരാഹാരം തുടരുന്ന 39കാരിയായ ഇറോം നിയമം പിന്‍വലിക്കും വരെ സമരം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജമ്മുവില്‍ നിയമം പിന്‍വലിക്കാനുള്ള തീരുമാനം ഇറോമിന്റെ സമരം വിജയത്തിലേക്ക് നീങ്ങുന്ന സൂചനയാണ് നല്‍കുന്നത്.
janayugom news
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇറോം ശര്‍മ്മിളയെ കാണാനെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സേവ് ശര്‍മ്മിള സോളിഡാരിറ്റി കാമ്പെയ്‌നിന്റെ അംഗങ്ങളാണ് അറസ്റ്റിലായത്. ഇന്ത്യയുടെ ഉരുക്കു വനിതയായ ഇറോം ശര്‍മ്മിളയെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇവര്‍ നിരാഹാര സത്യാഗ്രഹം ആരംഭിച്ചിട്ടുണ്ട്. പിന്നീട് ജയില്‍ മോചിതരായ ശേഷമായിരുന്നു ഇവര്‍ നിരാഹാരം ആരംഭിച്ചത്.
ReplyDelete