Friday, October 28, 2011

ഇത്ര സുതാര്യത വേണ്ട മുഖ്യമന്ത്രീ..

മുഖ്യമന്ത്രി പദവിക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന തരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കപടവാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുത്ത ഉമ്മഞ്ചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍ നടപടിയില്ല. സ്പീക്കറുടെ ഓഫീസിനെ ദുരുപയോഗം ചെയ്ത് മന്ത്രിസഭയെയും സ്പീക്കറെയും സ്പീക്കറുടെ ഓഫീസിനെയും അപമാനിച്ച ബിന്ദുകൃഷ്ണക്കെതിരെ കോണ്‍ഗ്രസില്‍ നടപടിയില്ല.

പ്രതിപക്ഷ നേതാവിനെ അപമാനിച്ച മന്ത്രിക്കെതിരെ യു.ഡി.എഫില്‍ നടപടിയില്ല. അദ്ധ്യാപകന്‍ കള്ളവെടിക്ക് പോയപ്പോള്‍ സംഭവിച്ചതാണെന്ന് പറഞ്ഞതിനും നടപടിയില്ല. പ്രതിപക്ഷനേതാവിനെ അപമാനിച്ച ചീഫ് വിപ്പിനെതിരെ, മന്ത്രിയെ ജാതിപ്പേരു പറഞ്ഞ് കളിയാക്കിയ, പൊട്ടാ എന്ന് വിളിച്ച ചീഫ്വിപ്പിനെതിരെ നടപടിയില്ല, വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ വാക്കുകള്‍ കൊണ്ട് അപമാനിച്ച ചീഫ്വിപ്പിനെതിരെ നടപടിയില്ല.

എത്ര സുതാര്യമായൊരു ഭരണം, എത്ര സുതാര്യരായ പാര്‍ട്ടികള്‍, എത്ര സുതാര്യമായൊരു മുന്നണി, എത്ര സുതാര്യനായൊരു മുഖ്യമന്ത്രി.

ഇത്രയൊന്നും കേരളം താങ്ങില്ല മുഖ്യമന്ത്രീ...ഇത്തിരി കൊറച്ചൂടേ?

1 comment:

  1. ഇത്രയൊന്നും കേരളം താങ്ങില്ല മുഖ്യമന്ത്രീ...ഇത്തിരി കൊറച്ചൂടേ?

    ReplyDelete