Monday, May 7, 2012
ഒരു ട്രക്കിന് നഷ്ടം 70 ലക്ഷം
വിവാദമായ ടട്രാ ട്രക്ക് ഇടപാടില്‍, പ്രതിരോധമന്ത്രാലയം ട്രക്ക് നിര്‍മാതാക്കളെ ഒഴിവാക്കി ഇടനിലക്കാരെ ആശ്രയിച്ചതുമൂലം നേരിട്ടത് വന്‍ നഷ്ടം. ഓരോ ട്രക്കിനും ഉല്‍പ്പാദകര്‍ നിശ്ചയിച്ച വിലയുടെ ഇരട്ടി ഇടനിലക്കാരനു നല്‍കി. സാധാരണ വിലയില്‍ നിന്ന് 35 ശതമാനം വിലക്കുറവോടെ കമ്പനിയില്‍ നിന്ന് നേരിട്ടുലഭിക്കുമായിരുന്ന ഉല്‍പ്പന്നം മൂന്ന് ഇടനിലക്കാര്‍ വഴി എത്തുമ്പോള്‍ വില വര്‍ധിച്ചത് 120 ശതമാനം. ട്രക്കിന്റെ സ്പെയര്‍പാര്‍ടുകള്‍ക്ക് മൂന്നിരട്ടി വില നല്‍കേണ്ടിവന്നു. 40 ലക്ഷം രൂപയ്ക്ക് ലഭിക്കുമായിരുന്ന ടട്രാ ട്രക്ക് 1.10 കോടി രൂപ കൊടുക്കേണ്ടിവന്നു. ഒന്നിന് 70 ലക്ഷം രൂപ വച്ച് ഇന്ത്യന്‍ ഖജനാവിന് നഷ്ടം. ഈ ഇടപാടില്‍ രാജ്യത്തിന് ആകെ നഷ്ടം 750 കോടി രൂപ.
ഇന്ത്യന്‍വംശജനായ ബ്രിട്ടീഷ് വ്യവസായി രവി ഋഷിയുടെ ഉടമസ്ഥതയിലുള്ള ടട്രാ സിപോക്സ് ആയിരുന്നു പ്രധാന ഇടനില കമ്പനി. ചെക്ക് കമ്പനിയായ ടട്രായുമായി നേരിട്ട് ഇടപാടു നടത്തിയെങ്കില്‍ മന്ത്രാലയത്തിന് പകുതി ലാഭിക്കാമായിരുന്നു. രവി ഋഷിയുടെ ഹോങ്കോങ് കമ്പനിയായ വീനസ് പ്രോജക്ട് ടട്രാ കമ്പനിയില്‍ നിന്ന് 35 ശതമാനം വിലക്കുറവിലാണ് ട്രക്കുകള്‍ വാങ്ങിയത്. വീനസ് കമ്പനി ഇത് 30 ശതമാനം വിലകൂട്ടി ടട്രാ സിപോക്സ് കമ്പനിക്ക് വിറ്റു. ടട്രാ സിപോക്സ് 20 ശതമാനം കൂടി വില ഉയര്‍ത്തിയശേഷം ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്ലിന് വിറ്റു. ബിഇഎംഎല്‍ 35 ശതമാനംവരെ വില കൂട്ടിയാണ് ഇന്ത്യന്‍ സേനയ്ക്ക് ട്രക്ക് വിറ്റത്. ആകെ വിലവര്‍ധന 120 ശതമാനം. സിബിഐയുടെ ചോദ്യംചെയ്യലില്‍ രവി ഋഷി ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
സ്പെയര്‍ പാര്‍ട്സുകള്‍ വാങ്ങുന്നതിനും ഇങ്ങനെ സങ്കീര്‍ണമായ വഴികളാണ് ഉപയോഗിച്ചത്. ബിഇഎംഎല്‍ നല്‍കുന്ന ഓര്‍ഡറുകള്‍ ജൂപ്പിറ്റര്‍ സ്ലോവാക്യ എന്ന സ്ഥാപനം വഴിയാണ് ടട്രാ സിപോക്സില്‍ എത്തുന്നത്. പല വഴികള്‍ താണ്ടി സ്പെയര്‍ പാര്‍ടുകള്‍ ലഭിക്കുമ്പോള്‍ വിപണി വിലയേക്കാള്‍ 300 ശതമാനം കൂടുതല്‍ വില നല്‍കേണ്ടിവരുന്നു. ബിഇഎംഎല്ലിലും ജംഷഡ്പൂരിലെ കരസേനാ ട്രക്ക് നിര്‍മാണശാലയിലും ടട്രാ ട്രക്കിനേക്കാള്‍ ശേഷിയുള്ള ട്രക്കുകള്‍ നിര്‍മിക്കാമെന്നിരിക്കെയാണ് നിരവധി പോരായ്മയുള്ള ടട്രാ ട്രക്ക് സൈന്യം വാങ്ങിയത്. സ്വന്തം സ്ഥാപനത്തിനു ലഭിക്കുമായിരുന്ന ഓര്‍ഡറുകള്‍ ബിഇഎംഎല്‍ മേധാവി മുന്‍കൈയെടുത്ത് മറിച്ചുവിറ്റ് ലാഭം കൊയ്തു. ടട്രാ ട്രക്ക് ഇടപാടിനായി 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തെന്ന് കരസേനാ മേധാവി ജനറല്‍ വി കെ സിങ് വെളിപ്പെടുത്തിയതോടെയാണ് അഴിമതി പുറത്തായത്.
(വി ജയിന്‍)
(പി വി അഭിജിത്)
deshabhimani 070512
Subscribe to:
Post Comments (Atom)

ReplyDelete