Monday, May 7, 2012
ദളിതര്‍ക്കെതിരായ അക്രമങ്ങളില്‍ തുടര്‍നടപടിയും ശിക്ഷയും നാമമാത്രം
രാജ്യത്ത് ദളിതര്‍ക്കെതിരായ അക്രമസംഭവങ്ങളില്‍ തുടര്‍നടപടികളും ശിക്ഷയും നാമമാത്രമെന്ന് സാമൂഹ്യനീതി മന്ത്രാലയം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അക്രമം തടയാനുള്ള നിയമമനുസരിച്ച് 2010ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ കുറവുണ്ടായതായി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമങ്ങളുമായി ബന്ധപ്പെട്ട് 2009ല്‍ 33,426 കേസും 2010ല്‍ 32,569 കേസും എടുത്തു. അക്രമങ്ങളില്‍ 70 ശതമാനവും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍. ജനസംഖ്യയുടെ 15 മുതല്‍ 22 ശതമാനം വരെ ദളിതരുള്ള സംസ്ഥാനങ്ങളാണ് ഇവ. ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ രാജസ്ഥാനാണ് മുന്നില്‍. മധ്യപ്രദേശ്, രാജസ്ഥാന്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഗോത്രവര്‍ഗവിഭാഗത്തിനെതിരായ അക്രമങ്ങളും ഉയര്‍ന്ന നിലയിലാണ്. 2010ല്‍ രജിസ്റ്റര്‍ ചെയ്ത 5,880 കേസില്‍ 3,505 കേസും (60 ശതമാനം) ഈ മൂന്ന് സംസ്ഥാനത്തു നിന്നാണ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ദളിത് കേസുകളില്‍ 2010ല്‍ വര്‍ധനയുണ്ട്. ഹരിയാന, പശ്ചിമബംഗാള്‍, പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു പുറമേ ഈ പട്ടികയിലുള്ളത്.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് പട്ടികജാതിക്കാര്‍ക്ക് എതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 2008-10ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 80.6 ശതമാനവും കോടതികളില്‍ കെട്ടിക്കിടക്കുകയാണ്. ഗുജറാത്തില്‍ 90 ശതമാനമാണ് തീര്‍പ്പാകാത്ത കേസുകള്‍. മന്ത്രി മുകുള്‍ വാസ്നിക് ലോക്സഭയില്‍ നല്‍കിയ കണക്കനുസരിച്ച് 1,03,237 ദളിത് കേസുകളില്‍ തീര്‍പ്പുകല്‍പ്പിച്ചപ്പോള്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചത് 32,370 കേസില്‍ മാത്രം. 4,16,614 കേസ് ഇപ്പോഴും തീര്‍പ്പാകാതെ കിടക്കുന്നു. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ കേസ് തീര്‍പ്പാകാതെ കിടക്കുന്നത്- 1,16,007. കേരളത്തില്‍ 2006-10ല്‍ തീര്‍പ്പുകല്‍പ്പിച്ചത് 1707 കേസ്. 107 കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. തീര്‍പ്പാകാനുള്ളത് 5055കേസ്. ദളിതര്‍ക്കെതിരായ വിവേചനം രൂക്ഷമായി തുടരുന്ന കര്‍ണാടകത്തില്‍ ശിക്ഷാനിരക്ക് 3.3 ശതമാനമാണ്. തൊട്ടുപിന്നില്‍ ഗുജറാത്ത്്- 6.4 ശതമാനം. മഹാരാഷ്ട്രയില്‍ 6.6 ശതമാനവും പശ്ചിമബംഗാളില്‍ 6.7 ശതമാനവുമാണ് ശിക്ഷാനിരക്ക്. അക്രമസംഭവങ്ങളില്‍ വേഗം തീര്‍പ്പുകല്‍പ്പിക്കാന്‍ ജില്ലാതലത്തില്‍ ദളിത് കേസുകള്‍ക്കു മാത്രമായി കോടതികള്‍ സ്ഥാപിക്കാന്‍ നിയമം നിഷ്കര്‍ഷിക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം സംസ്ഥാനത്തും കോടതികളുടെ എണ്ണം വളരെ കുറവാണ്.
deshabhimani 070512
Subscribe to:
Post Comments (Atom)

ReplyDelete