Thursday, May 3, 2012
റേഷന്‍ ഗോതമ്പ് നിര്‍ത്തുന്നത് വന്‍കിട മില്ലുകള്‍ക്കുവേണ്ടി
മണ്ണെണ്ണയ്ക്കുപുറമെ റേഷന്‍കടകളിലൂടെയുള്ള ഗോതമ്പ്വിതരണം നിര്‍ത്തലാക്കാനുള്ള തീരുമാനം വന്‍കിടമില്ലുകളെ സഹായിക്കാന്‍. ഒരു രൂപ, രണ്ടു രൂപ, 6.70 രൂപ നിരക്കില്‍ റേഷന്‍കടകളില്‍ ഗോതമ്പ് ലഭിച്ചിരുന്നെങ്കില്‍ ഇനിയതുണ്ടാവില്ല. പകരം കിലോഗ്രാമിന് 12 രൂപ വിലയുള്ള ആട്ടയേ ഉണ്ടാകൂ. ഇത് ചെറുകിട മില്ലുകളെയും പ്രതിസന്ധിയിലാക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഈ പദ്ധതിക്കു കേന്ദ്രത്തിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്തിനു പ്രതിമാസം 11,770 ടണ്‍ ഗോതമ്പാണ് അനുവദിച്ചിരുന്നത്. ഇതില്‍ അയ്യായിരത്തോളം ടണ്‍ ഇപ്പോള്‍ത്തന്നെ സപ്ലൈകോവഴി ആട്ടയാക്കി മാറ്റുന്നതിന് അനുവാദമുണ്ട്. എന്നാല്‍, ആട്ടയ്ക്ക് ചെലവു കുറവായതിനാല്‍ ഒരിക്കല്‍പോലും 5000 ടണ്‍ ഗോതമ്പ് ആട്ടയാക്കിയിട്ടില്ല. ഏറിയാല്‍ 3500-4000 ടണ്‍ ഗോതമ്പാണ് സപ്ലൈകോ ആട്ടയാക്കുന്നുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ബാക്കി ഗോതമ്പ് റേഷന്‍ കടവഴിതന്നെ വിതരണംചെയ്യുന്നതിന് തിരിച്ചേല്‍പ്പിക്കുകയാണ് പതിവ്. ഈ സാഹചര്യത്തില്‍ മുഴുവന്‍ ഗോതമ്പും ആട്ടയാക്കുന്നതിന്റെ സാധ്യതയെക്കുറിച്ചും ആര്‍ക്കും വ്യക്തതയില്ല.
നിലവില്‍ റേഷന്‍കടവഴി ബിപിഎല്ലുകാര്‍ക്ക് ഒരു രൂപയ്ക്കും രണ്ട് രൂപ ധാന്യത്തിന് അര്‍ഹരായ എപിഎല്ലുകാര്‍ക്ക് രണ്ട് രൂപയ്ക്കും അതിനുമുകളില്‍ വരുമാനമുള്ളവര്‍ക്ക് 6.70 രൂപയ്ക്കമാണ് ഗോതമ്പ് ലഭിക്കുന്നത്. ചെറുമില്ലുകളില്‍ ഒരു കിലോ ഗോതമ്പ് പൊടിക്കുന്നതിനുള്ള കൂലി കിലോഗ്രാമിന് 4-5 രൂപ മാത്രമാണ്. ഗോതമ്പ് വാങ്ങിപ്പൊടിച്ചാല്‍ കിലോഗ്രാമിന് ബിപിഎല്ലുകാര്‍ക്കുവരുന്ന ചെലവ് ഏറിയാല്‍ ആറുരൂപയും എപിഎല്‍ രണ്ട് രൂപ ധാന്യക്കാര്‍ക്ക് ഏഴ് രൂപയുമാണ്. എന്നാല്‍, പുതിയ തീരുമാനത്തോടെ എല്ലാവരും 12 രൂപ മുടക്കി ആട്ട വാങ്ങേണ്ട സാഹചര്യമൊരുങ്ങും. സര്‍ക്കാരിന്റെ ഒരു രൂപ, രണ്ട് രൂപ ധാന്യപദ്ധതി ഏതാണ്ട് അപ്രസക്തമാവുകയുംചെയ്യും. പൊതുവിപണിയില്‍ ഗോതമ്പ് ലഭ്യമല്ലാത്തതിനാല്‍ മേഖലയില്‍ കരിഞ്ചന്തയ്ക്കും സാധ്യതയേറെയാണ്.
സപ്ലൈകോ സ്വന്തം മില്ലുകളും ടെന്‍ഡറിനെടുത്ത മില്ലുകളും ഉപയോഗിച്ചാണ് ഗോതമ്പ് ആട്ടയാക്കുന്നത്. എന്നാല്‍, ഇതിനുപകരം സംസ്ഥാനത്തെ വന്‍കിട സ്വകാര്യ മില്ലുകളെ ഉപയോഗിച്ച് ആട്ട പൊടിച്ച് വിപണിയിലെത്തിക്കാനാണ് സര്‍ക്കാര്‍തീരുമാനം. പൊടിക്കാന്‍ നല്‍കുന്ന ഗോതമ്പിന്റെ അളവിന്റെ 65 ശതമാനം ആട്ടയാക്കി തിരിച്ചുനല്‍കിയാല്‍ മതിയെന്ന നിബന്ധനയിലാണ് മില്ലുകാര്‍ക്ക് നല്‍കാനൊരുങ്ങുന്നതെന്നും അറിയുന്നു. ഇതും വന്‍ കൊള്ളയ്ക്ക്് വഴിയൊരുക്കും. ആട്ട ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാന്‍ ഇവയില്‍ രാസവസ്തുക്കള്‍ ചേര്‍ക്കാനുള്ള സാധ്യതയും ഏറെയാണ്. സപ്ലൈകോ ആട്ടയില്‍ പോഷകമൂല്യം കൂട്ടാന്‍ ഫോളിക് ആസിഡ്, ഇരുമ്പ് സത്ത് എന്നിവ ചേര്‍ക്കാറുണ്ട്. സ്വകാര്യമില്ലുകളില്‍ ഇതുണ്ടാകുമെന്നും ഉറപ്പില്ല. സ്വയംതൊഴില്‍ സംരംഭമെന്നനിലയില്‍ ഉള്ളതടക്കം ചെറുകിട മില്ലുകാരുടെ വരുമാനത്തകര്‍ച്ചയാണ് മറ്റൊരു പ്രധാനദോഷം. ഇത്തരം മില്ലുകളില്‍ 30-35 ശതമാനവും പൊടിക്കുന്നത് ഗോതമ്പാണ്. സര്‍ക്കാര്‍ തീരുമാനത്തോടെ ഇവരുടെ വരുമാനമിടിയും.
deshabhimani 030512
Labels:
പൊതുവിതരണം,
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)

ReplyDelete