തിരുവമ്പാടി(കോഴിക്കോട്): മുസ്ലിംലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ എംഎല്‍എ. മന്ത്രിസ്ഥാനത്തിനുവേണ്ടി ലീഗ് കാണിച്ചത് ആക്രാന്തമാണ്. നാലു കിട്ടിയാല്‍ അഞ്ചും അഞ്ചു കിട്ടിയാല്‍ ആറും വേണമെന്നുപറയുന്നവര്‍ 2004ഉം 2006ഉം മറക്കരുത്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയിക്ക് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി തിരുവമ്പാടിയില്‍ നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആക്രാന്തം കാണിച്ചപ്പോള്‍ ചിലരുടെ മതേതര കാഴ്ചപ്പാടിന് കോട്ടം തട്ടുന്നത് നാം കണ്ടു. ഇതിന് ഞാനോ ആര്യാടനോ ആണോ ഉത്തരവാദി. ഞങ്ങള്‍ സത്യം പറയുന്നത് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നന്മയ്ക്കുവേണ്ടിയാണ്. നമ്പര്‍ കൂടുന്നതിനുസരിച്ച് ഞങ്ങള്‍ അവകാശവാദം കൂട്ടാറില്ല, കുറയുമ്പോള്‍ കുറയ്ക്കാറുമില്ല. ആ നയം മാത്രമേ ഞാനും ആര്യാടനും പറഞ്ഞിട്ടുള്ളു. 45 വര്‍ഷത്തെ ബന്ധത്തിനിടയില്‍ ലീഗ് ഒരിക്കല്‍ മുന്നണി വിട്ടത് എല്ലാവര്‍ക്കുമറിയാം. വി പി സിങ് മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴായിരുന്നു ഇത്. അന്ന് ഇവര്‍ രാജീവ്ഗാന്ധിയെപ്പറ്റി പറഞ്ഞത് അദ്ദേഹത്തിന്റെ നെറ്റിയിലെ സിന്ദൂരം ഗോഡ്സെയുടെ സിന്ദൂരമെന്നാണ്. മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ വാതില്‍ക്കല്‍ നല്ലപോലെ അവര്‍ മുട്ടിനോക്കി. അവസാനം ചവിട്ടിപ്പുറത്താക്കി. ഇങ്ങോട്ട് വന്നപ്പോള്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. പി പി ജോര്‍ജ് 17,000 വോട്ടിന് ജയിച്ച തിരുവമ്പാടി ഉള്‍പ്പെടെ തീറെഴുതിക്കൊടുത്തു. ഇത്രയും വിശാല കാഴ്ചപ്പാട് കാണിച്ചിട്ടും ചിലര്‍ക്ക് ഇപ്പോഴും മുറുമുറുപ്പാണ്.
ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടുണ്ട്. അതിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ അവര്‍ കാണിക്കുന്നത്. സൗഹൃദമായി വേണമെങ്കില്‍ പോകാം. അതല്ല, യുദ്ധത്തിനാണ് വരുന്നതെങ്കില്‍ ഏത് മാര്‍ഗവും സ്വീകരിക്കാനും മടിക്കില്ല. വേറെ എന്തെങ്കിലും ഐഡിയ മനസ്സില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വഴി, ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴി. ഒറ്റയ്ക്ക് നിന്നാലും കോണ്‍ഗ്രസിന് എംഎല്‍എമാരുണ്ടാകും. ചിലര്‍ മുരളീധരനെ ശരിയാക്കുമെന്ന് വീരവാദം മുഴക്കുന്നുണ്ട്. എന്നാല്‍, ഈ സാധനം എന്റെ നിയോജക മണ്ഡലത്തിലില്ല. കലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പറയാന്‍ കൊള്ളാത്ത കാര്യങ്ങളാണ് നടക്കുന്നത്. എസ്എസ്എഎല്‍സി പാസാകാത്ത ഒരാളെ വിസിയാക്കാന്‍ നോക്കി. അവസാനം ഒരു വിസിയെ കിട്ടി. കക്ഷി ചെയ്ത കാര്യം നാലുപേരുടെ മുമ്പില്‍ പറയാന്‍ കൊള്ളില്ലെന്നും മുരളീധരന്‍ പറഞ്ഞു.
deshabhimani 030512
മുസ്ലിംലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ എംഎല്‍എ. മന്ത്രിസ്ഥാനത്തിനുവേണ്ടി ലീഗ് കാണിച്ചത് ആക്രാന്തമാണ്. നാലു കിട്ടിയാല്‍ അഞ്ചും അഞ്ചു കിട്ടിയാല്‍ ആറും വേണമെന്നുപറയുന്നവര്‍ 2004ഉം 2006ഉം മറക്കരുത്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയിക്ക് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി തിരുവമ്പാടിയില്‍ നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete