ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്ന് മേഖലയില്‍ പാര്‍ടി വിരുദ്ധരുടെ വ്യാപക അഴിഞ്ഞാട്ടം. രണ്ട് സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമം. ഏരിയാ സെക്രട്ടറി സി എച്ച് അശോകന്റെ വിടുള്‍പ്പെടെ മുപ്പതോളം വീടുകള്‍ തകര്‍ത്തു. ഒരു വീട് അഗ്നിക്കിരയാക്കി. നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും പാര്‍ടി ഓഫീസുകള്‍ക്ക് നേരെയും അക്രമം. വെള്ളിയാഴ്ച അര്‍ധരാത്രി തുടങ്ങിയ അക്രമം ശനിയാഴ്ചയും തുടര്‍ന്നു. മുയിപ്രയിലെ സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗവും ചുമട്ട് തൊഴിലാളിയുമായ മലയില്‍ സുരേന്ദ്രനെ (37) യും സഹോദരന്‍ അശോകന്‍ (39) കുടുംബത്തെയുമാണ് വീട്ടില്‍ കയറി അക്രമിച്ചത്. തലക്ക് മാരകമായി വെട്ടേറ്റ സുരേന്ദ്രനെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്ക് വെട്ടേറ്റ അശോകനും അക്രമത്തിനിരയായ അമ്മ നാരായണിയും വടകര സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
നാദാപുരം റോഡിലെ സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസിന് നേരെയും അക്രമമുണ്ടായി. ജനല്‍ ഗ്ലാസുകളും വാതിലും തകര്‍ത്തു. ഊരാളുങ്കല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ജനല്‍ ഗ്ലാസും തകര്‍ത്തു. മടപ്പള്ളി ഹൈസ്കൂളിന് സമീപം സിപിഐ എം ബ്രാഞ്ച് ഓഫീസ് തകര്‍ത്തു. സിപിഐ എം ഏരിയാ സെക്രട്ടറി സി എച്ച് അശോകന്റെ നെല്ലാച്ചേരിയിലെ വീട്ടില്‍ അക്രമികള്‍ മണിക്കൂറോളം അഴിഞ്ഞാടി. ജനല്‍ ഗ്ലാസുകളും വാതിലും അക്രമി സംഘം എറിഞ്ഞ് തകര്‍ത്തു. ലോക്കല്‍ സെക്രട്ടറിമാരായ ഒഞ്ചിയത്തെ വി പി ഗോപാലകൃഷ്ണന്‍, കുന്നുമ്മക്കരയിലെ പി രാജന്‍, ഓര്‍ക്കാട്ടേരി മുയിപ്രയിലെ എന്‍ ബാലകൃഷ്ണന്‍ എന്നിവരുടെ വീടുകളും വാഹനങ്ങളും തകര്‍ത്തു. ഓര്‍ക്കാട്ടേരി മണ്ടോടി കണ്ണന്‍ സ്മാരകം തകര്‍ത്തു. അക്രമികള്‍ അകത്ത് കടന്ന് ടിവി സെറ്റും ഫര്‍ണീച്ചറും രേഖകളും തീയിട്ടു. ഒഞ്ചിയം വെണ്‍മണി ബ്രാഞ്ച് സെക്രട്ടറി വടക്കയില്‍ കൃഷ്ണന്റെ വീടാണ് പൂര്‍ണമായും തീവെച്ച് നശിപ്പിച്ചത്..
ഒഞ്ചിയം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി ബാലകൃഷ്ണന്റെ വീടും മകന്റെ കാറും തകര്‍ത്തു. ഒഞ്ചിയം പുത്തന്‍പുരയില്‍ സുകുമാരന്റെ വീട് തകര്‍ത്തു. കാഞ്ഞിരാട്ട് മീത്തല്‍ അനന്തന്റെ കട തീവെച്ചു. കോടേരി മോഹന്റെ വീട് തകര്‍ത്ത് ബൈക്ക് കത്തിച്ചു. കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം എ കെ ബാലകൃഷ്ണന്റെ വീട് തകര്‍ത്ത് ബൈക്ക് കത്തിച്ചു. ലോക്കല്‍ കമ്മിറ്റി അംഗം ചന്ദ്രന്റെ വീടും ബൈക്കും തകര്‍ത്തു. നെല്ലാച്ചേരി പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി എം എ ചന്ദ്രന്റെ വീട് അക്രമിച്ചു. ഒഞ്ചിയം മലോല്‍ വടക്കയില്‍ സിപിഐ എം ബ്രാഞ്ചംഗം ബാബുവിന്റെ വീട് തകര്‍ത്തു. തൈക്കണ്ടി അശോകന്റെ ഓട്ടോറിക്ഷ കത്തിച്ചു. വി പി ദാമോദരന്‍ അടിയോടിയുടെ വീടും മകന്റെ കാറും തകര്‍ത്തു. ഒഞ്ചിയം അയോധ്യയിലെ ചന്ദ്രന്റെ വീട്ടില്‍ നിര്‍ത്തിയിട്ട മൂന്ന് ബൈക്കുകള്‍ നശിപ്പിച്ചു. ഇല്ലത്ത് വത്സന്റെ വീടിന്റെ ജനല്‍ ഗ്ലാസുകളും നാല് വാഹനങ്ങളും തകര്‍ത്തു. ഓര്‍ക്കാട്ടേരി എളങ്ങോളിയിലെ ലോക്കല്‍ കമ്മിറ്റി അംഗം കോറോത്ത് അമ്മദിന്റെ വീട് തകര്‍ത്തു. എളങ്ങോളി ഇല്ലത്ത് ശ്രീകാന്തിന്റെ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ത്തു. കാര്‍ത്തികപ്പള്ളിയിലെ ഇഎംഎസ് സ്മാരക മന്ദിരം തകര്‍ത്തു. ഊരാളുങ്കല്‍ ലോക്കല്‍ കമ്മിറ്റി അംഗം വെള്ളികുളങ്ങരയിലെ വി വി രാഘവന്റെ വീട് എറിഞ്ഞ് തകര്‍ത്തു. ഓര്‍ക്കാട്ടേരി മസ്ക്കറ്റ് ഹോട്ടലിന്റെ ജനല്‍ ഗ്ലാസുകളും ഫര്‍ണിച്ചറുകളും തകര്‍ത്തു. ഓര്‍ക്കാട്ടേരിയിലെ പുന്നോറത്ത് സജീവന്‍, മനോജന്‍, രാജേഷ് എന്നിവരുടെ വീടുകള്‍ തകര്‍ത്തിട്ടുണ്ട്. പാര്‍ടി ഓഫീസുകളും വായനശാലയും അക്രമിച്ചു.
പൊലീസിന്റെ നിസംഗത അക്രമ സംഭവങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി. വീടുകളും സ്ഥാപനങ്ങളും അക്രമിക്കപ്പെടുന്നത് പൊലീസില്‍ അറിയിച്ചിട്ടും ഈ ഭാഗത്തേക്ക് പൊലീസ് തിരിഞ്ഞ് നോക്കിയില്ല. വീട് അക്രമിക്കപ്പെട്ടവര്‍ പൊലീസില്‍ വിവരം അറിയിച്ചപ്പോള്‍ അതൊക്കെ സ്വാഭാവികമായ പ്രതികരണമല്ലെ എന്നാണ് പൊലീസ് പറഞ്ഞത്.
കൊലപാതകം ആസൂത്രിതം; അന്വേഷണം വഴിതിരിക്കാന്‍ നീക്കം
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെ കൊലപാതകം ആസൂത്രിത ഗൂഢാലോചനയെന്ന് തെളിയുന്നു. ശാസ്ത്രീയരീതിയില്‍ കൊലപാതകം നടത്താന്‍ കഴിവുള്ള ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് കൃത്യം നിര്‍വഹിച്ചതെന്ന് വ്യക്തം. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ സിപിഐ എമ്മിനുനേരെ പഴിചാരി രക്ഷപ്പെടാനാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ശ്രമിച്ചത്. ചെന്നിത്തല നേരിട്ട് ഗവ. ഗസ്റ്റ്ഹൗസിലെത്തി പൊലീസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത് ഇതിന്റെ ഭാഗമാണ്. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു ചെന്നിത്തലയുടെ ഇടപെടല്‍.
അന്വേഷണ ദിശ നിശ്ചയിക്കാനുതകുന്ന പ്രസ്താവനകളാണ് യുഡിഎഫ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത്. പൊലീസ് അന്വേഷണം ഏതുരീതിയില്‍ നടത്തണമെന്ന ആഹ്വാനമായിരുന്നു അവര്‍ നടത്തിയത്. സിപിഐ എമ്മിനെ വേട്ടയാടാനുള്ള ഉന്നത ഗൂഢാലോചനയുടെ ഭാഗമാണിതെല്ലാം. പിറവം ഉപതെരഞ്ഞെടുപ്പില്‍ നില മോശമാണെന്ന് മനസ്സിലാക്കിയാണ് സിപിഐ എമ്മില്‍നിന്ന് ആര്‍ സെല്‍വരാജിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ചീഫ് വിപ്പ് പി സി ജോര്‍ജ് എന്നിവര്‍ നേരിട്ടിടപെട്ട് കുതിരക്കച്ചവടത്തിലൂടെ ചാക്കിട്ടുപിടിച്ചത്. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷവും കുതിരക്കച്ചവടത്തിന് യുഡിഎഫ് കിണഞ്ഞുശ്രമിച്ചു. ഫലിക്കാതെ വന്നപ്പോഴാണ് സിപിഐ എമ്മിന്റെ രാഷ്ട്രീയ എതിരാളിയെതന്നെ വകവരുത്തിയുള്ള ആസൂത്രിത ഗൂഢാലോചന അരങ്ങേറിയത്. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിനുമുമ്പ് സിപിഐ എമ്മിനെ ഞെട്ടിച്ച് "ബോംബ്" പൊട്ടുമെന്ന് പി സി ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി നടന്നത് ആ ബോംബ് പൊട്ടലാണെന്ന് വ്യക്തം.
പൊലീസ് അനാസ്ഥ; വെട്ടേറ്റ് കിടന്നത് അരമണിക്കൂര്‍
വടകര: അക്രമികളുടെ വെട്ടേറ്റ ടി പി ചന്ദ്രശേഖരന്‍ ചോരവാര്‍ന്ന് റോഡില്‍ കിടന്നത് അരമണിക്കൂറോളം. സംഭവം അറിയിച്ചിട്ടും പൊലീസ് എത്താന്‍ വൈകി. പൊലീസിന്റെ അനാസ്ഥ ഒഞ്ചിയം മേഖലയില്‍ വ്യാപക അക്രമത്തിനും വഴിയൊരുക്കി. വെള്ളിയാഴ്ച രാത്രി 10.15നാണ് വള്ളിക്കാട് ലീഗ് ഓഫീസിനടുത്ത് ചന്ദ്രശേഖരന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ അക്രമത്തിനിരയായത്. അക്രമം ഉണ്ടായ വിവരം അറിയിച്ചിട്ടും 10.45ഓടെയാണ് വടകരയില്‍ നിന്ന് പൊലീസ് സംഘം സ്ഥലത്തെത്തുന്നത്. ഈ സമയത്ത് ചന്ദ്രശേഖരന്‍ ചോരവാര്‍ന്ന് മരിച്ചിരുന്നു. ശരീരത്തില്‍ 51ലധികം വെട്ടേറ്റിരുന്നു.
ജീവനു ഭീഷണിയുള്ളത് അറിഞ്ഞിരുന്നെന്ന് മുഖ്യമന്ത്രിയും ഡിജിപിയും
ന്യൂഡല്‍ഹി: ടി പി ചന്ദ്രശേഖരന്റെ ജീവന് ഭീഷണിയുള്ള കാര്യം പൊലീസ് നേരത്തെ അറിഞ്ഞിരുന്നതായി ഡിജിപി ജേക്കബ് പുന്നൂസ്. റൂറല്‍ എസ്പി ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സംരക്ഷണം നല്‍കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അന്വേഷിച്ചു നടപടിയെടുക്കും- ഡിജിപി പറഞ്ഞു. എന്നാല്‍, മുന്‍കൂട്ടി അറിഞ്ഞിട്ടും പൊലീസ് സംരക്ഷണം നല്‍കാത്തതിനെക്കുറിച്ച് വിശദീകരിക്കാന്‍ ഡിജിപി തയ്യാറായില്ല.
രമേശ് ചെന്നിത്തലയുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയത് സ്വാഭാവികമാണ്. പ്രധാനവ്യക്തികളുമായി പൊലീസ് ഇത്തരം കൂടിക്കാഴ്ചകള്‍ നടത്താറുണ്ട്. സംഭവത്തില്‍ സിപിഐ എമ്മിന് പങ്കുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ല- ഡിജിപി പറഞ്ഞു.
വധഭീഷണിയുണ്ടെന്ന തരത്തില്‍ ടി പി ചന്ദ്രശേഖരന്‍ തന്നോട് സംസാരിച്ചിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒഞ്ചിയംമേഖലയില്‍ രാത്രി മറ്റു ജില്ലകളില്‍നിന്നുള്ളവര്‍ പ്രശ്നം സൃഷ്ടിക്കുന്നതായി കഴിഞ്ഞ മാസം കോഴിക്കോട്ടുവച്ച് ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. ഷുക്കൂര്‍ വധത്തിനുശേഷമുളള ദാരുണമായ കൊലപാതകമാണിത്. സാഹചര്യത്തെളിവുകള്‍ വച്ചുനോക്കിയാല്‍ കുറ്റം ചെന്നെത്തുക സിപിഐ എമ്മിലാണ്. സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രിയെ അറിയിച്ചിട്ടും പൊലീസ് സഹായം ലഭിച്ചില്ല
വടകര: തനിക്കെതിരെ അക്രമസാധ്യതയുണ്ടെന്നും പൊലീസ് സംരക്ഷണം നല്‍കണമെന്നും കൊല്ലപ്പെട്ട ചന്ദ്രശേഖരന്‍ ഒരു മാസം മുമ്പ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. വധ ഭീഷണിയോ അക്രമ സാധ്യതയോ അറിയില്ലെന്നാണ് കോഴിക്കോട് റൂറല്‍ എസ്പി ടി കെ രാജ്മോഹന്റെ വിശദീകരണം. എന്നാല്‍ കൊല്ലപ്പെട്ട ശേഷമാണ് ചന്ദ്രശേഖരന്റെ സഹായ അഭ്യര്‍ഥന മുല്ലപ്പള്ളി വെളിപ്പെടുത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും ചന്ദ്രശേഖരന്‍ പൊലീസ് സഹായം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ആരുടെ ഭാഗത്തു നിന്നും സഹായം ഉണ്ടായില്ല. അപകട സാധ്യത പൊലീസിനും ചന്ദ്രശേഖരനും അറിയായിരുന്നെന്നും നടപടി സ്വീകരിക്കുന്നതില്‍ പൊലീസിന് അപാകത ഉണ്ടായോയെന്ന് പരിശോധിക്കുമെന്നും ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു.
ചന്ദ്രശേഖരന് അന്ത്യാഞ്ജലി
കോഴിക്കോട്: കൊല്ലപ്പെട്ട റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ നിരവധിപേര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. കോഴിക്കോട് ടൗണ്‍ഹാള്‍, കൊയിലാണ്ടി പഴയ സ്റ്റാന്‍ഡ്, വടകര പുതിയ സ്റ്റാന്‍ഡ്, സ്വദേശമായ ഒഞ്ചിയം എന്നിവിടങ്ങളിലായിരുന്നു പൊതുദര്‍ശനം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം പകല്‍ 3.30 ഓടെയാണ് ടൗണ്‍ഹാളില്‍ എത്തിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍, പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ തുടങ്ങിയവര്‍ ഇവിടെ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് 4.15 ഓടെ തുറന്ന വാഹനത്തില്‍ വിലാപ യാത്രയായായി മൃതദേഹം സ്വദേശമായ ഒഞ്ചിയത്തേക്ക് കൊണ്ടുപോയി. രാത്രി മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
സിപിഐ എം ബന്ധം തിരയുന്നവര്‍ നിരാശയില്‍
തലശേരി: ടി പി ചന്ദ്രശേഖരന്റെ കൊലപാതകം സിപിഐ എമ്മിന്റെ തലയില്‍കെട്ടിവയ്ക്കാന്‍ ശ്രമിച്ചവര്‍ക്ക് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍തന്നെ തിരിച്ചടി. അക്രമത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന കാറിന്റെ ഉടമയെയും കസ്റ്റഡിയിലായ പ്രതികളെയും സിപിഐ എമ്മുമായി ബന്ധപ്പെടുത്താന്‍ പഴുതുകളില്ലാതെ വിഷമിക്കുകയാണ് യുഡിഎഫും മുഖ്യധാരാ മാധ്യമങ്ങളും. ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയതെന്ന ആക്ഷേപം ശരിവയ്ക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. പള്ളൂര്‍ കോഹിന്നൂരിലെ പുത്തലത്തുവീട്ടില്‍ വായപ്പടച്ചി റഫീഖിന്റെ നേതൃത്വത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സിപിഐ എമ്മുമായി അകന്ന ബന്ധംപോലുമില്ലാത്ത ആളാണ് റഫീഖ്. കാര്‍ കണ്ടെത്തിയ സ്ഥലം സിപിഐ എം ശക്തികേന്ദ്രമാണെന്ന തരത്തിലുള്ള ബാലിശവാദങ്ങളാണ് ചില മാധ്യമങ്ങള്‍ പാര്‍ടിയെ പഴിചാരാന്‍ നിരത്തുന്നത്.
deshabhimani 060512
ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്ന് മേഖലയില്‍ പാര്‍ടി വിരുദ്ധരുടെ വ്യാപക അഴിഞ്ഞാട്ടം. രണ്ട് സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമം. ഏരിയാ സെക്രട്ടറി സി എച്ച് അശോകന്റെ വിടുള്‍പ്പെടെ മുപ്പതോളം വീടുകള്‍ തകര്‍ത്തു. ഒരു വീട് അഗ്നിക്കിരയാക്കി. നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും പാര്‍ടി ഓഫീസുകള്‍ക്ക് നേരെയും അക്രമം. വെള്ളിയാഴ്ച അര്‍ധരാത്രി തുടങ്ങിയ അക്രമം ശനിയാഴ്ചയും തുടര്‍ന്നു. മുയിപ്രയിലെ സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗവും ചുമട്ട് തൊഴിലാളിയുമായ മലയില്‍ സുരേന്ദ്രനെ (37) യും സഹോദരന്‍ അശോകന്‍ (39) കുടുംബത്തെയുമാണ് വീട്ടില്‍ കയറി അക്രമിച്ചത്. തലക്ക് മാരകമായി വെട്ടേറ്റ സുരേന്ദ്രനെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്ക് വെട്ടേറ്റ അശോകനും അക്രമത്തിനിരയായ അമ്മ നാരായണിയും വടകര സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
ReplyDelete