തിരൂരങ്ങാടി പഞ്ചായത്തില്‍ നടപ്പാക്കുന്ന "പുര" പദ്ധതിക്കുപിന്നില്‍ അഴിമതിയെന്ന് ആരോപണം. ഇതിന്റെ ഭാഗമായുള്ള ഷോപ്പിങ് കോംപ്ലക്സും ബസ് ടെര്‍മിനലും നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടാണ് ആരോപണം. മുസ്ലിംലീഗ് ഭരിക്കുന്ന പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ വിയോജിപ്പ് വകവയ്ക്കാതെയാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. ചെമ്മാട് ടൗണില്‍ നിലവിലുള്ള ഷോപ്പിങ് കോംപ്ലക്സ് പൊളിച്ച് 5.65 കോടി ചെലവിട്ട് റൂറല്‍ ഹബ് എന്ന പേരില്‍ പുതിയ കെട്ടിടം പണിയാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഇന്‍കെലിനാണ് നിര്‍മാണ ചുമതല. റൂറല്‍ ഡെവലപ്മെന്റ് കോര്‍പറേഷനില്‍നിന്ന് മുപ്പത് ലക്ഷത്തോളം രൂപ വായ്പയെടുത്താണ് പഞ്ചായത്ത് നിലവിലുള്ള കെട്ടിടം പണിതത്. അടുത്തിടെയാണ് വായ്പ അടച്ചുതീര്‍ത്തത്. ഈ കെട്ടിടമാണ് പദ്ധതിയുടെ പേരില്‍ പൊളിക്കുന്നത്.
ഷോപ്പിങ് കോംപ്ലക്സില്‍ നിലവില്‍ മുപ്പതോളം വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. മാസം രണ്ടുലക്ഷത്തോളം രൂപ പഞ്ചായത്തിന് വാടകയിനത്തില്‍ ലഭിക്കുന്നുണ്ട്. കെട്ടിട നികുതിയിനത്തിലും വരുമാനമുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് കെട്ടിടം പൊളിക്കുന്നത്. ഇതിനുപിന്നില്‍ ചില കരാറുകാരാണെന്നാണ് വ്യാപാരികളുടെ ആക്ഷേപം. ചെമ്മാട് ടൗണില്‍തന്നെ പഞ്ചായത്തിന്റെ കൈവശമുള്ള 30 സെന്റ് ഭൂമി ഒഴിഞ്ഞുകിടക്കുന്നുണ്ട്. പുതിയ ഷോപ്പിങ് കോംപ്ലക്സ് അവിടെ പണിയാമെന്നാണ് കച്ചവടക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, ആ സ്ഥലം പഞ്ചായത്ത് ഓഫീസ് നിര്‍മിക്കാനുള്ളതാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. കടയുടമകളോട് ഉടന്‍ ഒഴിയണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ലക്ഷങ്ങള്‍ മുടക്കി ആരംഭിച്ച കച്ചവടസംരംഭം ഒരു സുപ്രഭാതത്തില്‍ ഉപേക്ഷിക്കാനാവില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. നിലവിലുള്ള കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നതായും ഇവര്‍ ആരോപിക്കുന്നു. ഒഴിപ്പിക്കല്‍ നീക്കം തടയണമെന്നാവശ്യപ്പെട്ട് ഇവര്‍ തദ്ദേശഭരണ വകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. ചിലര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.
പദ്ധതിയുടെ ഭാഗമായ ബസ് ടെര്‍മിനലും വിവാദത്തിലാണ്. ചെമ്മാട് ടൗണിനോട് ചേര്‍ന്ന് കൊണ്ടാണത്ത് ബീരാന്‍ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ബസ് ടെര്‍മിനല്‍ പണിയാനായിരുന്നു ആദ്യം തീരുമാനിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിനെതിരെ റിബലായി മത്സരിച്ച് ജയിച്ച ഇദ്ദേഹം പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ ലീഗ് നേതൃത്വം ഇടപെട്ട് ബസ്ടെര്‍മിനല്‍ നിര്‍മാണം നഗരത്തില്‍നിന്നും വളരെ അകലെയുള്ള നവരക്കായി പാടത്തേക്ക് മാറ്റി. ഇതേചൊല്ലി പഞ്ചായത്ത് യോഗത്തില്‍ കോണ്‍ഗ്രസ്-ലീഗ് അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. കൃഷിചെയ്യുന്ന പാടശേഖരത്തോട് ചേര്‍ന്ന് ബസ് ടെര്‍മിനല്‍ നിര്‍മിക്കുന്നതിനുപിന്നില്‍ വന്‍ അഴിമതിയുള്ളതായി ആരോപണം ശക്തമാണ്.
deshabhimani 060512
പഞ്ചായത്തില്‍ നടപ്പാക്കുന്ന "പുര" പദ്ധതിക്കുപിന്നില്‍ അഴിമതിയെന്ന് ആരോപണം. ഇതിന്റെ ഭാഗമായുള്ള ഷോപ്പിങ് കോംപ്ലക്സും ബസ് ടെര്‍മിനലും നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടാണ് ആരോപണം. മുസ്ലിംലീഗ് ഭരിക്കുന്ന പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ വിയോജിപ്പ് വകവയ്ക്കാതെയാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. ചെമ്മാട് ടൗണില്‍ നിലവിലുള്ള ഷോപ്പിങ് കോംപ്ലക്സ് പൊളിച്ച് 5.65 കോടി ചെലവിട്ട് റൂറല്‍ ഹബ് എന്ന പേരില്‍ പുതിയ കെട്ടിടം പണിയാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഇന്‍കെലിനാണ് നിര്‍മാണ ചുമതല. റൂറല്‍ ഡെവലപ്മെന്റ് കോര്‍പറേഷനില്‍നിന്ന് മുപ്പത് ലക്ഷത്തോളം രൂപ വായ്പയെടുത്താണ് പഞ്ചായത്ത് നിലവിലുള്ള കെട്ടിടം പണിതത്. അടുത്തിടെയാണ് വായ്പ അടച്ചുതീര്‍ത്തത്. ഈ കെട്ടിടമാണ് പദ്ധതിയുടെ പേരില്‍ പൊളിക്കുന്നത്.
ReplyDelete