ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരന്റെ വധത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രതിഷേധം രേഖപ്പെടുത്തി. കൊലപാതകത്തെ സെക്രട്ടറിയറ്റ് അപലപിച്ചു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കൊലപാതകമെന്ന് വ്യക്തമാണെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. അന്വേഷണം തുടങ്ങുന്നതിനുമുമ്പേ സംഭവവുമായി ബന്ധവുമില്ലാത്ത സിപിഐ എമ്മിനെ കുറ്റവാളിയായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തര സഹമന്ത്രി, സംസ്ഥാന ആഭ്യന്തരമന്ത്രി, കെപിസിസി പ്രസിഡന്റ് തുടങ്ങിയവരുടെ ഒരേ സ്വരത്തിലുള്ള പ്രസ്താവന ഗൂഢാലോചന വ്യക്തമാക്കുന്നു. കുറ്റകൃത്യം നടന്ന ഉടന്‍ ഭരണച്ചുമതലയുള്ളവര്‍ ഇത്തരത്തില്‍ നിരുത്തരവാദപരമായി ആരോപണം ഉന്നയിക്കുന്നത് നഗ്നമായ സത്യപ്രതിജ്ഞാലംഘനമാണ്. അന്വേഷണ ഏജന്‍സികളെ സ്വാധീനിക്കാനും അവരെ പ്രത്യേക ദിശയില്‍ നയിക്കാനും ഉദ്ദേശിച്ചാണിത്.
പിറവം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ഒരു എംഎല്‍എയെ കാലുമാറ്റിച്ച് രംഗത്തിറക്കിയ രാഷ്ട്രീയതട്ടിപ്പ് വീണ്ടും ആവര്‍ത്തിക്കാന്‍ കഴിയാത്ത നിരാശയില്‍നിന്നാണ് ഇത്തരമൊരു നീചമായ ഗൂഢാലോചന നടത്താന്‍ യുഡിഎഫ് നിര്‍ബന്ധിതമായത് എന്നുവേണം കരുതാന്‍. വഞ്ചനാരാഷ്ട്രീയത്തിനെതിരെ നെയ്യാറ്റിന്‍കരയിലെ ജനാവലി എല്‍ഡിഎഫിന് പിന്നില്‍ അണിനിരക്കുന്നതിലുള്ള അങ്കലാപ്പാണ് ക്വട്ടേഷന്‍ സംഘത്തെ ആശ്രയിച്ച് കൊലപാതകം നടത്തി സിപിഐ എമ്മിനുമേല്‍ പഴിചാരുന്ന അധഃപതനത്തിലേക്ക് യുഡിഎഫിനെ എത്തിച്ചിരിക്കുന്നത്. ഇത് തിരിച്ചറിയാന്‍ കേരളജനതയ്ക്ക് കഴിയുമെന്നതില്‍ സംശയമില്ല.
തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് ചന്ദ്രശേഖരന്‍ ആഴ്ചകള്‍ക്കുമുമ്പ് പരാതിപ്പെട്ടു എന്നാണ് മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും കെപിസിസി പ്രസിഡന്റും മറ്റും പറഞ്ഞത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതിന്മേല്‍ എന്തുനടപടി എടുത്തെന്ന് അവര്‍ വ്യക്തമാക്കണം. ഭീഷണി ഉണ്ടെന്ന് പരാതി നല്‍കിയ ചന്ദ്രശേഖരന് സംരക്ഷണം നല്‍കാന്‍ തയ്യാറാകാതിരുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കണം.
പശ്ചിമബംഗാളില്‍ 1970കളുടെ തുടക്കത്തില്‍ സിപിഐ എമ്മിനും ജനാധിപത്യശക്തികള്‍ക്കുമെതിരെ അര്‍ധ ഫാസിസ്റ്റ് കൊലപാതകപരമ്പര അഴിച്ചുവിടുന്നതിന് പശ്ചാത്തലമൊരുക്കാന്‍ ഒരു ഇടതുപക്ഷ നേതാവിനെ വധിച്ച് അതിന്റെ കുറ്റം സിപിഐ എമ്മിനുമേല്‍ ആരോപിച്ച സംഭവം സെക്രട്ടറിയറ്റ് ഓര്‍മിപ്പിച്ചു. വഞ്ചനാരാഷ്ട്രീയത്തിനും കള്ള പ്രചാരവേലകള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ എല്ലാ പാര്‍ടി ഘടകങ്ങളെയും സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു.
deshabhimani 060512

ReplyDelete