Sunday, May 6, 2012
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
സിറ്റി പൊലീസ് കമീഷണര്‍ ഓഫീസിന് സമീപം പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 100 പവന്‍ കവര്‍ന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. വഞ്ചിയൂര്‍ ചിറക്കുളംകോളനി സ്വദേശികളായ കള്ളന്‍ കുമാര്‍ എന്ന് വിളിക്കുന്ന അനില്‍കുമാര്‍ (32), രാജ്കുമാര്‍ (27), യൂത്ത്കോണ്‍ഗ്രസ് മണക്കാട് മണ്ഡലം സെക്രട്ടറി മണക്കാട് ഐരാണിമുട്ടം മേലെ പെരുംപള്ളി വീട്ടില്‍ മധുകുമാര്‍ എന്നിവരെയാണ് സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മധുകുമാര്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മുന്‍ ഡ്രൈവറാണ്. മോഷ്ടിച്ച സ്വര്‍ണത്തില്‍ ഒരു പങ്ക് ഇയാളാണ് കിഴക്കേകോട്ടയിലുള്ള ജ്വല്ലറിയില്‍ വിറ്റത്. ഇയാളുടെ വീട്ടില്‍നിന്ന് 3.80 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു.
ഏപ്രില്‍ 29നാണ് തൈക്കാട് പോസ്റ്റ് ഓഫീസിന് സമീപം മരുന്ന് മൊത്തവിതരണക്കാരനായ അനില്‍കുമാറിന്റെ വീടിനു പിന്നിലെ കതക് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചത്. ഒന്നാം പ്രതി അനില്‍കുമാര്‍ രണ്ടാഴ്ച മുമ്പ് മറ്റൊരുകേസില്‍ ജയില്‍മോചിതനായശേഷമാണ് മോഷണം ആസൂത്രണംചെയ്തത്. ഇയാള്‍ ഒറ്റയ്ക്ക് വീട് കുത്തിത്തുറന്ന് അകത്തു കടന്ന് മോഷണം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. കളവുമുതലുമായിചാക്കയിലെ കുപ്രസിദ്ധ കഞ്ചാവ് വില്‍പ്പനക്കാരന്‍ പച്ച വിക്രമന്റെ വീട്ടിലെത്തി കഞ്ചാവ് വാങ്ങിയശേഷം സുഹൃത്തും നിരവധി കേസുകളില്‍ പ്രതിയുമായ രാജ്കുമാറിനെ ഫോണ്‍വിളിച്ചുവരുത്തി. കരമന പാലത്തിന്റെ അടിയില്‍ വച്ച് സ്വര്‍ണം കൈമാറി. കുറച്ച് സ്വര്‍ണം വില്‍ക്കാനായി മധുകുമാറിനെ ഏല്‍പ്പിച്ചു. രാജ്കുമാറിന്റെ വീട്ടില്‍നിന്നും കിഴക്കേകോട്ടയിലെ ജ്വല്ലറിയില്‍ നിന്നുമായി 30 പവനും അനില്‍കുമാറിന്റെ അടിവസ്ത്രത്തില്‍നിന്ന് 3500 രൂപയും കണ്ടെടുത്തു. ബാക്കി സ്വര്‍ണം സ്റ്റാച്യുവിലുള്ള ഒരു പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അനില്‍കുമാറിനെ വഞ്ചിയൂര്‍ യുപി സ്കൂളില്‍നിന്നും രാജ്കുമാറിനെ ജനറല്‍ ആശുപത്രി ജങ്ഷനില്‍നിന്നും മധുകുമാറിനെ കരിമഠം എസ്കെ നഗറില്‍നിന്നുമാണ് പിടികൂടിയത്.
മോഷണം നടന്ന വീട്ടില്‍നിന്ന് അനില്‍കുമാറിന്റെ വിരലടയാളം കണ്ടെത്താനായത് അന്വേഷണത്തില്‍ വഴിത്തിരിവായി. അനില്‍കുമാറിന്റെ പേരില്‍ മെഡിക്കല്‍ കോളേജ്, തമ്പാനൂര്‍, ഫോര്‍ട്ട്, കരമന, തുമ്പ, വഞ്ചിയൂര്‍, പേട്ട എന്നിവ ഉള്‍പ്പെടെ 25 സ്റ്റേഷനില്‍ കേസുകളുണ്ട്. രാജ്കുമാറിനെതിരെ വഞ്ചിയൂര്‍, പേട്ട, ഫോര്‍ട്ട്, കന്റോണ്‍മെന്റ് എന്നീ സ്റ്റേഷനുകളില്‍ ഇരുപത്തഞ്ചോളം ഭവനഭേദനക്കേസുകള്‍ നിലവിലുണ്ട്. ഡെപ്യൂട്ടി കമീഷണര്‍ പുട്ട വിമലാദിത്യ, അഡീഷണല്‍ കമീഷണര്‍മാരായ എം ജി ഹരിദാസ്, എം രാധാകൃഷ്ണന്‍നായര്‍, കെ എസ് വിമല്‍, സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണര്‍ എ സി വിജയന്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ടി മോഹനന്‍നായര്‍, പ്രമോദ് കുമാര്‍, ജയചന്ദ്രന്‍, എം എസ് സന്തോഷ്, ഷീന്‍ തറയില്‍, സിറ്റി ഷാഡോ പൊലീസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
deshabhimani 060512
Labels:
കോണ്‍ഗ്രസ്,
വാര്‍ത്ത
Subscribe to:
Post Comments (Atom)

ReplyDelete