Sunday, May 6, 2012
മരം മുറി: കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്ക്
വനത്തിലെ തേക്ക് തടികള്‍ മുറിച്ച് ബിഷപ്പ് ഹൗസിന് നല്‍കിയ സംഭവത്തില്‍ പ്രതികളെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി വയനാട് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ അറിയിച്ചു. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിലും മറ്റും ശനിയാഴ്ച റെയ്ഡ് നടത്തി. ഇതില്‍ പ്രദേശത്തെ ചില കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളും ഉള്‍പ്പെട്ടതായാണ് സൂചന. മരം മുറിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും നടപടി വൈകിയത് പ്രതികള്‍ക്കുള്ള രാഷ്ട്രീയ സ്വാധീനം മൂലമാണെന്നാണ് നിഗമനം. തടിക്കഷ്ണങ്ങള്‍ പിടികൂടുന്നതില്‍നിന്ന് ഉദ്യോഗസ്ഥര്‍ക്കുമേല്‍ ശക്തമായ വിലക്കുണ്ടായിരുന്നു. ഏതാനും കഷണങ്ങള്‍ അരമനയില്‍ നല്‍കി ബാക്കി കഷണങ്ങള്‍ വിറ്റതായിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് സംഭവത്തിലുള്ള പങ്ക് വ്യക്തമായി.
ബത്തേരി റെയ്ഞ്ചിലെ നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കല്ല്മുക്ക്- മുത്തങ്ങ വള്ളുവാടി റോഡിനോടുചേര്‍ന്ന കുളത്തിച്ചിറ വനത്തില്‍നിന്ന് രണ്ട് മാസം മുമ്പാണ് മൂന്ന് തേക്കിന്‍ തടികള്‍ മുറിച്ച് മാറ്റിയത്. 1972ല്‍ പ്ലാന്റ് ചെയ്ത 40 വര്‍ഷം പഴക്കമുള്ള തേക്ക് തടികള്‍ക്ക് ലക്ഷങ്ങള്‍ വിലയുണ്ട്. ബത്തേരി ഊട്ടി റോഡിലെ ഒരു തടിമില്ലില്‍ ആദ്യം എത്തിച്ചെങ്കിലും മില്‍ ഉടമ അറക്കാന്‍ വിസമ്മതിച്ചതിനെതുടര്‍ന്ന് മറ്റൊരു മില്ലിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ ചില വനം ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി സൂചന ഉണ്ട്. ഒരു ഡെപ്യൂട്ടി റെയ്ഞ്ചര്‍, രണ്ട് ഫോറസ്റ്റര്‍മാര്‍, പത്തോളം ഗാര്‍ഡുമാരുടേയും പ്രവര്‍ത്തനപരിധിയില്‍നിന്ന് കൂറ്റന്‍ തേക്ക് തടികള്‍ നിഷ്പ്രയാസം മുറിച്ചുകടത്താന്‍ കഴിയില്ല. റോഡില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ഉള്ളിലാണ് മരംമുറി നടന്നത്. ഇവിടുന്ന് പുറത്തേക്ക് പോകാനുള്ള മൂന്നുവഴികളിലും ഗേറ്റും ഉണ്ട്. എന്നിട്ടും തേക്കിന്‍ തടികള്‍ മുറിച്ചുകടത്തിയത് സംഭവത്തില്‍ ചില വനം ഉദ്യോഗസ്ഥര്‍ക്കുള്ള പങ്കാണ് വ്യക്തമാക്കുന്നത്.
78 തടി കഷണങ്ങളാണ് അരമനയില്‍നിന്ന് പിടികൂടിയത്. തങ്ങള്‍ക്ക് ചിലര്‍ സംഭാവനയായാണ് തടികഷണങ്ങള്‍ നല്‍കിയതെന്ന് ബിഷപ്പ് ഹൗസ് വൃത്തങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്. രണ്ട് തടികള്‍ പൂര്‍ണമായും കടത്തുകയും ഒരുതടിയുടെ കുറേഭാഗം സംഭവസ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ബത്തേരി റെയ്ഞ്ചില്‍ മുമ്പേ തന്നെ സംഭവത്തെകുറിച്ച് സൂചന ലഭിച്ചിട്ടും അന്വേഷണം തുടങ്ങാത്ത സാഹചര്യത്തിലാണ് ഫ്ളൈയിങ് സ്ക്വാഡ് അന്വേഷണം ഏറ്റെടുത്തത്. ഫ്ളൈയിങ് സക്വാഡ് ഡിഎഫ്ഒ മാര്‍ടിന്‍ ലോവല്‍, കല്‍പ്പറ്റ റെയിഞ്ച് ഓഫീസര്‍ പി രാമകൃഷ്ണന്‍,ഫോറസ്റ്റര്‍ ഷാജീവ്, ഗാര്‍ഡുമാരായ എ എസ് രാജന്‍, കെ ബീരാന്‍കുട്ടി, അരവിന്ദാക്ഷന്‍ എന്നിവര്‍ ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.
deshabhimani 060512
Labels:
കോണ്‍ഗ്രസ്,
വയനാട്,
വാര്‍ത്ത
Subscribe to:
Post Comments (Atom)

ReplyDelete