മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ മന്ത്രിമാര്‍ തന്നെ രണ്ടു തട്ടില്‍ അഭിപ്രായം പറയുകയാണ്. റിപ്പോര്‍ട്ട് കേരളത്തിന്റെ താല്‍പര്യത്തിനെതിരാണ്. റിപ്പോര്‍ട്ടിനെക്കുറിച്ച് അഭിപ്രായം പറയേണ്ടതിനു പകരം മുഖ്യമന്ത്രിയും മന്ത്രിമാരും പ്രശ്നത്തില്‍ നിന്നും വഴുതിമാറുകയാണ്. റിപ്പോര്‍ട്ടിനെതിരെ ശക്തമായ നിലപാടാണ് കേരളം സ്വീകരിക്കേണ്ടത്. കേരളം ഒറ്റക്കെട്ടായ വിഷയത്തില്‍ തുടര്‍നടപടികള്‍ വ്യക്തമാക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കാണ്. അതിനുപകരം സമിതി അംഗമായ കെ ടി തോമസിനെതിരെ പ്രചാരണം നടത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രശേഖരന്റെ കൊലപാതകം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അതുകൊണ്ട് ആര്‍ക്കാണ് നേട്ടമുണ്ടാകുന്നതെന്ന് കേരളത്തിലെ നിഷ്പക്ഷസമൂഹം വിലയിരുത്തും. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിന്റെ പേരില്‍ ബോധപൂര്‍വ്വം ആസൂത്രണം ചെയ്തതാണ് കൊലപാതകം. പൊലീസ് കൃത്യമായി അന്വേഷണം നടത്തണം. പ്രതികളെ പിടിക്കണം. പ്രതികള്‍ കോണ്‍ഗ്രസുമായി ബന്ധമുള്ളവരാണ്. അക്രമികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തിയിട്ടും പ്രതികളെ അറസ്റ്റുചെയ്യാന്‍ പൊലീസ് തയ്യാറായില്ല. അത് ആശ്ചര്യമുണ്ട്. സിപിഐഎം അന്വേഷണത്തെ ഭയക്കുന്നില്ല. കേരളത്തിലെ ജനങ്ങള്‍ വിവേകമുള്ളവരാണ്. എന്താണ് സംഭവിക്കുന്നതെന്ന വ്യക്തമായ ബോധം അവര്‍ക്കുണ്ട്. ഈ കൊലപാതകത്തിന്റെ പേരില്‍ നേട്ടവുമുണ്ടാക്കാനാണ് ശ്രമം.
സാമുദായിക ചര്‍ച്ചകളിലൂടെ മുഖം നഷ്ടപ്പെട്ട യുഡിഎഫ് നെയ്യാറ്റിന്‍ കരയില്‍ രക്ഷപ്പെടാനാണ് ശ്രമം കഴിഞ്ഞ ദിവസം എല്‍ഡിഎഫിന്റെ പ്രവര്‍ത്തകയോഗം നടക്കുന്ന സ്ഥലത്തേക്ക് പൊലീസ് അതിക്രമിച്ചു കയറിയത് ഇതിന്റെ ഭാഗമാണ്. ഉന്നതതലആലോചനയാണ് അതിനു പിന്നിലുണ്ടായത്. അതിരുവിട്ട കളിക്ക് ഗവണ്‍മെന്റും ഭരണപക്ഷവും തയ്യാറാവുന്നു. കേരളത്തില്‍ ഇതിനുമുന്‍പ് കേട്ടുകേള്‍വിയില്ലാത്തതാണിത്. ഈ രീതിയില്‍ കാര്യങ്ങള്‍ നീക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അതൊന്നും നാട് വകവെച്ചുകൊടുക്കില്ല. എല്‍ഡിഎഫ് അതിനൊന്നും വഴങ്ങില്ല.
deshabhimani news
മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ മന്ത്രിമാര്‍ തന്നെ രണ്ടു തട്ടില്‍ അഭിപ്രായം പറയുകയാണ്. റിപ്പോര്‍ട്ട് കേരളത്തിന്റെ താല്‍പര്യത്തിനെതിരാണ്. റിപ്പോര്‍ട്ടിനെക്കുറിച്ച് അഭിപ്രായം പറയേണ്ടതിനു പകരം മുഖ്യമന്ത്രിയും മന്ത്രിമാരും പ്രശ്നത്തില്‍ നിന്നും വഴുതിമാറുകയാമുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ മന്ത്രിമാര്‍ തന്നെ രണ്ടു തട്ടില്‍ അഭിപ്രായം പറയുകയാണ്. റിപ്പോര്‍ട്ട് കേരളത്തിന്റെ താല്‍പര്യത്തിനെതിരാണ്. റിപ്പോര്‍ട്ടിനെക്കുറിച്ച് അഭിപ്രായം പറയേണ്ടതിനു പകരം മുഖ്യമന്ത്രിയും മന്ത്രിമാരും പ്രശ്നത്തില്‍ നിന്നും വഴുതിമാറുകയാണ്. റിപ്പോര്‍ട്ടിനെതിരെ ശക്തമായ നിലപാടാണ് കേരളം സ്വീകരിക്കേണ്ടത്. കേരളം ഒറ്റക്കെട്ടായ വിഷയത്തില്‍ തുടര്‍നടപടികള്‍ വ്യക്തമാക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കാണ്. അതിനുപകരം സമിതി അംഗമായ കെ ടി തോമസിനെതിരെ പ്രചാരണം നടത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.ണ്. റിപ്പോര്‍ട്ടിനെതിരെ ശക്തമായ നിലപാടാണ് കേരളം സ്വീകരിക്കേണ്ടത്. കേരളം ഒറ്റക്കെട്ടായ വിഷയത്തില്‍ തുടര്‍നടപടികള്‍ വ്യക്തമാക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കാണ്. അതിനുപകരം സമിതി അംഗമായ കെ ടി തോമസിനെതിരെ പ്രചാരണം നടത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ReplyDelete