Monday, May 7, 2012
കണ്ണൂരിലെ ക്വട്ടേഷന്‍സംഘം കോണ്‍ഗ്രസിന്റെ കൂടപ്പിറപ്പ്
കണ്ണൂരില്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വകവരുത്തിയതും കൊല്ലാക്കൊല ചെയ്തതും യുഡിഎഫ്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ മുതലക്കണ്ണീരൊഴുക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ എംപിയും സിഎംപി ജനറല്‍ സെക്രട്ടറി എം വി രാഘവനുമാണ് ഇതിന് തുടക്കമിട്ടത്. സിപിഐ എം പ്രവര്‍ത്തകരെ കൊല്ലുന്നതിന് കെ സുധാകരന്‍ ക്വട്ടേഷന്‍ സംഘത്തെയാണ് ചുമതല ഏല്‍പ്പിച്ചിരുന്നത്. കണ്ണൂര്‍ സേവറി ഹോട്ടലില്‍ ബോംബെറിഞ്ഞ് തൊഴിലാളിയായ കെ നാണുവിനെ കൊന്നതും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ചതും സുധാകരന്‍ പണവും ആയുധവും നല്‍കി പറഞ്ഞയച്ച ക്വട്ടേഷന്‍ സംഘമാണ്. സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും ഇല്ലായ്മ ചെയ്യാന്‍ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ക്വട്ടേഷന്‍ സംസ്കാരം കൊണ്ടുവന്നത് രാഘവനും സുധാകരനുമാണ്. ഇത് നിഷേധിക്കാന്‍ യുഡിഎഫിനുവേണ്ടി കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങള്‍ക്ക് പോലുമാവില്ല.
ക്വട്ടേഷന്‍ സംഘത്തിന് ബോംബ് നിര്‍മിക്കാന്‍ ഡിഡിസി ഓഫീസ് വിട്ടുകൊടുത്തത് സുധാകരന്‍ പ്രസിഡന്റായ സമയത്താണ്. എം വി രാഘവന്‍ മന്ത്രിയായ വേളകളില്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസ് ക്വട്ടേഷന്‍ സംഘത്തിന്റെ കേന്ദ്രമായിരുന്നു. യുഡിഎഫ് അധികാരത്തിലിരിക്കുമ്പോള്‍ രാഘവനും സുധാകരനും സിപിഐ എമ്മിനെ ആക്രമിക്കാന്‍ തയ്യാറാക്കിയ പദ്ധതികള്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് നടപ്പാക്കിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ മധുര ജോഷിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘത്തെ കണ്ണൂരിലേക്ക് സുധാകരന്‍ ക്ഷണിച്ചത് പ്രത്യേക ലക്ഷ്യത്തോടെയായിരുന്നു. സിപിഐ എം വിട്ട് കോണ്‍ഗ്രസിലെത്തിയ ഒരു നേതാവിനെ അപായപ്പെടുത്തി അത് സിപിഐ എമ്മിന്റെ പിടലിയ്ക്ക് വയ്ക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് സുധാകരന്‍ പദ്ധതിയിട്ടത്. ക്വട്ടേഷന്‍ സംഘം പിടിയിലായതിനാല്‍ പദ്ധതി തകര്‍ന്നു. പിടിയിലായ ക്വട്ടേഷന്‍ സംഘത്തെ സ്റ്റേഷനില്‍നിന്നിറക്കി കൊണ്ടുപോയത് സുധാകരനാണ്.
സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും അഴീക്കോട് എംഎല്‍എയുമായിരുന്ന ഇ പി ജയരാജനെ 1995 ഏപ്രില്‍ 12ന് ചണ്ഡീഗഢില്‍ പതിനഞ്ചാം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോഴായിരുന്നു സുധാകരന്റെ ക്വട്ടേഷന്‍ സംഘം വധിക്കാന്‍ ശ്രമിച്ചത്. ജയരാജനെ തീവണ്ടിയില്‍നിന്ന് വെടിവച്ചുകൊന്ന് പുറത്തേക്കു തട്ടിയിട്ടശേഷം രക്ഷപ്പെടുകയായിരുന്നു കൊലയാളികളുടെ പദ്ധതി. പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നീ ആര്‍എസ്എസ്സുകാരെയാണ് എം വി രാഘവനും കെ സുധാകരനും കൊലപാതകത്തിന് നിയോഗിച്ചത്. വാടകക്കൊലയാളികള്‍ റെയില്‍വേ പൊലീസിനു നല്‍കിയ മൊഴി രാഘവനും സുധാകരനുമാണ് പണവും തോക്കും തന്നതെന്നാണ്. പേട്ട ദിനേശനും വിക്രംചാലില്‍ ശശിയും തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസ്, ശ്രീദേവി ടൂറിസ്റ്റ് ഹോം എന്നിവിടങ്ങളില്‍ താമസിച്ചതും അവിടെവച്ച് അവര്‍ക്ക് പതിനായിരം രൂപ സുധാകരന്‍ കൈമാറിയതും തെളിഞ്ഞതാണ്. ദില്ലിയില്‍ "കാപ്പിറ്റല്‍ ഇന്‍" ഹോട്ടലില്‍ വാടകക്കൊലയാളികള്‍ താമസിച്ചതും കൃത്യം നടക്കുന്നതിന് രണ്ടുദിവസം മുമ്പ് സുധാകരനെത്തി പ്രഭാകരന്‍ എന്നയാള്‍ മുഖേന വീണ്ടും പതിനായിരം രൂപ വാടകക്കൊലയാളികള്‍ക്കു നല്‍കിയതും കുറ്റസമ്മത മൊഴിയില്‍ പറഞ്ഞിരുന്നു.
deshabhimani 070512
Labels:
ഓഞ്ചിയം,
കണ്ണൂര്‍,
കോണ്‍ഗ്രസ്
Subscribe to:
Post Comments (Atom)

ReplyDelete