Thursday, May 3, 2012
നഴ്സുമാരുടെ ശമ്പളം മൂന്നിരട്ടിയായി വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ
നഴ്സുമാരുടെ ശമ്പളം മൂന്നിരട്ടിയായി വര്‍ധിപ്പിക്കണമെന്ന് ഡോ എസ് ബലരാമന് കമ്മറ്റിയുടെ ശുപാര്‍ശ. നഴ്സിംഗ് മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോ എസ് ബലരാമന് കമ്മിറ്റി ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന് റിപ്പോര്‍ട്ട് നല്കി. സ്വകാര്യ ആശുപത്രികളുടെ എ,ബി,സി എന്നീ വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ 12900മുതല്‍ 21360രൂപവരെ ശമ്പളം നല്‍കണം. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ബോണ്ട് വ്യവസ്ഥ അപരിഷ്കൃതമാണെന്നും അത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ജോലിസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തണം. നിലവില്‍15 മണിക്കൂര്‍ വരെ നീളുന്ന ജോലി ഭാരം നഴ്സുമാര്‍ക്ക് ഉണ്ട്. ഇത് പൂര്‍ണമായും ഇല്ലാതാക്കുന്നതിനായി ജോലി സമയം ക്രമീകരണമെന്ന കര്‍ശന നിര്‍ദേശവും കമ്മിഷന് റിപ്പോര്‍ട്ടില്‍ ഉണ്ട്.
അയല്‍ സംസ്ഥാനത്തെ 14 ജില്ലകളിലെയും നഴ്സിങ് സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് കമ്മീഷന് തെളിവെടുപ്പ് നടത്തി. റിപ്പോര്‍ട്ട് പഠിച്ച ശേഷം മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ടിലുള്ള ശുപാര്‍ശകള്‍ ഫലപ്രദമായി നടപ്പാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പില്ലെന്ന് നഴ്സുമാരുടെ സംഘടനാ നേതാക്കള്‍ പ്രതികരിച്ചു.
janayugom 030512
Labels:
ആരോഗ്യരംഗം,
വാർത്ത
Subscribe to:
Post Comments (Atom)
നഴ്സുമാരുടെ ശമ്പളം മൂന്നിരട്ടിയായി വര്‍ധിപ്പിക്കണമെന്ന് ഡോ എസ് ബലരാമന് കമ്മറ്റിയുടെ ശുപാര്‍ശ. നഴ്സിംഗ് മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോ എസ് ബലരാമന് കമ്മിറ്റി ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന് റിപ്പോര്‍ട്ട് നല്കി. സ്വകാര്യ ആശുപത്രികളുടെ എ,ബി,സി എന്നീ വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ 12900മുതല്‍ 21360രൂപവരെ ശമ്പളം നല്‍കണം. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ബോണ്ട് വ്യവസ്ഥ അപരിഷ്കൃതമാണെന്നും അത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ജോലിസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തണം. നിലവില്‍15 മണിക്കൂര്‍ വരെ നീളുന്ന ജോലി ഭാരം നഴ്സുമാര്‍ക്ക് ഉണ്ട്. ഇത് പൂര്‍ണമായും ഇല്ലാതാക്കുന്നതിനായി ജോലി സമയം ക്രമീകരണമെന്ന കര്‍ശന നിര്‍ദേശവും കമ്മിഷന് റിപ്പോര്‍ട്ടില്‍ ഉണ്ട്.
ReplyDeleteനാഗ്പൂരിലെ വൊക്കാര്‍ഡ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ബോണ്ട് സമ്പ്രദായത്തിനെതിരെ പ്രതിഷേധിച്ച മലയാളി നേഴ്സുമാരെ പിരിച്ചുവിട്ടു. ഇതില്‍ പ്രതിഷേധിച്ച് മറ്റ് നേഴ്സുമാര്‍ ജോലി ബഹിഷ്കരിച്ച് സമരം തുടങ്ങി. നേഴ്സുമാരുടെ പ്രശ്നങ്ങള്‍ ആശുപത്രി മേധാവിയോട് സംസാരിക്കാന്‍ ചുമതലപ്പെടുത്തിയ റിന്‍സി എയ്ഞ്ചല്‍, എം എന്‍ പ്രകാശന് എന്നിവരെയാണ് പിരിച്ചുവിട്ടത്. 120 മലയാളി നേഴ്സുമാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ബിഎസ്സി നേഴ്സുമാര്‍ക്ക് 9,000 രൂപയും ജനറല്‍ നേഴ്സുമാര്‍ക്ക് 8,500 രൂപയുമാണ് ശമ്പളം. ഇത് യഥാക്രമം 15,000 രൂപയും 14,000 രൂപയുമായി വര്‍ധിപ്പിക്കണമെന്നായിരുന്നു നേഴ്സുമാരുടെ ആവശ്യം. ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കുക, ബോണ്ടിന്റെ പേരില്‍ വാങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുനല്‍കുക തുടങ്ങിയ ആവശ്യങ്ങളും നേഴ്സുമാര്‍ ഉന്നയിച്ചു. അധികൃതരുടെ നയത്തില്‍ പ്രതിഷേധിച്ച് സമരത്തിന് നോട്ടീസ് കൊടുക്കാനും നേഴ്സുമാര്‍ തീരുമാനിച്ചു.
ReplyDelete