Thursday, May 3, 2012
എസ്ഡിപിഐ ആക്രമണത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൈ അറ്റു
പാലക്കാട്: എസ്ഡിപിഐ ക്രിമിനല്‍ സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. ആക്രമണത്തില്‍ ഡിവൈഎഫ്ഐ വില്ലേജ് കമ്മിറ്റിയംഗത്തിന്റെ വലതുകൈ അറ്റു. വടിവാളുകൊണ്ടുള്ള വെട്ടില്‍ തലയ്ക്കും പുറത്തും ഗുരുതര പരിക്കേറ്റു. പാലക്കാട് ടൗണ്‍ വില്ലേജ് കമ്മിറ്റിയംഗം കാജാഹുസൈ(19)നെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാജാഹുസൈന്റെ കൈ ശസ്ത്രക്രിയ വഴി തുന്നിച്ചേര്‍ത്തു.
ചൊവ്വാഴ്ച രാത്രി പത്തോടെ കല്ലേപ്പുള്ളി ചുങ്കത്ത് പച്ചക്കറി കച്ചവടം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആക്രമണം. ബൈക്കുകളിലെത്തിയ സംഘം ഹുസൈനെ വെട്ടിവീഴ്ത്തുകയായിരുന്നു. സുഹൃത്തുക്കളാണ് കാജാഹുസൈനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ ടൗണ്‍ നോര്‍ത്ത് പൊലീസ് വധശ്രമത്തിന് കേസെടുത്തു. അക്രമികള്‍ ബൈക്ക് നമ്പറുകള്‍ മറച്ചിരുന്നു. എന്നാല്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. അടുത്തിടെയാണ് കാജാഹുസൈന്‍ ഡിവൈഎഫ്ഐയില്‍ ചേര്‍ന്നത്. ഇതിനെ തുടര്‍ന്ന് എസ്ഡിപിഐ സംഘം വധഭീഷണി മുഴക്കിയിരുന്നു. തുടര്‍ച്ചയായി പറക്കുന്നം നരികുത്തി പ്രദേശത്ത് എസ്ഡിപിഐ ക്രിമിനല്‍ സംഘം ആസൂത്രിതമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.
deshabhimani 030512
Labels:
ഡി.വൈ.എഫ്.ഐ,
വാര്‍ത്ത
Subscribe to:
Post Comments (Atom)
എസ്ഡിപിഐ ക്രിമിനല്‍ സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. ആക്രമണത്തില്‍ ഡിവൈഎഫ്ഐ വില്ലേജ് കമ്മിറ്റിയംഗത്തിന്റെ വലതുകൈ അറ്റു. വടിവാളുകൊണ്ടുള്ള വെട്ടില്‍ തലയ്ക്കും പുറത്തും ഗുരുതര പരിക്കേറ്റു. പാലക്കാട് ടൗണ്‍ വില്ലേജ് കമ്മിറ്റിയംഗം കാജാഹുസൈ(19)നെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാജാഹുസൈന്റെ കൈ ശസ്ത്രക്രിയ വഴി തുന്നിച്ചേര്‍ത്തു.
ReplyDelete