Saturday, May 5, 2012
പെയ്ഡ് ന്യൂസ് കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഏറ്റെടുത്തു: ടി ജെ എസ് ജോര്‍ജ്
കോഴിക്കോട്: പണം സ്വീകരിച്ച് വാര്‍ത്ത നല്‍കുന്ന പരിപാടി തുടങ്ങിവച്ചത് "ടൈംസ് ഓഫ് ഇന്ത്യ" പത്രമാണെങ്കിലും ഇപ്പോള്‍ അത് മറ്റ് കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കയാണെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജ് പറഞ്ഞു. "പെയ്ഡ് ന്യൂസ്" മുമ്പും ഉണ്ട്. എന്നാല്‍ മുമ്പ് അത് ചില വ്യക്തികള്‍ രഹസ്യമായി നടത്തിയ അഴിമതിയായിരുന്നു. എന്നാല്‍ ഇന്ന് അത് പരസ്യമായി. അഭിമാനത്തോടെയാണ് കോര്‍പറേറ്റ് തലത്തില്‍ ഈ പരിപാടി നടത്തുന്നത്. ടൈംസ് ഓഫ് ഇന്ത്യയെ വിമര്‍ശിച്ചവര്‍ അവരെ അനുകരിക്കാന്‍ തുടങ്ങി. മുന്നണി രാഷ്ട്രീയത്തിന്റെ പേരില്‍ അധാര്‍മിക കാര്യങ്ങള്‍ രാഷ്ട്രീയ കക്ഷികള്‍ അംഗീകരിക്കുന്നതുപോലെ ലാഭത്തിനുവേണ്ടി അധര്‍മത്തെ മാധ്യമങ്ങള്‍ സ്ഥാപനവല്‍ക്കരിച്ചിരിക്കയാണ്. കലിക്കറ്റ് പ്രസ് ക്ലബ്ബുമായി സഹകരിച്ച് കേരള പ്രസ് അക്കാദമി ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി ജെ എസ് ജോര്‍ജ്. ചേവായൂര്‍ സിജി ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍ അധ്യക്ഷനായി.
പത്രത്തിന് പത്രാധിപന്മാരെ ആവശ്യമില്ലെന്ന തത്വം കൊണ്ടുവന്ന് നടപ്പാക്കിയതും ടൈംസ് ഓഫ് ഇന്ത്യയാണെന്ന് ജോര്‍ജ് പറഞ്ഞു. പത്രത്തിന് സാമൂഹിക പ്രതിബദ്ധത വേണ്ട എന്ന് തെളിയിച്ചതും അവര്‍ തന്നെ. ടൈംസ് ഓഫ് ഇന്ത്യയെ സംബന്ധിച്ച് ഓഹരി ഉടമകളുടെ ലാഭം മാത്രമാണ് ലക്ഷ്യം. കൈക്കൂലി കിട്ടാന്‍ നല്ല സാധ്യതയുള്ള തൊഴിലുകളിലൊന്നാണ് പത്രപ്രവര്‍ത്തനം. നരസിംഹറാവുവിന്റെ കാലത്ത് പുറത്തുവന്ന ഹവാല ലിസ്റ്റില്‍ പത്രാധിപന്മാരുണ്ടായിരുന്നു. മുലായം സിങ് യുപി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ രണ്ടുമൂന്ന് ഡസന്‍ പത്രപ്രവര്‍ത്തകര്‍ക്ക് മാസപ്പടി നല്‍കിയിരുന്നു. ഇപ്പോള്‍ അത് കര്‍ണാടകത്തിലും തുടങ്ങി. മാധ്യമരംഗത്തെ സൂപ്പര്‍ സ്റ്റാറുകള്‍ പോലും രാഷ്ട്രീയ ദല്ലാള്‍മാരായി മാറിയെന്ന് നീര റാഡിയ ടേപ്പ് തെളിയിച്ചു. എന്നാല്‍ പണത്തേക്കാള്‍ വലുതും ശാശ്വതവും സല്‍പ്പേരാണെന്ന് മാധ്യമപ്രവര്‍ത്തനത്തിലേക്ക് വരുന്നവര്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് എം സുധീന്ദ്രകുമാര്‍ സംസാരിച്ചു. പ്രസ് അക്കാദമി സെക്രട്ടറി വി ജി രേണുക സ്വാഗതവും എന്‍ രാജേഷ് നന്ദിയും പറഞ്ഞു. ഹിന്ദുവിന്റെ കേരള ബ്യൂറോകളുടെ ചീഫ് സി ഗൗരീദാസന്‍ നായര്‍ (മാധ്യമം, സമൂഹം, രാഷ്ട്രീയം), ഫ്രണ്ട്ലൈന്‍ ഡെപ്യൂട്ടി എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ (ഗ്രാമീണ ഇന്ത്യയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിങ്), ഡോ. വിനോദ് ഭട്ടതിരിപ്പാട് (സൈബര്‍ ക്രൈം) എന്നിവര്‍ ക്ലാസെടുത്തു. വിവിധ ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ശില്‍പ്പശാല ശനിയാഴ്ച സമാപിക്കും.
deshabhimani 050512
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
പണം സ്വീകരിച്ച് വാര്‍ത്ത നല്‍കുന്ന പരിപാടി തുടങ്ങിവച്ചത് "ടൈംസ് ഓഫ് ഇന്ത്യ" പത്രമാണെങ്കിലും ഇപ്പോള്‍ അത് മറ്റ് കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കയാണെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജ് പറഞ്ഞു. "പെയ്ഡ് ന്യൂസ്" മുമ്പും ഉണ്ട്. എന്നാല്‍ മുമ്പ് അത് ചില വ്യക്തികള്‍ രഹസ്യമായി നടത്തിയ അഴിമതിയായിരുന്നു. എന്നാല്‍ ഇന്ന് അത് പരസ്യമായി. അഭിമാനത്തോടെയാണ് കോര്‍പറേറ്റ് തലത്തില്‍ ഈ പരിപാടി നടത്തുന്നത്. ടൈംസ് ഓഫ് ഇന്ത്യയെ വിമര്‍ശിച്ചവര്‍ അവരെ അനുകരിക്കാന്‍ തുടങ്ങി. മുന്നണി രാഷ്ട്രീയത്തിന്റെ പേരില്‍ അധാര്‍മിക കാര്യങ്ങള്‍ രാഷ്ട്രീയ കക്ഷികള്‍ അംഗീകരിക്കുന്നതുപോലെ ലാഭത്തിനുവേണ്ടി അധര്‍മത്തെ മാധ്യമങ്ങള്‍ സ്ഥാപനവല്‍ക്കരിച്ചിരിക്കയാണ്. കലിക്കറ്റ് പ്രസ് ക്ലബ്ബുമായി സഹകരിച്ച് കേരള പ്രസ് അക്കാദമി ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി ജെ എസ് ജോര്‍ജ്.
ReplyDelete