ഏരിയാ സെക്രട്ടറിയുടെയും മൂന്ന് ലോക്കല്‍ സെക്രട്ടറിമാരുടെയും വീടുകള്‍ ആക്രമിച്ചു
ഒഞ്ചിയം: ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്ന് ഒഞ്ചിയം മേഖലയില്‍ പാര്‍ടി വിരുദ്ധരുടെ വ്യാപക അഴിഞ്ഞാട്ടം. രണ്ട് സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമം. ഏരിയാ സെക്രട്ടറി സി എച്ച് അശോകന്റെ വിടുള്‍പ്പെടെ മുപ്പതോളം വീടുകള്‍ തകര്‍ത്തു. ഒരു വീട് അഗ്നിക്കിരയാക്കി. നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും പാര്‍ടി ഓഫീസുകള്‍ക്ക് നേരെയും അക്രമം. വെള്ളിയാഴ്ച അര്‍ധരാത്രി തുടങ്ങിയ അക്രമം ശനിയാഴ്ചയും തുടര്‍ന്നു. മുയിപ്രയിലെ സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗവും ചുമട്ട് തൊഴിലാളിയുമായ മലയില്‍ സുരേന്ദ്രനെ (37) യും സഹോദരന്‍ അശോകന്‍ (39) കുടുംബത്തെയുമാണ് വീട്ടില്‍ കയറി അക്രമിച്ചത്. തലക്ക് മാരകമായി വെട്ടേറ്റ സുരേന്ദ്രനെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്ക് വെട്ടേറ്റ അശോകനും അക്രമത്തിനിരയായ അമ്മ നാരായണിയും വടകര സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
നാദാപുരം റോഡിലെ സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസിന് നേരെയും അക്രമമുണ്ടായി. ജനല്‍ ഗ്ലാസുകളും വാതിലും തകര്‍ത്തു. രക്തസാക്ഷികളുടെ ഫോട്ടോ അടങ്ങിയ ബോര്‍ഡ് തീയിട്ട് നശിപ്പിച്ചു. ഊരാളുങ്കല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ജനല്‍ ഗ്ലാസും തകര്‍ത്തു. മടപ്പള്ളി ഹൈസ്കൂളിന് സമീപം സിപിഐ എം ബ്രാഞ്ച് ഓഫീസ് തകര്‍ത്തു. സിപിഐ എം ഏരിയാ സെക്രട്ടറി സി എച്ച് അശോകന്റെ നെല്ലാച്ചേരിയിലെ വീട്ടില്‍ അക്രമികള്‍ മണിക്കൂറോളം അഴിഞ്ഞാടി. ജനല്‍ ഗ്ലാസുകളും വാതിലും അക്രമി സംഘം എറിഞ്ഞ് തകര്‍ത്തു. ലോക്കല്‍ സെക്രട്ടറിമാരായ ഒഞ്ചിയത്തെ വി പി ഗോപാലകൃഷ്ണന്‍, കുന്നുമ്മക്കരയിലെ പി രാജന്‍, ഓര്‍ക്കാട്ടേരി മുയിപ്രയിലെ എന്‍ ബാലകൃഷ്ണന്‍ എന്നിവരുടെ വീടുകളും വാഹനങ്ങളും തകര്‍ത്തു. ഓര്‍ക്കാട്ടേരി മണ്ടോടി കണ്ണന്‍ സ്മാരകം തകര്‍ത്തു. അക്രമികള്‍ അകത്ത് കടന്ന് ടിവി സെറ്റും ഫര്‍ണീച്ചറും രേഖകളും തീയിട്ടു. ഒഞ്ചിയം വെണ്‍മണി ബ്രാഞ്ച് സെക്രട്ടറി വടക്കയില്‍ കൃഷ്ണന്റെ വീടാണ് പൂര്‍ണമായും തീവെച്ച് നശിപ്പിച്ചത്..
ഒഞ്ചിയം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി ബാലകൃഷ്ണന്റെ വീടും മകന്റെ കാറും തകര്‍ത്തു. ഒഞ്ചിയം പുത്തന്‍പുരയില്‍ സുകുമാരന്റെ വീട് തകര്‍ത്തു. കാഞ്ഞിരാട്ട് മീത്തല്‍ അനന്തന്റെ കട തീവെച്ചു. കോടേരി മോഹന്റെ വീട് തകര്‍ത്ത് ബൈക്ക് കത്തിച്ചു. കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം എ കെ ബാലകൃഷ്ണന്റെ വീട് തകര്‍ത്ത ശേഷം ബൈക്കും അഗ്നിക്കിരയാക്കി. ലോക്കല്‍ കമ്മിറ്റി അംഗം ചന്ദ്രന്റെ വീടും ബൈക്കും തകര്‍ത്തു. നെല്ലാച്ചേരി പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി എം എ ചന്ദ്രന്റെ വീട് അക്രമിച്ചു. ഒഞ്ചിയം മലോല്‍ വടക്കയില്‍ സിപിഐ എം ബ്രാഞ്ചംഗം ബാബുവിന്റെ വീട് തകര്‍ത്ത് അക്രമികള്‍ അകത്ത് കടന്ന് ഫ്രിഡ്ജ് ഉള്‍പ്പെടെ ഫര്‍ണീച്ചറുകളും പാത്രങ്ങളും നശിപ്പിച്ചു. തൈക്കണ്ടി അശോകന്റെ ഓട്ടോറിക്ഷ കത്തിച്ചു. വി പി ദാമോദരന്‍ അടിയോടിയുടെ വീട് തകര്‍ത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മകന്റെ കാര്‍ തകര്‍ത്തു. ഒഞ്ചിയം അയോധ്യയിലെ ചന്ദ്രന്റെ വീട്ടില്‍ നിര്‍ത്തിയിട്ട മൂന്ന് ബൈക്കുകള്‍ അക്രമി സംഘം നശിപ്പിച്ചു. ഇല്ലത്ത് വത്സന്റെ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ത്ത് അക്വേറിയത്തിലെ പതിനായിരം രൂപ വില പിടിപ്പുള്ള അലങ്കാര മത്സ്യങ്ങളെ അക്രമി സംഘം അറത്തു കൊന്നു. നാല് വാഹനങ്ങളും തകര്‍ത്തു.
ഓര്‍ക്കാട്ടേരി എളങ്ങോളിയിലെ ലോക്കല്‍ കമ്മിറ്റി അംഗം കോറോത്ത് അമ്മദിന്റെ വീട് തകര്‍ത്തു. എളങ്ങോളി ഇല്ലത്ത് ശ്രീകാന്തിന്റെ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ത്തു. കാര്‍ത്തികപ്പള്ളിയിലെ ഇഎംഎസ് സ്മാരക മന്ദിരം തകര്‍ത്തു. ഊരാളുങ്കല്‍ ലോക്കല്‍ കമ്മിറ്റി അംഗം വെള്ളികുളങ്ങരയിലെ വി വി രാഘവന്റെ വീട് എറിഞ്ഞ് തകര്‍ത്തു. ഓര്‍ക്കാട്ടേരി മസ്ക്കറ്റ് ഹോട്ടലിന്റെ ജനല്‍ ഗ്ലാസുകളും ഫര്‍ണിച്ചറുകളും തകര്‍ത്തു. ഓര്‍ക്കാട്ടേരിയിലെ പുന്നോറത്ത് സജീവന്‍, മനോജന്‍, രാജേഷ് എന്നിവരുടെ വീടുകള്‍ തകര്‍ത്തിട്ടുണ്ട്. ഓര്‍ക്കാട്ടേരി പടയംകണ്ടി സ്റ്റോര്‍ അക്രമികള്‍ തകര്‍ത്തു. പാര്‍ടി ഓഫീസുകളും വായനശാലയും അക്രമിച്ചു. പൊലീസിന്റെ നിസംഗത അക്രമ സംഭവങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി. വീടുകളും സ്ഥാപനങ്ങളും അക്രമിക്കപ്പെടുന്നത് പൊലീസില്‍ അറിയിച്ചിട്ടും ഈ ഭാഗത്തേക്ക് പൊലീസ് തിരിഞ്ഞ് നോക്കിയില്ല. വീട് അക്രമിക്കപ്പെട്ടവര്‍ പൊലീസില്‍ വിവരം അറിയിച്ചപ്പോള്‍ അതൊക്കെ സ്വാഭാവികമായ പ്രതികരണമല്ലെ എന്നാണ് പൊലീസ് പറഞ്ഞത്.
deshabhimani 060512
ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്ന് ഒഞ്ചിയം മേഖലയില്‍ പാര്‍ടി വിരുദ്ധരുടെ വ്യാപക അഴിഞ്ഞാട്ടം. രണ്ട് സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമം. ഏരിയാ സെക്രട്ടറി സി എച്ച് അശോകന്റെ വിടുള്‍പ്പെടെ മുപ്പതോളം വീടുകള്‍ തകര്‍ത്തു. ഒരു വീട് അഗ്നിക്കിരയാക്കി. നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും പാര്‍ടി ഓഫീസുകള്‍ക്ക് നേരെയും അക്രമം. വെള്ളിയാഴ്ച അര്‍ധരാത്രി തുടങ്ങിയ അക്രമം ശനിയാഴ്ചയും തുടര്‍ന്നു. മുയിപ്രയിലെ സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗവും ചുമട്ട് തൊഴിലാളിയുമായ മലയില്‍ സുരേന്ദ്രനെ (37) യും സഹോദരന്‍ അശോകന്‍ (39) കുടുംബത്തെയുമാണ് വീട്ടില്‍ കയറി അക്രമിച്ചത്. തലക്ക് മാരകമായി വെട്ടേറ്റ സുരേന്ദ്രനെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്ക് വെട്ടേറ്റ അശോകനും അക്രമത്തിനിരയായ അമ്മ നാരായണിയും വടകര സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
ReplyDelete